ഇന്ന് മൊബൈല്‍ ഫോണ്‍ ഒഴിവാക്കി ഒരു ജീവിതം മനുഷ്യനു സാധ്യമല്ല തന്നെ. ഇത്രത്തോളം മനുഷ്യ ജീവിതത്തെ സ്വാധീനിച്ച മറ്റൊരു ഡിവൈസ് ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. അതുകൊണ്ട് തന്നെ മിക്ക തൊഴിലിടങ്ങളിലും മൊബൈല്‍ ഫോണിന് വിലക്കുണ്ട്. ഓഫീസ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പല കമ്പനികളും അനുവാദിക്കാറില്ല. ടീ ബ്രേക്കിന് പോലും മൊബൈല്‍ ഉപയോഗിക്കുന്നതിന് മിക്ക കംപനികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ കമ്പനികളുടെ ഈ നിയന്ത്രണങ്ങളെ പലപ്പോഴും തൊഴിലാളികള്‍ മറികടക്കുന്നത് മറ്റൊരു വിധത്തിലാണ്. ഒന്നു ഫ്രഷാകാനായി വാഷ് റൂമിലെത്തുമ്ബോഴാണ് കൂടുതല്‍ പേരും സ്വതന്ത്രമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. ടൊയിലറ്റില്‍ ഇരുന്നു മൊബൈല്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും . എന്നാല്‍ അതിനെ അതി വിദഗ്ദമായി തടയിടുകയാണ് ഒരു സ്റ്റാര്‍ട്ടപ്പ് കമ്ബനി. ടോയ്ലറ്റില് കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഒഴിവാക്കുന്നതിനായി പ്രത്യേക ഡിസൈനിലാണ് ഇവര്‍ ടോയ്ലറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.

13 ഡിഗ്രി മുന്പോട്ട് ചരിവുള്ള ഈ ടോയ്ലറ്റില് അഞ്ച് മിനിട്ടില്‍ കൂടുതല്‍ സമയം ഇരിക്കാന്‍ ആര്‍ക്കും കഴിയില്ല. ഇത് തൊഴിലാളികള്‍ കൂടുതല്‍ സമയം ബാത്ത്റൂമില്‍ ഇരിക്കുന്നത് തടയുമെന്നാണ് സ്റ്റാന്‍ഡേര്‍ഡ് ടോയ്ലറ്റ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്ബനി അവകാശപ്പെടുന്നത്. ടോയ്ലറ്റില് കൂടുതല്‍ സമയം ഇരുന്ന് ഫോണ്‍ ഉപയോഗിച്ച് ചാറ്റ് ചെയ്യുകയും ഗെയിം കളിക്കുകയും ചെയ്തു സമയം തള്ളി നീക്കുന്നത് ഇതിലൂടെ അവസാനിപ്പിക്കാമെന്നാണ് ഈ കമ്ബനി പറയുന്നത്. ഈ പുതിയ കണ്ടുപിടിത്തം ജീവനക്കാരുടെ ആരോഗ്യത്തിന് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് ഈ സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകന്‍ അവകാശപ്പെടുന്നത്. ടൊയ്ലറ്റില്‍ ചെലവഴിക്കുന്ന സമയം കുറയുന്നതോടെ രോഗാണുക്കളും ദോഷകരമായ വൈറസുകളും ശരീരത്തില്‍ പ്രവേശിക്കുന്നതു തടയാന്‍ കഴിയുമെന്നും ഇവര്‍ ഉറപ്പിച്ച് പറയുന്നു.