ഒരു മേക്ക് ഓവര്‍ നല്‍കി; ആ ബന്ധം പിന്നീട് പ്രണയവും വിവാഹവുമായി മാറി; സ്വന്തമായി ഒരു വീട് പോലും ഇല്ലാത്ത യുവാവിനെ സ്നേഹിച്ച് ജീവിത പങ്കാളിയാക്കിയ യുവതിയുടെ കഥ

by Reporter

വ്യത്യസ്തത കൊണ്ട് ഒരു പ്രണയകഥ സമൂഹ മാധ്യമത്തില്‍ വൈറലായി മാറി. 2009-ലാണ്, മെക്‌സിക്കന്‍ സ്വദേശിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ലൂസ് യെസെനിയ ജെറോണിമോ സെര്‍ന എന്ന യുവതി താമസിക്കാന്‍ ഒരു വീടു പോലും ഇല്ലാതിരുന്ന ജുവാന്‍ മെന്‍ഡോസ അല്‍വിസാറിനെ ആദ്യമായി കണ്ടു മുട്ടുന്നത്. ആദ്യമായി കാണുമ്പോള്‍ ജുവാന്‍ ഒരു വര്‍ക്ക് ഷോപ്പില്‍ കാര്‍ കഴുകുകയായിരുന്നു. ഇരുവരും ആദ്യ കാഴ്ച്ചയില്‍ തന്നെ ദീര്‍ഘ നേരം സംസാരിച്ചു. ആ സംസാരത്തിനിടയില്‍ തനിക്ക് ഒരു മെയ്ക്ക് ഓവര്‍ ചെയ്തു തരാമോ എന്ന് ജുവാന്‍ ലൂസിനോട് ചോദിച്ചു.  ഇരുവരുടെയും പ്രണയത്തിന്‍റെ തുടക്കം അവിടെ നിന്നായിരുന്നു.

രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ലൂസ് ജുവാനെ വിവാഹം കഴിച്ചു. ഇരുവരുടെയും കുടുംബ ജീവിതം തുടങ്ങിയിട്ട് 12 വര്‍ഷത്തോളം ആകുന്നു. ഇരുവര്‍ക്കും ഇപ്പോള്‍  മൂന്നു കുട്ടികളുണ്ട്. ആദ്യമായി കണ്ടപ്പോള്‍ തന്നെ ജുവാനോട് പ്രണയം തോന്നിയതായി ലൂസ് പറയുന്നു. ജുവാന് പരുക്കന്‍ സ്വഭാവം ആയിരിക്കുമെന്നാണ് തോന്നിയിരുന്നത്.  എന്നാല്‍ എല്ലാവരോടുള്ള ജുവാന്‍റെ പെരുമാറ്റം ഏറെ ഇഷ്ടപ്പെട്ടു. അവര്‍ പറയുന്നു.   ലൂസ് തന്റെ പ്രണയകഥ സമൂഹ മാധ്യമത്തില്‍  പങ്കു വെച്ചിരുന്നു. ഇതോടെയാണ് ഇരുവരും നവ മാധ്യമത്തില്‍ പ്രശസ്തരാകുന്നത്. മെയ്ക് ഓവറിനു മുന്പും  ശേഷവും ഉള്ള ജുവാന്‍റെ ചിത്രങ്ങള്‍ ലൂസ് പങ്ക് വച്ചിരുന്നു. മേക്ക് ഓവറിനു ശേഷം ജുവാനു സംഭവിച്ച മാറ്റം ആരെയും ത്ഭുതപ്പെടുത്തുന്നതാണ്.


ജുവാന് മേക്ക് ഓവര്‍ നല്‍കിയ അനുഭവത്തെക്കുറിച്ചും ലൂസ് പറയുകയുണ്ടായി.  ഹെയര്‍ കട്ട് ചെയ്തതിന് ശേഷം ജുവാന്‍റെ രൂപം മാറിയതു കണ്ട് ശരിക്കും ഞെട്ടിയെന്നു ലൂസ് പറയുന്നു. ഒപ്പം തങ്ങളുടെ പ്രണയത്തെ കുറിച്ചും ലൂസ് സംസാരിച്ചു. താന്‍ തേടി നടന്നത് ഇത്തരത്തില്‍ ഒരു ബന്ധത്തിന് വേണ്ടി  ആയിരുന്നെന്ന് ലൂസ് പറയുന്നു. ജുവാന്‍റെ കുടുംബത്തിലുള്ളവരെല്ലാവരും സ്വന്തം മകളെപ്പോലെയാണ് കരുതുന്നത്. എല്ലാവരും വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നതെന്ന് ലൂസ് പറഞ്ഞു. ഇപ്പോള്‍ ഇഷ്ടികപ്പണിക്കാരനായി ജോലി ചെയ്യുകയാണ് ജുവാന്‍. മൊബൈല്‍ ഫോണുകള്‍ നന്നാക്കുന്ന ജോലിയും ഇടയ്ക്ക് ചെയ്യുന്നുണ്ട്.

Leave a Comment