സുന്ദരികളായ സ്ത്രീകള്‍ അടങ്ങിയ പരിചാരക വൃന്ദം; കുളിക്കുന്നത് വില കൂടിയ മദ്യത്തില്‍; സമൂഹ മാധ്യമത്തില്‍ 3 കോടിയിലധികം  ഫോളോവേഴ്‌സ്… അമേരിക്കയിലെ യുവാക്കളുടെ ആരാധനാപാത്രം ഡാനിന്‍റെ വിനോദങ്ങള്‍ക്കു കോടികളുടെ മൂല്യമുണ്ട്

by Reporter

ആഡംബരത്തിനും അപ്പുറം എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ നമുക്ക് ഡാന്‍ എന്നു വിളിക്കാം. ആഘോഷങ്ങളുടെ തംബുരാനാണ് ഡാന്‍. അമേരിക്കയിലെ യുവാക്കള്‍ അസൂയയോടെ നോക്കിക്കാണുന്ന പുരുഷനാണ് ഇയാള്‍.

മരിക്കുന്നതിന് മുമ്ബ് ഒരു ദിവസമെങ്കിലും ഡാനിനെപ്പോലെ ജീവിക്കണമെന്നാണ് അമേരിക്കയിലെ യുവാക്കള്‍ ആഗ്രഹിക്കുന്നതെന്ന് ഒരു പ്രശസ്ത മാധ്യമം ഒരിക്കല്‍ എഴുതിയിട്ടുണ്ട്. സുന്ദരികളായ നിരവധി യുവതികള്‍ ചേര്‍ന്ന ഒരു ചരിചാരക വൃന്ദം തന്നെ ഇയാള്‍ക്ക് സ്വന്തമായുണ്ട്. തന്‍റെ ആഘോഷ ജീവിതത്തിന്റെ വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു തുടങ്ങുന്നതോടെയാണ് ഡാന്‍ ഒരു താരമായി മാറുന്നത്.

ചെറുപ്പത്തില്‍ ഒരു നേവല്‍ ഓഫീസര്‍ ആകണമെന്നതായിരുന്നു ഡാനിന്റെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ ഡാനിന് തന്‍റെ പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ഒരിക്കല്‍ സഹോദരന്‍  ആഡത്തിന്‍റെ ഒപ്പം ഒരു ചൂതാട്ട കേന്ദ്രത്തില്‍ പോകുന്നതോടെയാണ് ഡാനിന്റെ ഭാവി തന്നെ മാറി മറിയുന്നത്. പ്രൊഫഷണല്‍ പോക്കല്‍ മത്സരത്തിലെ സജീവ സാന്നിധ്യമായി ഡാന്‍ മാറി. ഇതിലൂടെ എണ്ണിയാല്‍ ഒടുങ്ങാത്ത സ്വത്തുക്കള്‍ ഇയാള്‍ സ്വന്തമാക്കി.  സ്വന്തമായി നിരവധി കപ്പലുകളും നിരവധി കൊട്ടാരങ്ങളും കോടികളുടെ ബാങ്ക് ബാലന്‍സും ഇന്ന് ഡാനിനുണ്ട്. ഇതൊക്കെ ചൂതാട്ടത്തിലൂടേയും വാതുവെപ്പിലൂടെയുമാണ് സ്വന്തമാക്കിയതെന്ന് ഡാന്‍ പറയുന്നു. ഇയാളുടെ പല വിനോദങ്ങളും സാധാരണക്കാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. തന്‍റെ വില കൂടിയ കാറുകള്‍ വെടിവെച്ച്‌ നശിപ്പിക്കുക, വില കൂടിയ മദ്യത്തില്‍ കുളിക്കുക, സോഷ്യല്‍ മീഡിയ അക്കൌണ്ടിലെ ഫോളോവേഴ്‌സിന് മത്സരങ്ങള്‍ നടത്തി പണം സമ്മാനമായി നല്‍കുക എന്നിവയാണ് ഇയാളുടെ ചില വിനോദങ്ങള്‍. നിര്‍മാതാക്കള്‍ക്ക് അങ്ങോട്ട് പണം കൊടുത്ത് ഡാന്‍ സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്. 2014ല്‍ തീയറ്ററില്‍ എത്തിയ ‘ലോണ്‍ സര്‍വൈവര്‍’ എന്ന ചിത്രത്തിലഭിനയിക്കുന്നതിന് ഒരു മില്ല്യണ്‍ ഡോളറാണ് ഡാന്‍ നിര്‍മാതാക്കള്‍ക്ക് നല്‍കിയത്. ലോകത്താകമാനം നിരവധി ആരാധകരുള്ള വ്യക്തിയാണ് ഡാന്‍.

Leave a Comment