വാക്സിന്‍റെ കവചത്തെ  മറികടന്ന് പോളിയോ പടരുന്നു; മ്യൂട്ടേഷന്‍ സംഭവിച്ച  പോളിയോ വൈറസിന്റെ സാന്നിധ്യം വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം ലോകത്തില്‍ ആശങ്ക വിതയ്ക്കുമ്പോള്‍; 20 വര്‍ഷത്തിന് ശേഷം മറ്റൊരു ആശങ്ക കൂടി

by Reporter

രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറം പോളിയോയുടെ പേരില്‍ ലോകം ആശങ്കപ്പെടുകയാണ്. മ്യൂട്ടേഷന്‍ ബാധിച്ച വൈറസുകളില്‍ ഭയന്ന് ലോകം. ബ്രിട്ടനില്‍ ഒരാള്‍ക്ക് പോളിയോ പിടിപെട്ടിട്ട് നാലു പതിറ്റാണ്ടോളമാകുന്നു. 1984 ല്‍ ആണ് ബ്രിട്ടനില്‍ ഒരാള്ക്ക് അവസനാമായി പോളിയോ ബാധിക്കുന്നത്. 2003ലാണ് ബ്രിട്ടന്‍ ഒരു സമ്ബൂര്‍ണ്ണ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിക്കപ്പെടുന്നത്.

പോളിയോ വാക്സിന്‍ മൂലം മ്യുട്ടേഷന്‍ സംഭവിച്ച ഒരു പുതിയ പോളിയൊ വൈറസാണ് ഈ രോഗം വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കാരണമായത്. ചില  അഴുക്കു വെള്ള സാമ്ബിളുകളില്‍ ഈ പോളിവൈറസുകളെ  കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഈ പുതിയ വകഭേദത്തിന്റെ സമൂഹവ്യാപനം ഉണ്ടായിട്ടുള്ളതായി ആരോഗ്യ വിദഗ്ധര്‍ സംശയിക്കുന്നുണ്ട്. അതുകൊണ്ട് കുട്ടികള്‍ക്ക് ആവശ്യമായ ഡോസില്‍ പോളിയോ വാക്സിന്‍ എടുത്തിട്ടുണ്ടെന്ന്ര ക്ഷിതാക്കള്‍ ഉറപ്പു വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കി.

ചുമ, തുമ്മല്‍ എന്നിവയിലൂടെയും വിസര്‍ജ്യത്തിന്‍റെ സാന്നിദ്ധ്യമുള്ള പ്രതലത്തില്‍  സ്പര്‍ശിക്കുന്നത് പോളിയോ വ്യാപിക്കുന്നതിന് കാരണമാകും. ബ്രിട്ടണില്‍ കഴിഞ്ഞ ഫെബ്രുവരിക്കും മെയ്‌ക്കും ഇടയില്‍ നിരവധി പേരില്‍ പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. നിലവില്‍ ഈ വൈറസ് തുടര്‍ച്ചയായ മ്യുട്ടേഷന് വിധേയമാവുക ആണെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ വൈറസ് വ്യാപിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നുണ്ടെങ്കിലും ഈ വൈറസ് ബാധിച്ചവരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവില്‍ കുരങ്ങുപനിയും, ഇനിയും കണ്ടെത്താനാകാത്ത ഹെപ്പറ്റൈറ്റിസിന്‍റെ വകഭേദവുമൊക്കെ ബ്രിട്ടണിന്‍റെ ആരോഗ്യ മേഘലയെ വലയ്ക്കുന്ന ഒരു സാഹചര്യത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. 

Leave a Comment