ഇന്നലെ നാട്ടിലേക്ക് അയച്ച മൂന്ന് മൃതദേഹങ്ങളില്‍ 22 വയസ്സ് പ്രായമുളള ഒരു പെണ്‍കുട്ടിയുടെ മൃതദേഹവും  ഉണ്ടായിരുന്നു; അഷറഫ് താമരശേരിയുടെ വികാര നിര്‍ഭരമായ കുറിപ്പ്

by Reporter

പ്രവാസികളുടെ വളരെ പ്രിയപ്പെട്ട സാമൂഹിക പ്രവര്ത്തകനാണ് അഷറഫ് താമരശേരി. കഴിഞ്ഞ ദിവസം അദ്ദേഹം സമൂഹ മാധ്യമത്തില്‍ പങ്ക് വച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടു.

താന്‍ മൂന്ന് മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചതെന്ന് അദ്ദേഹം ആ കുറിപ്പില്‍ പറയുന്നു. അതില്‍ 22 വയസ്സ് പ്രായമുളള ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. തൂങ്ങി മരിച്ച നിലയിലാണ് ആ കുട്ടിയുടെ  ശരീരം കണ്ടെത്തുന്നത്. ഒരു ക്ലിനിക്കില്‍ നഴ്‌സായി ജോലി ചെയ്ത് വരുകയായിരുന്നു അവര്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പല വിധത്തിലുള്ള  അസ്വസ്തതകളും ആ കുട്ടി പ്രകടിപ്പിച്ചതായി ഒപ്പം താമസിച്ചിരുന്നവര്‍ പറയുന്നു. ഒരു വര്‍ഷം മുന്പ് മാത്രമാണ് ദീപ നഴ്‌സായി ജോലി തുടങ്ങുന്നത്. തുടക്കത്തില്‍ താന്‍  ജനിച്ച കുഗ്രാമത്തിന്റെ കുലീനതയും, അടക്കവും,ഒതുക്കവും നിറഞ്ഞ ജീവിത രീതിയായിരുന്നു ദീപ പിന്‍തുടര്‍ന്നു വന്നത്. എന്നാല്‍ പതിയെ അവള്‍ മോഡേണ്‍ ജീവിത രീതിയിലേക്ക് വഴി മാറി. പുതിയ പുതിയ സൗഹൃദങ്ങള്‍,അതിരുവിട്ട ബന്ധങ്ങള്‍ ഒക്കെ അവളെ തേടി എത്താന്‍ തുടങ്ങിയെന്ന് റൂമില്‍ അവളുടെ ഒപ്പം  താമസിക്കുന്ന സീനിയറായ കുട്ടികള്‍ ദീപയെ കുറിച്ച്‌ ഓര്‍ക്കവേ വിശദീകരിച്ചു. റൂമില്‍ ഉണ്ടായിരുന്ന മറ്റുള്ളവരുടെ ഉപദേശങ്ങള്‍ അവള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ അവളുടെ മറ്റ് കാര്യങ്ങളെ കുറിച്ച്‌ ആര്‍ക്കും അറിയില്ലായിരുന്നെന്ന് അഷറഫ് പറയുന്നു.

കഴിഞ്ഞ 2 മാസത്തോളമായി വല്ലാത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു, അതുകൊണ്ട് തന്നെ മറ്റുളളവരില്‍ നിന്നും അവള്‍ അകന്നു നില്‍ക്കുക ആയിരുന്നു. അങ്ങനെയിരിക്കെ ആരും റൂമിലില്ലാതിരുന്ന ഒരു ദിവസം റൂമിലെ ഫാനില്‍ കെട്ടി തൂങ്ങി അവള്‍ ജീവിതം അവസാനിപ്പിച്ചു. ജീലിതം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പറിച്ച്‌ നടുമ്ബോള്‍ നല്ലൊരു ജീവിതം നമ്മളില്‍ എത്തിചേരുമ്ബോള്‍ നമ്മുടെ ജീവിത ശൈലി മാറുന്നു . പക്ഷേ പെണ്‍കുട്ടികള്‍ അത് മനസ്സിലാകാതെ പല ചതികുഴികളിലേക്കും വീണു പോകുന്നു. ജീവിതം ഒന്നേയുളളു, അതൊരിക്കലും ആത്മഹതൃയിലൂടെ അവസാനിപ്പിക്കേണ്ടതല്ല. നമ്മളെ പഠിപ്പിച്ച്‌ ഇതുവരെ എത്തിച്ച മാതാപിതാക്കളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഇല്ലാതാകുന്നതെന്ന് അദ്ദേഹം കുറിച്ചു.

Leave a Comment