Site icon Malayali Online

ശവക്കുഴിയില്‍ കുടുക്കാനോ ജീവന്‍ അപഹരിക്കാനോ ഒരു നികൃഷ്ടമായ പദ്ധതി ഉണ്ടായിരുന്നുവെങ്കിലും  ഫേസ്ബുക്ക് ലൈവ് അവരുടെ പ്ലാന്‍ തകര്‍ത്തു; ഒരു സ്ത്രീയെ പ്രണയിച്ചതിന് എന്നെ അറസ്റ്റ് ചെയ്തു, പ്രണയത്തിന്റെ മുറിവുകള്‍ വഹിക്കാന്‍ തയ്യാറാണ്’: വീണ്ടും സനല്‍ കുമാര്‍ ശശിധരന്‍

നടി മഞ്ജു വാര്യറിനെതിരേ വിവാദ പരാമര്‍ശമുന്നയിച്ചതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത സനല്‍ കുമാര്‍ ശശിധരന്‍ തനിക്കെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതികരിച്ച്‌  രംഗത്ത്. ഒരു സ്ത്രീയെ പ്രണയിച്ചതിനും അതുവഴി അവരെ ഉപദ്രവിച്ചതിനും തന്നെ അറസ്റ്റ് ചെയ്തുവെന്ന് അദ്ദേഹം തന്‍റെ സോഷ്യല്‍ മീഡിയ ആക്കൌണ്ടില്‍ പങ്ക് വച്ച കുറിപ്പില്‍ പറയുന്നു. പ്രണയത്തിന്റെ മുറിവുകള്‍ വഹിക്കാന്‍  തയ്യാറാണ്.  താന്‍ ഉയര്‍ത്തിക്കൊണ്ട് വന്ന ആശങ്കകളെ ഒരു മനോരോഗിയുടെ അഭിപ്രായപ്രകടനമായാണ് പല സുഹൃത്തുക്കളും വിലയിരുത്തുന്നതെന്നും സനല്‍ കുമാര്‍ വിശദീകരിച്ചു. സത്യം വാദിക്കേണ്ട ഒന്നല്ലന്നും അത് സ്വന്തമായി പുറത്തുവരണമെന്നും അദ്ദേഹം പറയുന്നു.

തന്നെ അറസ്റ്റ് ചെയ്ത അന്നേ ദിവസം അര്‍ദ്ധരാത്രി പോലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം നേടണമെന്ന് അവര്‍ ആവശ്യപ്പെത്തപ്പോള്‍ കോടതിയില്‍ ഹാജരാക്കിയാല്‍ മതിയെന്ന് താന്‍ നിര്‍ബന്ധിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അയാളുടെ സര്‍വീസ് റിവോള്‍വര്‍ കാട്ടി ഭീഷണിപ്പെടുത്തിയെങ്കിലും മരണത്തെ ഭയപ്പെട്ടില്ല, അവസാനം അവര്‍ക്ക് കോടതിയില്‍ ഹാജരാക്കേണ്ടിവന്നു, അങ്ങനെയാണ് തനിക്ക് ജാമ്യം ലഭിക്കുന്നതെന്ന് അദ്ദേഹം പങ്ക് വച്ച കുറിപ്പില്‍ പറയുന്നു.

സര്‍ക്കാരിനെതിരെ ആരു സംസാരിച്ചാലും ഭീഷണിപ്പെടുത്തുമെന്നും ശബ്ദമുയര്‍ത്തുന്ന പലരുടെയും പേരില്‍ കള്ളക്കേസുകള്‍ ചുമത്തുകയാണെന്നും സനല്‍ കുമാര്‍ പറയുന്നു. സര്‍ക്കാരിന്റെ മുഖംമൂടി സംരക്ഷിക്കാനായി  പോലീസിനെ കളിപ്പാവകളാക്കി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പക്ഷേ പല എഴുത്തുകാരും ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരും ഇതില്‍ മൗനം പാലിക്കുകയാണെന്നും സനല്‍ കുമാര്‍ കുറ്റപ്പെടുത്തി.

തന്നെ ശവക്കുഴിയില്‍ കുടുക്കാനോ ജീവന്‍ അപഹരിക്കാനോ ഒരു നികൃഷ്ടമായ പദ്ധതി ഉണ്ടായിരുന്നുവെങ്കിലും  തന്‍റെ ഫേസ്ബുക്ക് ലൈവ് അവരുടെ പ്ലാന്‍ തകര്‍ക്കുകയാണ് ചെയ്തതെന്ന് സനല്‍കുമാറിന്റെ പോസ്റ്റില്‍ വിശദമാക്കുന്നു. പോലീസ് തന്‍റെ മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തു ഗൂഗിള്‍ അക്കൗണ്ട്, സോഷ്യല്‍ മീഡിയ എന്നിവ ഹാക്ക് ചെയ്ത് സെറ്റിംഗ്‌സ് മാറ്റുകയും ചെയ്തുവെന്നും സനല്‍കുമാര്‍ തന്‍റെ കുറിപ്പിലൂടെ ആരോപിക്കുന്നു.

Exit mobile version