എന്താണ്  എക്സിബിഷനിസം, അറിയേണ്ടതെല്ലാം?

by Reporter

 ഒരാളുടെ ജനനേന്ദ്രിയം മറ്റുള്ളവരുടെ മുൻപിൽ പ്രത്ത്യേകിച്ച് അപരിചിതരായ സ്ത്രീകളുടെ മുന്നിൽ പ്രദർശിപ്പിച്ചു ലൈംഗിക ഉത്തേജനം നേടുന്ന മാനസിക അവസ്ഥയെ ആണ് എക്സിബിഷനിസം എന്ന് വിളിക്കുന്നത്. തുടർച്ചയായ ആറ് മാസത്തോളം സ്വന്തം ലൈംഗിക അവയവം മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിക്കാൻ ശ്രമം നടത്തുന്നത് എക്സിബിഷനിസം എന്ന രോഗവസ്ഥ ഉള്ളതിന്റെ ലക്ഷണമായി കണക്കാക്കാം.

സാധാരണയായി ഇത്തരം പ്രദർശനത്തിന് ശേഷം ഈ രോഗം ഉള്ളവർ സ്വയംഭോഗം ചെയ്‌താണ് തൃപ്തി അടയുന്നത്. ഈ രോഗവസ്ഥ ഉള്ളവരുടെ ബന്ധുക്കളുടെ സാമൂഹിക ജീവിതത്തെയും വ്യക്തിജീവിതത്തെയും തന്നെ പ്രതികൂലമായി ബാധിക്കുന്നു. സാധാരണയായി ഇരുപത്തിനും മുപ്പത്തിനും ഇടയിൽ പ്രായമുള്ള പുരുഷമാരിളാണിത് കണ്ടു വരുന്നതെങ്കിലും പ്രായമായ പുരുഷന്മാരിലും ഇത്തരം ഒരു പ്രവണത ഉണ്ടാകാറുണ്ട്. നന്നേ ചെറുപ്പത്തിൽ ഉണ്ടായ ലൈംഗികയും വൈകാരികയുമായ ചൂഷണവും മദ്യം, മയക്കുമരുന്ന് എന്നിവയിൽ ഉള്ള അമിത ആസക്തിയും എക്സിബിഷത്തിലേക്ക് നയിക്കാം. ഇതു ഒരു പേഴ്സണാലിറ്റി ഡിസ്ഓർഡർ തന്നെയാണ്. വിവാഹിതരായ പുരുഷന്മാരിൽ ദാമ്പത്യ ബന്ധത്തിനിടയിൽ ഉള്ള പ്രശ്നങ്ങൾ മുലവും ഇത്തരം ഒരു രോഗം ഉണ്ടാക്കുന്നതായി കണ്ടു വരുന്നു. പൊതുവെ എക്സിബിഷനിസ്റ്റ്കൾക്ക് തങ്ങളുടെ ലൈംഗികമായ കഴിവ് കേടുകളെ കുറിച്ച് വലിയ അപകർഷത ബോധം ഉണ്ട്. ഇത്തരക്കാർ പങ്കാളിയെ തൃപ്തിപെടുത്തുന്നതിൽ പലപ്പോഴും പരാജയം ആണെന് സ്വയം വിശ്വസിക്കുന്നവരാണ്.തങ്ങളുടെ ലിംഗം കാണുമ്പോൾ മറ്റുള്ളവരിൽ ഉണ്ടാകുന്ന അത്ഭുതവും ഞെട്ടലും ഇവർക്ക് ഉത്തേജനമാണ്. എക്സിബിഷഇസം ഉള്ളവർ പലപ്പോഴും സ്വയം ചികിത്സക്ക്‌ മുന്നോട്ട് വരാറില്ല. ഏതെങ്കിലും അവസരത്തിൽ പിടിക്കപ്പെട്ടാൽ മാത്രമാണ് ഇത്തരക്കാർ ചികിത്സക്ക് വരാനുള്ളത്.

സാധാരണയായി ഈ അസുഖം ഉള്ളവർക്ക് മാനസിക രോഗ വിദ്ക്തൻ നൽകുന്ന ചികിത്സ എമ്പതി ട്രെയിനിങ്, ബിഹേവിഒരൽ തെറാപ്പി വന്നിവയാണ്. കൂടാതെ ചില മരുന്നുകൾ ഉപയോഗിച്ച് ഇത്തരകാരിലെ ലൈംഗിക ഹോർമോൺകൾ കുറക്കുകയും ചെയുന്നു. സ്വഭാവികമായ ചികിത്സ യിലൂടെ പരിഹരിക്കാവുന്ന ഒരു മാനസിക രോഗം തന്നെയാണ് എക്സിബിഷനിസം.

Leave a Comment