Site icon Malayali Online

ഓമിക്രോണിന്റെ ഏറ്റവും പുതിയ വകഭേദതമായ സെന്റാറസ് കൂടുതല്‍ അപകടകരമാണോ; ലോകം വീണ്ടും അടച്ചിടുമോ; ഇന്ത്യയില്‍ കണ്ടെത്തിയ ഈ വകഭേദത്തിന്റെ പേരില്‍  നിയന്ത്രണങ്ങള്‍ക്കൊരുങ്ങി യൂറോപ്പ്

ഇന്നോളം കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ള ഓമിക്രോണിന്റെ വകഭേദമായ സെന്റാറസിനെ കുറിച്ചുള്ള ആശങ്ക ലോകത്തെ വല്ലാതെ ഭയപ്പെടുത്തുകയാണ്.

ബി എ 2.75 എന്ന് പേരിട്ടിരിക്കുന്ന സെന്റാര്‍ നിലവില്‍ ഇപ്പോള്‍ ഇന്ത്യയില്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. ഇതുവരെ കണ്ടെത്തിയ വകഭേദങ്ങളേക്കാള്‍ ഇതിന് വ്യാപന ശേഷി കൂടുതലുള്ളതിനാല്‍ ഇത് വളരെ വേഗം വ്യാപിക്കുവാനുള്ള സാധ്യത കൂടുതലാണെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നു. യൂറോപ്പില്‍ മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് ശാസ്ത്രലോകം നിഷ്കര്‍ഷിച്ചതിന്റെ പ്രധാന കാരണം തന്നെ ഈ വകഭേദത്തിന്റെ കണ്ടെത്തലാണ്.

പക്ഷേ ഈ വകഭേദം യൂറോപ്പില്‍ പടര്‍ന്ന് പിടിക്കില്ലന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. എന്നാല്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായത് യൂറോപ്പ് വളരെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. രണ്ടു വര്‍ഷത്തോളം വീടുകളില്‍ ഒതുങ്ങിക്കൂടിയവര്‍ പുതിയ യാത്രകള്‍ക്ക് പദ്ധതി തയ്യാറാക്കുന്നതിനിടയിലാണ് പുതിയ വകഭേദത്തിന്റെ ആവിഭാവവും വ്യാപനവും. സ്‌പെയിനിലെ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും രോഗവ്യാപനം ക്രമാതീതമായി ശക്തി പ്രാപിക്കുന്നു എന്നത് വല്ലാതെ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

എന്നാല്‍ സെന്റാറസ് വകഭേദം ബി എ 5 വകഭേദത്തേക്കാള്‍ വ്യാപനശേഷി കൂടുതല്‍ ഉള്ളതാണെന്നു കണ്ടെത്തിയിട്ടുണ്ടെങ്കിലും അതിനേക്കാള്‍ മാരകമാണെന്നതിന് ഒരു തെളിവും ഇതുവരെ കിട്ടിയിട്ടില്ല. കൊറോണ വൈറസിന്റെ ഇതുവരെയുള്ള  ചരിത്രം പരിശോധിച്ചാല്‍, വ്യാപന ശേഷി കൂടുതല്‍ ഉള്ള വകഭേദങ്ങള്‍ക്ക് പ്രഹര ശേഷി പൊതുവേ കുറവായിരിക്കും. ഇങ്ങനെ ആണ് സംഭവിക്കുന്നതെങ്കില്‍  കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് ലോകം എത്തില്ല എന്നാണ് ഈ  രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പക്ഷേ ഇതിനെ ഒരിയ്ക്കലും നിസ്സാരമായി കാണാന്‍ ആവില്ല. മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. ലോക്ക്ഡൗണ്‍ ഒപോലെയുള്ള നിയന്ത്രണത്തിലേക്ക് എത്താതിരിക്കാന്‍ സ്വയം നിയന്ത്രണം വളരെ അത്യാവശ്യമാണ്.

Exit mobile version