Site icon Malayali Online

ഇത് ഇരുപത് ലക്ഷത്തില്‍ ഒന്ന്; ആഴക്കടലിലെ വിസ്മയം; വലയില്‍ കുടുങ്ങിയത് അത്യപൂര്‍വമായ ലോബ്സ്റ്റര്‍; ഈ  വിചിത്ര നിറത്തിനു പിന്നിലുള്ള കാരണം ഇതാണ്

സമുദ്രത്തീന്‍റെ ആഴങ്ങള്‍ അത്ഭുതങ്ങള്‍ കൊണ്ട് സമ്പന്നമാണ്. നമ്മള്‍ ഇന്നോളം കേട്ടിട്ടില്ലാത്ത   അപൂര്‍വമായ ജന്തു – ജീവജാലങ്ങളുടെ ആവാസ ലോകമാണ് അത്. അത്തരത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ നിന്നുമുള്ള ഒരു മത്സ്യത്തൊഴിലാളിക്ക് കിട്ടിയ നീല ലോബ്സ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. വളരെ അപൂര്‍വമായി മാത്രമാണ് നീല ലോബ്സ്റ്ററുകളെ കിട്ടാറുള്ളത്. ഇതില്‍ വൈദഗ്ദ്ധ്യം ഉള്ളവര്‍ പറയുന്നത് ഇരുപത് ലക്ഷത്തില്‍ ഒന്നാണ് ഇതിന്‍റെ എണ്ണം. അതുകൊണ്ട് തന്നെ ഊഹിക്കാവുന്നതെ ഉള്ളൂ ഇതിന്റെ മൂല്യം എത്രത്തോളം ഉണ്ടെന്ന്.  

ലോബ്സ്റ്ററുകള്‍, തവിട്ട് നിറത്തിലോ ചാര നിറത്തിലോ ആണ് സാധാരണ ആയി കാണപ്പെടാറുള്ളത്. എന്നാല്‍ നീല ലോബ്റ്ററുകള്‍ വളരെ അപൂര്‍വമായിട്ടാണ് കിട്ടുന്നത്. നീല ലോബ്സ്റ്ററിനെ കിട്ടിയ ലാര്‍സ് ജോഹാന്‍ എന്ന മത്സ്യത്തൊഴിലാളി അതിനെ വീണ്ടും സമുദ്രത്തിലേക്ക് തിരികെ അയക്കുകയും ചെയ്തു. പോര്‍ട്ട്‌ലാന്‍ഡിന്റെ തീരത്ത് നിന്ന് പിടിച്ചതായിരുന്നു ഇതിനെ. മറ്റ് ലോബ്സ്റ്ററുകളെ അപേക്ഷിച്ച് ഇതിന് വലുപ്പം വളരെ കുറവാണ്. എണ്ണത്തില്‍ വളരെ കുറവുമാണ്, അതുകൊണ്ട് തന്നെ ഇതിനെ തിരികെ കടലിലേക്ക് വിട്ടു എന്നു പങ്ക് വച്ച ചിത്രത്തിനോടൊപ്പം ഉള്ള കുറിപ്പില്‍ ലാര്‍സ് ജോഹാന്‍ കുറിച്ചു.

അപൂര്‍വ ലോബ്സ്റ്ററിന്റെ ചിത്രങ്ങള്‍ നവ മാധ്യമങ്ങളില്‍ വൈറലായി മാറി. ക്രസ്റ്റസയാനിന്‍ എന്നു പേരുള്ള പ്രോട്ടീന്റെ അമിതമായ  ഉല്‍പാദനം മൂലമാണ് ലോബ്സ്റ്ററുകള്‍ക്ക് ഇത്തരത്തില്‍ നീല നിറം ലഭിക്കുന്നത്. നീല ലോബ്സ്റ്ററിനേക്കാള്‍ വളരെ വളരെ അപൂര്‍വമാണ് ഓറഞ്ച് നിറത്തിലുള്ള ലോബ്സ്റ്ററുകള്‍. ഇത് വളരെ അപൂര്‍വമായി മാത്രം ലഭിക്കുന്നതാണ്. 10 ലക്ഷത്തില്‍ ഒന്ന് എന്നതാണ് ഓറഞ്ച് ലോബ്സറ്ററുകളുടെ കണക്ക്. നീല, പിങ്ക്,  ഓറഞ്ച്,  തൂവെള്ള എന്നീ നിറത്തിലും ലോബ്സ്റ്ററുകള്‍ ഉണ്ട്. തൊലിപ്പുറത്തിന് നിറം നല്‍കുന്ന പിഗ്മെന്‍റിലുണ്ടാകുന്ന മാറ്റം മൂലമാണ് ഇത്തരത്തില്‍ നിറം ഉണ്ടാകുന്നത്.

Exit mobile version