മൂന്ന് കാലുകള്‍, പതിനാറ് വിരലുകള്‍, രണ്ട് ലൈംഗികാവയവങ്ങള്‍; പക്ഷേ അതൊന്നും ഒരു പോരായിമായി ആയി ലെന്‍റിനി കണ്ടില്ല; പരിമിതികളെ മനഃസ്സാന്നിധ്യം കൊണ്ട് നേരിട്ട ദ ഗ്രേറ്റ് ലെന്റിനി

by Reporter

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇറ്റലിയിലെ സിസിലിയില്‍ ഒരു കുട്ടി ജനിച്ചു. അവന് മൂന്ന് കാലുകള്‍, പതിനാറ് വിരലുകള്‍, രണ്ട് ലൈംഗികാവയവങ്ങള്‍ എന്നിവ  ഉണ്ടായിരുന്നു. വലതു വശത്തെ ഇടുപ്പിന്റെ ഒരു ഭാഗത്ത് നിന്നും മുളച്ച നിലയില്‍ ആയിരുന്നു അവന്‍റെ മൂന്നാമത്തെ കാല്‍. ആ കാലിലും  സാധാരണ പോലെ വിരലുകള്‍ ഉണ്ടായിരുന്നു. കൂടാതെ രണ്ട് ലിംഗങ്ങളും അവന് ഉണ്ടായിരുന്നു. നാലാം വയസ്സില്‍ അവന്‍റെ അധികമുള്ള കാല് മുറിച്ച്‌ മാറ്റാന്‍ അവന്‍റെ മാതാപിതാക്കള്‍ ഡോക്ടറെ കണ്ടെങ്കിലും അത് മുറിച്ച്‌ മാറ്റിയാല്‍ കുട്ടിയുടെ ജീവന് തന്നെ ആപത്തായി മാറുമെന്നു ഡോക്ടര്‍മാര്‍ പറയുകയാണുണ്ടായത്.

വ്യത്യസ്ഥമായ രൂപമുള്ള ആ കുട്ടിയെ എല്ലാവരും അവിടെ നിന്നും അകറ്റി നിര്‍ത്തി. ‘കുട്ടി രാക്ഷസന്‍’ എന്ന പേര് വിളിച്ച്‌ പലരും കളിയാക്കി. പക്ഷേ തോറ്റു കൊടുക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. 9 ആം വയസില്‍ അച്ഛന്റെ സുഹൃത്തിന്റെ സര്‍ക്കസ് റിംഗില്‍ ചേര്‍ന്ന ആ കുട്ടി ഒരു വര്‍ഷം കൊണ്ട് തന്റെ കഴിവെന്താണെന്ന് ലോകത്തിന് മുന്നില്‍ കാണിച്ചു കൊടുത്തു. മൂന്ന് കാലുളള ലോകത്തെ ഒരേയൊരു ഫുട്ബോള്‍ കളിക്കാരന്‍, ദ കിംഗ് എന്ന പേരില്‍ ആ കുട്ടി ലോകമെമ്പാടും  പ്രശസ്തനായി. ലോക ജനത ആദരവോടെ കാണുന്ന ദ ഗ്രേറ്റ് ലെന്റിനി എന്ന പേരില്‍ അവന്‍ ലോകത്തിന്‍റെ നെറുകയില്‍ എത്തി.

ഭാരമെന്നും അസ്വാഭാവികതയെന്നും കരുതിയ മൂന്നാമത്തെ കാല്‍ ഉപയോഗിച്ച്‌ ഫുട്ബോള്‍ കളിച്ചിരുന്ന ലെന്റിനി പിന്നീട് സ്‌കേറ്റിംഗിലും, സൈക്കിളിംഗിലും, അത്ലറ്റിക്സിലും കഴിവ് തെളിയിച്ചു. ശരീരത്തിന്റെ പരിമിതികള്‍ അവനെ തളര്‍ത്തിയില്ല. മറിച്ച് അതിനെ മികച്ച രീതിയില്‍ ഉപയോഗിക്കുകയാണ് അയാള്‍ ചെയ്തത്. ലെന്റിനിക്ക് ഇരിക്കുന്നതിന് കസേരയുടെ ആവശ്യം ഉണ്ടായിരുന്നില്ല. തന്‍റെ മൂന്നാമത്തെ കാല്‍ കസേര യാക്കി അയാള്‍ ഇരുന്നു. പോരായിമകളെ ബുദ്ധിയും കഴിവും ഉപയോഗിച്ച് അതി ജീവിച്ച ലെന്റിനി വളരെ വേഗം ലോക പ്രശസ്തനായി മാറി. അക്കാലത്തെ അതി പ്രശസ്ത ആയ ഒരു സിനിമാ താരത്തെ വിവാഹം കഴിച്ച ലെന്റിനി 1966-ല്‍ തന്‍റെ 77-ആം വയസ്സിലാണ് ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ചു മരണപ്പെടുന്നത്. മരണം വരെ അദ്ദേഹം തന്‍റെ വൈകല്ല്യത്തെ  ഒരു കുറവായി കണ്ടില്ല.

Leave a Comment