കഴിഞ്ഞ നാല് വര്‍ഷത്തോളമായി ഉണ്ണിക്കുട്ടന്‍ താമസിച്ചിരുന്നത് സുമിയുടെ ഒപ്പം ഒരേ വീട്ടില്‍; പ്രായപൂര്‍ത്തിയാകുമ്ബോള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു; എന്നാല്‍ ഇരുവരുടേയും മരണത്തിലേക്ക് നയിച്ച കാരണം ഇത്

by Reporter

നാല് വര്‍ഷത്തോളമായി ഒരുമിച്ച്‌ കഴിഞ്ഞു വന്നിരുന്ന പെണ്‍കുട്ടിയെയും യുവാവിനെയും മരണപ്പെട്ട  നിലയില്‍ കണ്ടെത്തി . നാടിനെ നടുക്കിയ ഈ സംഭവം നടന്നത് കല്ലറയിലാണ്.  പുലിപ്പാറ ശാസ്താംപൊയ്ക സിമി ഭവനില്‍ ബാബു – സിന്ധു എന്നിവരുടെ മകള്‍ സുമിയെന്ന 18 കരിയും കൂട്ടുകാരന്‍ വെഞ്ഞാറമൂട് കീഴായിക്കോണം ചരുവിള പുത്തന്‍ വീട്ടില്‍ സന്തോഷ്‌ -ബേബി എന്നിവരുടെ മകന്‍ ഉണ്ണിക്കുട്ടന്‍ എന്ന 21 കാരനുമാണ് മരണപ്പെട്ടത്.

ഉണ്ണിക്കുട്ടനെ റബര്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയിലും സുമിയെ വീടിന് സമീപത്തുള്ള മരത്തിന്‍റെ ചുവട്ടില്‍  മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഈ യുവതിയെ ശ്വാസം മുട്ടിച്ച്‌ കൊന്നതിനു ശേഷം യുവാവ് സ്വയം ജീവനൊടുക്കിയതാകാമെന്നാണ് പോലീസ്സിന്റെ പ്രാഥമിക നിഗമനം. ഇരുവരും വളരെ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു.  പോലീസ് നടത്തിയ അന്വേഷത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി ബന്ധുവായ ഉണ്ണിക്കുട്ടന്‍ സുമിയുടെ വീട്ടിലായിരുന്നു താമസിച്ചു വന്നിരുന്നത്. ഇരുവരും വളരെ വര്‍ഷങ്ങളായി പ്രണയത്തിലുമായിരുന്നു. പെണ്‍കുട്ടി പ്രായ പൂര്‍ത്തി ആകുമ്ബോള്‍ വിവാഹം നടത്താമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ യുവാവിനു പെണ്‍കുട്ടിയെ സംശയമായി. പെണ്‍കുട്ടിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് ഉണ്ണിക്കുട്ടന് സംശയിച്ചു.

ഈ യുവാവിനെ സുമിയുടെ ബന്ധുക്കള്‍ വീട്ടില്‍ വിളിച്ചു വരുത്തി താക്കീത് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ചയോടെ സുമി ശ്വാസം മുട്ടിനുള്ള ഗുളികള്‍ ഒരുമിച്ച് കഴിച്ച്‌ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് ആശുപത്രിയിലായി. ഈ വിവരം അറിഞ്ഞ ഉണ്ണിക്കുട്ടന്‍ കൈയ്യിലെ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തി. എന്നാല്‍ പിന്നീട് ബന്ധുക്കള്‍ പറഞ്ഞതനുസരിച്ച് ഇരുവരും പിണക്കം സംസാരിച്ച് മാറ്റുന്നതിന് അടുത്തുള്ള വീട്ടിലേക്ക് പോയി. എന്നാല്‍ സമയം ഏറെ കഴിഞ്ഞിട്ടും  രണ്ടു പെരേയും കാണാതായതോടെ ബന്ധുക്കള്‍ക്ക് സംശമയമായി. തുടര്‍ന്നു ബന്ധുക്കള്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Leave a Comment