16 വയസ്സുള്ളപ്പോള്‍ ആദ്യത്തെ പ്രസവം; 33 ആം വയസ്സില്‍ 12 മക്കള്‍; 11 വര്‍ഷത്തിനിടെ 98 മാസത്തോളമാണ് അവള്‍ ഗര്‍ഭിണിയായി ജീവിച്ചത്. ഒരു  വിശാല കുടുംബത്തിന്‍റെ കഥ

by Reporter

പതിനേഴ് വര്‍ഷത്തിനിടെ 12 കുട്ടികള്‍ക്ക് അവള്‍ ജന്മം നല്കി. പക്ഷേ അപ്പോഴും ഭര്‍ത്താവിനു ഇനിയും മക്കള്‍ വേണമെന്നു തന്നെ ആയിരുന്നു. എന്നാല്‍ തല്‍ക്കാലത്തേക്ക് ഒരു ഇടവേള വേണമെന്നായിരുന്നു അവള്‍ക്ക്. പറഞ്ഞു വന്നത് ബ്രിട്ടനിലെ ഒരു വലിയ കുടുംബത്തെ കുറിച്ചാണ്. 2004 -ല്‍ ആണ് ബ്രിട്നി ചര്ച്ച് തന്‍റെ ആദ്യത്തെ കുട്ടിക്ക് ജന്മം നല്‍കുന്നത്. അന്നവള്‍ക്ക് പ്രായം വെറും 16 വയസ്സ്. 19 വയസ്സായപ്പോള്‍ അവള്‍  മൂന്ന് കുട്ടികള്‍ക്ക് കൂടി അവര്‍ ജന്മം നല്‍കി.

20 വയസായപ്പോഴേക്കും അവള്‍ നാല് കുട്ടികളുടെ അമ്മ ആയി. 30-ആം വയസ്സില്‍ ഒറ്റ പ്രസവത്തില്‍ തന്നെ അവള്‍ക്ക് ഉണ്ടായത് മൂന്നു കുട്ടികള്‍. തന്റെ 32-ആം വയസ്സില്‍ തന്‍റെ  പന്ത്രണ്ടാമത്തെ കുട്ടിക്കും അവള്‍ ജന്മം നല്‍കി. ഭര്‍ത്താവിനു  ഇനിയും കുട്ടികള്‍ വേണമെന്ന ആഗ്രഹമാണ് ഉള്ളതെന്ന് ബ്രിട്ട്നി പറയുന്നു. തന്‍റെ പന്ത്രണ്ട് കുട്ടികളില്‍ ഏഴു പേരാണ് ബ്രിട്നി ചര്‍ച്ചിനും  ഭര്‍ത്താവ് ക്രിസ്സിനും കൂടിയുള്ളത്. മറ്റ് അഞ്ചു കുട്ടികള്‍ ബ്രിട്ട്നിയുടെ ആദ്യ കാല ബന്ധങ്ങളില്‍ നിന്നുള്ളതാണ്.

തന്‍റെ അഞ്ചു കുട്ടികളെ വളര്‍ത്തിക്കൊണ്ടു വരുന്നതിനിടെയാണ് ബ്രിട്ട്നി ക്രിസ്സിനെ കണ്ടുമുട്ടുന്നത്. ഏഴ് ആണ്‍കുട്ടികളേയും അഞ്ച് പെണ്‍കുട്ടികളേയും പ്രസവിച്ച ബ്രിട്ട്നി കഴിഞ്ഞ 11 വര്‍ഷത്തിനിടെ 98 മാസത്തോളമാണ് ഗര്‍ഭിണിയായി ജീവിച്ചത്. മൂന്നു കുട്ടികളുടെ ഒഴികെ ബാക്കിയെല്ലാം  സ്വാഭാവിക പ്രസവങ്ങളായിരുന്നു. മൂന്നു കുട്ടികള്‍ സിസേറിയനിലൂടെയാണ് ജനിച്ചത്.

സമൂഹ മാധ്യമത്തില്‍ ഈ കുടുംബം വൈറലാണ്. നിരവധി ഫോളോവേര്‍സാണ് ഇരുവര്‍ക്കും ഉള്ളത്.   ഇവര്‍ താമസിക്കുന്നത് അഞ്ചു കിടപ്പുമുറികളുള്ള ഒരു വീട്ടിലാണ്. ഇതില്‍ നാല് മുറികളിലായിട്ടാണ് കുട്ടികള്‍ ഉറങ്ങുന്നത്. 15 സീറ്റുള്ള ഫോര്‍ഡ് ട്രാന്‍സിറ്റില്‍ ഇവര്‍ എല്ലാവരും കൂടി ഒരുമിച്ചാണ്  യാത്ര ചെയ്യുന്നത്. കുട്ടികള്‍ക്ക് എല്ലാവര്‍ക്കുമായി ഒരു ദിവസം രണ്ട് ഗാലന്‍ പാല്‍ ആവശ്യമുണ്ട്. ഒരു മാസം പാലിന് മാത്രം 200 പൗണ്ട് ചെലവു വരുന്നുണ്ട്. മറ്റ് ചിലവുകള്‍ വേറെ.

Leave a Comment