100 കോടി വില വരുന്ന 600 മൊബൈല്‍ ടവറുകള്‍ അതി വിദഗ്ദമായി കടത്തിക്കൊണ്ട് പോയി കള്ളന്മാര്‍; ഇങ്ങനെയൊരു സംഭവം ആദ്യം

by Reporter

തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്ന പ്രവര്‍ത്തന രഹിതമായ 600 ഓളം മൊബൈല്‍ ടവറുകള്‍ മോഷണം പോയതായി വാര്ത്ത. ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 100 കോടിയോളം മൂല്യമുള്ള ടവറുകളാണ് മോഷണം പോയത്.

എയര്‍ സെല്‍ എന്ന കമ്പനിയുടെ പ്രവര്‍ത്തന രഹിതമായ ടവറുകളാണ് മോഷണം പോയത്.   2018ല്‍ തന്നെ പ്രവര്‍ത്തനം നിര്‍ത്തിയവയാണ് ഇപ്പോള്‍ മോഷണം പോയ ടവറുകള്‍ എല്ലാം തന്നെ. ഇത് പിന്നീട് ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന സ്ഥാപനം ഏറ്റെടുക്കുക ആയിരുന്നു. 2018 മുതല്‍ തന്നെ ഈ ടവറുകള്‍ പ്രവര്‍ത്തന രഹിതമായത് മനസ്സിലാക്കി ഓരോ ടവറുകളും അതി വിദഗ്ദമായി മോഷ്ടിക്കുക ആയിരുന്നു കള്ളന്മാര്‍.

ഈ കമ്പനിക്ക് തമിഴ്‌നാട്ടില്‍ മാത്രം ആറായിരത്തിലധികം ടവറുകളുണ്ടായിരുന്നു. ഇതിന്‍റെ ചുമതല ചെന്നൈ പുരുഷവാക്കത്തുള്ള റീജണല്‍ ഓഫീസിനായിരുന്നു. പിന്നീട് ഈ കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയതോടെ ഈ ടവറുകള്‍ ആരും നിരീക്ഷിക്കാതെ ആയി. പിന്നീട് കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ടവറുകളുമായി ബന്ധപ്പെട്ട ഒരു പരിശോധനയും ആരും നടത്തിയില്ല. ഇത് മനസ്സിലാക്കിയ മോഷ്ടാക്കള്‍ പണി പറ്റിക്കുക ആയിരുന്നു. ഏതാനം ദിവസങ്ങള്‍ക്കു മുന്‍പു ടവറുകളുടെ കണക്കെടുപ്പു നടത്തിയപ്പോഴാണ് മോഷണം നടന്നത് കണ്ടെത്തിയത്. ആള്‍താമസമില്ലാത്ത പ്രദശങ്ങത്തെ ടവറുകളാണ് മോഷ്ടിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ 600 ഓളം ടവറുകള്‍ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. ടവറുകളില്‍ വൈദ്യുതി ലഭ്യമാക്കുന്നതിന് ഉണ്ടായിരുന്ന ജനറേറ്ററുകള്‍ ഉള്‍പ്പെടെയാണ്  മോഷ്ടാക്കള്‍ കടത്തിക്കൊണ്ട് പോയി. ഒരു ടവറിനു 25 മുതല്‍ 40 ലക്ഷം വരെ വിലയുണ്ട്. 100 കോടിയുടെ രൂപയുടെ നഷ്ടമുണ്ടായതായി കമ്ബനി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Leave a Comment