അഭയ കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു; ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ഇനീ പുറത്തിറങ്ങാം; അഭയ കേസ് വീണ്ടും ചര്ച്ച ചെയ്യപ്പെടുമ്പോള്‍

by Reporter

കേരളത്തില്‍ ഏറ്റവും അധികം കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ ഒന്നാണ് പയസ് ടെന്‍ത്ത് കോണ്‍വെന്‍റിലെ കിണറ്റില്‍ വീണുള്ള സിസ്റ്റര്‍ അഭയയുടെ മരണം. ഏറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഈ മരണത്തിന് കാരണക്കാരായ പുരോഹിതര്‍ക്ക് ശിക്ഷ ലഭിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ അഭയ കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച്‌ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു എന്ന വാര്ത്ത ആണ് പുറത്തു വന്നിരിക്കുന്നത്.

കേസ്സില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തോമസ് എം കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും അധികം വൈകാതെ പുറത്തിറങ്ങാം.  അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ഈ കാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍. അപ്പീല്‍ നല്‍കുന്ന കാലയളവില്‍ ജാമ്യം അനുവദിക്കണമെന്ന് കാണിച്ച് സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പുറപ്പെടുവിച്ചത്.

2021 ഡിസംബര്‍ 23-നാണ് അഭയ കേസിലെ പ്രതികളെ ഇരട്ട ജീവപര്യന്തത്തിന് കോടതി ശിക്ഷിക്കുന്നത്. നീണ്ട 28 വര്‍ഷത്തെ നിയമ നടപടികള്‍ക്ക് ശേഷമാണ് ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനും, മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിക്കും കൊലക്കുറ്റമുള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ശിക്ഷ വിധിച്ചത്. അതേ സമയം രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീലില്‍ പ്രതികള്‍ ചോദ്യം ചെയ്തിരുന്നു. കൂടാതെ കേസിലെ പ്രധാന സാക്ഷിയായ അടയ്ക്കാ രാജു വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്‍റെ ആധികാരികതയെ പ്രതികള്‍ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Leave a Comment