സമൂഹ മാധ്യമം സജീവമായതോടെ വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവും ഇല്ല. മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്കരിക്കുന്ന വാര്‍ത്തകള്‍ പോലും ഇന്ന് പൊതുജങ്ങളുടെ കൈകളില്‍ നേരിട്ടെത്തുന്നു. ഇക്കൂട്ടത്തില്‍ നിരവധി കൌതുക വര്‍ത്തകളും കേട്ടു കേള്‍വി ഇല്ലാത്ത പല വിഷയങ്ങളും ഉയര്‍ന്നു വരാറുണ്ട്. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ നവ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതയായ യുവതി വെറും 45 ദിവസത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു കാമുകന്റെ ഒപ്പം കടന്നു കളഞ്ഞു. പോകുന്നതിന് മുന്‍പ് ഭര്‍ത്താവിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണവും പണവും അതി വിദഗ്ദമായി മോഷ്ടിച്ചതിന് ശേഷമാണ് ഇവര്‍ തന്റെ മറ്റൊരു കാമുകന്റെയൊപ്പം നാടു വിട്ടത്. ഈ സംഭവം നടന്നത് പട്നയ്ക്ക് സമീപത്തുള്ള നൗബത്പൂരിലാണ്. രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് 20കാരിയായ റാണി കുമാരിയെ സത്യാനന്ദ് വിവാഹം കഴിക്കുന്നത്. തുടക്കത്തില്‍ ഈ വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതം മൂളിയില്ല. പിന്നീട് ഇവരുടെ നിര്‍ബന്ധത്തിന് മുന്നില്‍ വീട്ടുകാര്‍ മുട്ട് മടക്കുക ആയിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 27 ന് നാട്ടുകാരെ എല്ലാവരെയും ക്ഷണിച്ച് വളരെ ആഘോഷപൂര്‍വ്വം ഇവര്‍ വിവാഹിതരായി.

എന്നാല്‍ വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയ റാണി മറ്റൊരാളുമായി ഫോണില്‍ ചാറ്റു ചെയ്യുന്നത് ഭര്‍ത്താവ് സത്യാനന്ദിന്റെ ശ്രദ്ധയില്‍ പെട്ടു. ഇതോടെ രണ്ടു പേര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു. പിന്നീട് ഇരുവര്‍ക്കും ഇടയില്‍ വഴക്ക് പതിവായി. തുടര്‍ന്നു വിവാഹത്തിന് ലഭിച്ച ആഭരണവും 20,000 രൂപയുമായി റാണി കാമുകന്റെ ഒപ്പം കടന്നു കളയുക ആയിരുന്നു. ആഭരണങ്ങള്‍ സൂക്ഷിച്ചു വച്ചിരുന്ന വീട്ടിലെ സേഫിന്റെ പൂട്ട് തകര്‍ത്താണ് ഇവര്‍ മോഷണം നടത്തിയത്. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് മോഷണത്തിന്റെ കഥ പുറം ലോകം അറിയുന്നത്.