വിദ്യാര്‍ത്ഥിനികളെ സ്വവസതിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അഴിക്കുള്ളില്‍; വേലി തന്നെ വിളവ് തിന്നുമ്പോള്‍

by Reporter

ഐ ഐ ടി വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കൂട്ടത്തിന് ഖുന്തി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെ പോലീസ് അറസ്റ്റ് ചെയ്തു.

ജാര്‍ഖണ്ഡിലെ ഖുന്തി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായ സയ്യിദ് റിയാസ് അഹ്മദിനെ ലൈംഗീക പീഡന കുറ്റത്തിന് കഴിഞ്ഞ ചൊവ്വാഴ്ച ജയിലിലടച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിയെ നേരത്തെ ഇയാള്‍ സേവനം അനുഷ്ട്ടിച്ചിരുന്ന ഖുന്തി ജില്ലാ കോടതിയില്‍ ഹാജരാക്കിയിരുന്നു. ജയിലില്‍ ആയിക്കഴിഞ്ഞാല്‍ നിയമം അനുസരിച്ച് ഇയാളെ സസ്പെന്‍റ് ചെയ്യുമെന്നാണ് കരുതുന്നത്. കുറ്റം തെളിഞ്ഞാല്‍ സര്‍വീസ്സില്‍ നിന്നും പുറത്താക്കുമെന്നാണ് നിയമ വൃത്തങ്ങള്‍ പറയുന്നത്.

ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ഐഐടി വിദ്യാര്‍ത്ഥിനി ഖുന്തി വനിതാ പൊലീസ് സ്റ്റേഷനില്‍ എസ്ഡിഎമിനെതിരെ പ്രധാനമായും ലൈംഗിക പീഡനം, സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള സംസാരം എന്നിവ ചൂണ്ടിക്കാട്ടിയാണ് പരാതി കൊടുത്തിരിക്കുന്നത്. ചൊവ്വാഴ്ചയോടെ സെക്ഷന്‍ 164 അനുസരിച്ച് വിദ്യാര്‍ത്ഥിനിയുടെ മൊഴി രേഖപ്പെടുത്തി.

പ്രസ്തുത സംഭവം നടന്നത് ജൂലൈ രണ്ടിനാണ്. 20 ഐഐടി വിദ്യാര്‍ത്ഥികളുള്‍പ്പെടുന്ന ഒരു സംഘം അകാഡമിക് ടൂറിനും ഇന്റേണ്‍ഷിപിനുമായി ഖുന്തിയില്‍ എത്തിയിരുന്നു. എസ്ഡിഎം ഈ വിദ്യാര്‍ത്ഥിനികളെ സ്വ വസതിയിലേക്ക് പാര്ട്ടി നടത്തുന്നതിന് വിളിച്ചു വരുത്തി എന്നും അവിടെ മദ്യം വിളമ്ബി എന്നും പറയപ്പെടുന്നു.

ഈ പാര്‍ട്ടിയില്‍ വച്ച് ഇരയായ വിദ്യാര്‍ത്ഥിയോട് മജിസ്ട്രേറ്റ്  സംസാരിച്ചുവെന്നും അസഭ്യം പറയുകയും ചെയ്തു എന്നും പെണ്‍കുട്ടിയെ ഇയാള്‍ കടന്നു പിടിച്ച് ചുംബിക്കാനുള്ള ശ്രമം നടത്തി എന്നതുമാണ് കുറ്റം. ഇതോടെ പെണ്‍കുട്ടി സുഹൃത്തുക്കളുടെ ഒപ്പം അവിടെ നിന്നും പോയെന്നുമാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഐ ഐ ടിയിലാണ് വിദ്യാര്‍ത്ഥിനി പഠിക്കുന്നത്. 2019 ബാച് ഐഎഎസ് ഉദ്യോഗസ്ഥനായ റിയാസ് അഹ്മദ് മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിയാണ്. അദ്ദേഹത്തിന്റെ ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയാണ്.

Leave a Comment