നീണ്ട നാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ അതിർത്തികൾ കടന്നു ഇന്ത്യക്കാരനെ വിവാഹം കഴിക്കാനെത്തി പാകിസ്ഥാൻ യുവതി

by Reporter

പ്രണയത്തിന്റെ തീഷ്ണതക്ക് അതിരുകൾ തീർത്ത വേലികെട്ടുകൾ തടസമല്ലെന്നു തെളിയിച്ചിരിക്കുകയാണ് ഒരു പാകിസ്ഥാൻ യുവതി. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു തന്റെ പ്രതിശ്രുത വരനെ സ്വന്തം ആക്കാൻ ആണ് അവൾ ലഹോറിൽ നിന്ന് ജലന്ദറിൽ എത്തിയത്. ഷുമാലിയ എന്ന പാകിസ്ഥാൻ യുവതി ആണ് കമൽ എന്ന ഇന്ത്യക്കാരനെ വിവാഹം ചെയ്യാനായി ബന്ധുക്കളെയും കൂട്ടി അതിർത്തി കടന്നത്‌. അട്ടരി ചെക്ക് പോസ്റ്റ്‌ വഴി ആണ് ഇവർക്ക് പ്രവേശനം അനുവദിച്ചത്.

ഇരുവരും പ്രണയത്തിൽ ആകുന്നത് 2018ൽ ആണ്. ഓൺലൈൻ വഴി ഉള്ള സൗഹൃദം പിന്നീട് പ്രണയം ആയി മാറുകയായിരുന്നു. തുടർന്ന് 2020ഇൽ ഇരുവരും വിവാഹിതകരാകാൻ തീരുമാനിചെങ്കിലും കോവിഡ് പ്രതിസന്ധി മൂലം ഉപേക്ഷിക്കപ്പെട്ടു. ഒന്നിലേറെ തവണ അപേക്ഷിച്ചതിനു ശേഷ മാണ് ഇന്ത്യയിലേക് വരുന്നതിനുള്ള വിസ ലഭിച്ചത്. തന്നെപോലെ തന്നെ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന നിരവധി പേർ ഇപ്പോഴും പാകിസ്ഥാനിൽ ഉണ്ടെന്നു ഷുമാലിയ പറയുന്നു. സങ്കീർണമായ വിസ നടപടി ക്രമങ്ങളാണ് പ്രധാനമായും കടക്കേണ്ടുന്ന കടമ്പ. അതുകൊണ്ട് തന്നെ ഇരുസർക്കാറുകളും വിസ പ്രോസസ്സിംഗ് എളുപ്പം ആക്കണമെന്ന് ഷുമായിലയും ബന്ധുക്കളും അഭ്യർത്ഥിക്കുന്നു. തങ്ങളുടെ വിവാഹം വീട്ടുകാരും ബന്ധുക്കളും ചേർന്ന് നിശ്ചയിച്ചതാണെന്നു വധു വരന്മാർ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ മരുമകളെ പോലെ അല്ല മകളെ പോലെയാണ് കമലിന്റെ ബന്ധുക്കൾ സ്വീകരിച്ചതെന്നു ഷുമായില പ്രതികരിച്ചു.

Leave a Comment