പഠിക്കാന്‍  മടി കാണിച്ച നാല് വയസുകാരിയെ മാതാപിതാക്കള്‍ അടിച്ചു കൊന്നു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു

by Reporter

പഠിക്കാന്‍ മടി കാട്ടിയ നാല് വയസുകാരിയോട് മാതാപിതാക്കള്‍ ചെയ്തത് കണ്ണില്ലാത്ത ക്രൂരത. അതി ക്രൂരമായി മാതാപിതാക്കള്‍ കുട്ടിയെ അടിച്ചു കൊലപ്പെടുത്തുക ആയിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളായ ഉത്തം മെയ്തി എന്ന 27 കാരനെയൂം അഞ്ജന മഹാതോ എന്ന 26 കാരിയെയും പോലീസ് അറസ്റ്റ് ചെയ്തു.

മനുഷ്യ മനസാക്ഷി മരവിച്ച് പോകുന്ന ഈ സംഭവം നടന്നത് ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിലാണ്. ഈ ദാരുണ കൃത്യം നടന്നത് ജൂണ്‍ 29 നാണ്. ഗലുദിഹിലെ റെയില്‍വേ ട്രാക്കിന് അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നുമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. മകളെ കൊലപ്പെടുത്തിയതിന് ശേഷം കുട്ടിക്കാട്ടില്‍ ഉപേക്ഷിക്കുക ആയിരുന്നു.

പല ആവര്‍ത്തി പറഞ്ഞിട്ടും തങ്ങളുടെ  മകള്‍ പഠനത്തില്‍ തീരെ താല്‍പര്യം കാണിച്ചില്ലന്നു മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. ഇതോടെ കലി പൂണ്ട മാതാപിതാക്കള്‍ അവളുടെ കൈകള്‍ കെട്ടിയിട്ടതിന് ശേഷം മര്‍ദിക്കുക ആയിരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ
ഖസ്മഹലിലെ സദര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാ മദ്ധ്യേ കുട്ടി മരണപ്പെടുക ആയിരുന്നു. ഇതോടെ സല്‍ഗജ്ഹുരി സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറി ഗലുദിഹ് സ്റ്റേഷനില്‍ എത്തിയ ഇവര്‍ മൃതദേഹം റെയില്‍വേ ട്രാക്കിന് അടുത്തുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച്‌ മറ്റൊരു സ്ഥലത്തേക്ക് യാത്ര പോയി.

പിന്നീട് ഒരാഴ്ച കഴിഞ്ഞതിന് ശേഷം വീട്ടിലേക്ക് തിരികെ എത്തിയപ്പോള്‍  അയല്‍വാസികള്‍ കുട്ടിയെ കുറിച്ച്‌ ചോദിച്ചെങ്കിലും ഇവരില്‍ നിന്നും ലഭിച്ച മറുപടി ഒട്ടും തൃപ്തികരമായിരുന്നില്ല. ഇതോടെ സംശയം തോന്നിയ അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു.

Leave a Comment