യുവതി ചവറു കൂനയിലേക്ക് വലിച്ചെറിഞ്ഞു കളഞ്ഞത് 15 ലക്ഷം രൂപയുടെ സ്വര്‍ണം; സംഭവം ഇങ്ങനെ

by Reporter

വിഷാദരോഗത്തിന്‍റെ പിടിയിലകപ്പെട്ട സ്ത്രീ സ്വബോധം നശിച്ച ഒരു സമയം ചവറ്റുകൂനയിലേക്ക് വലിച്ചെറിഞ്ഞത് 15 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണം. തമിഴ്നാട്ടിലെ കുണ്ടറത്തൂരിലുള്ള എടിഎം കൗണ്ടറിനു അടുത്തുള്ള ചവറു കൂമ്പാരത്തിലേക്കാണ് ഈ യുവതി 43 പവന്‍ സ്വര്‍ണം വലിച്ചെറിഞ്ഞത്.

സംഭവം നടന്നത് തിങ്കളാഴ്ച്ച വെളുപ്പിനാണ്. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന എടിഎമ്മിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചതിനേ തുടര്‍ന്നാണ് പൊലീസ് എത്തി സ്വര്‍ണാഭരണങ്ങള്‍ വീണ്ടെടുത്തത്. സുരക്ഷാ ഉദ്യോഗസ്ഥന്‍ എടിഎം കൗണ്ടറിനടുത്തുള്ള ചവറ് കൂബാരത്തിനരികെ  ലെതര്‍ ബാഗ് കണ്ടു സംശയം തോന്നി തുറന്നു നോക്കിയപ്പോഴാണ് അതിനുള്ളില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. അദ്ദേഹം ഉടന്‍ തന്നെ ഈ വിവരം ബാങ്ക് മാനേജരെ അറിയിക്കുകയും പൊലീസ് സ്റ്റേഷനില്‍ വിളിച്ച് പറയുകയും ചെയ്തു. പിന്നീട് സി സി ടി പരിശോധിച്ചപ്പോഴാണ് എടിഎമ്മില്‍ എത്തിയ യുവതി ചവറ്റു കൂനയില്‍ ബാഗ് ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതേ സമയം തന്നെ 35 വയസുള്ള മകളെ കാണ്മാനില്ലന്നു കാണിച്ച് പരാതിയുമായി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്കിയിരുന്നു.

പുലര്‍ച്ച വെളുപ്പിന് മുതല്‍ മകളെ വീട്ടില്‍ നിന്ന് കാണാനില്ലന്നു കാണിച്ചായിരുന്നു പരാതി നല്കിയത്. ഏഴ് മണിയോടെ മകള്‍ വീട്ടിലേക്ക് തിരികെ എത്തിയതായി മാതാപിതാക്കള്‍  പൊലീസിനെ വിളിച്ച് അറിയിച്ചു. പിന്നീട് സംശയം തോന്നിയ പൊലീസ് എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങള്‍ മാതാപിതാക്കളെ കാണിച്ചതോടെയാണ്  രണ്ടു പേരും ഒരാളാണെന്ന് തിരിച്ചറിയുന്നത്. ചവറ്റുകൂനയില്‍  സ്വര്‍ണം ഉപേക്ഷിക്കുന്ന ദൃശ്യങ്ങളില്‍ ഉള്ളത് തങ്ങളുടെ മകളാണെന്ന് അവര്‍  പൊലീസിനോട് പറഞ്ഞു.

വീട്ടില്‍ ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളുമായാണ് മകള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് വീട്ടില്‍ ഉള്ളവര്‍  അറിഞ്ഞിരുന്നില്ല. പിന്നീട് പൊലീസ് പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ നഷ്ടമായത് ശ്രദ്ധയില്‍ പെടുന്നത്. മകള്‍ക്ക് ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന സ്വഭാവമുണ്ടെന്നും വിഷാദ രോഗത്തിന് ചികിത്സയിലാണെന്നും മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. എടിഎമ്മിലെ സുരക്ഷാ ജീവനക്കാരന്‍റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് സ്വരണം തിരികെ ലഭിച്ചത്.

Leave a Comment