കുരങ്ങ് പനി  ബാധിച്ചാല്‍ മരിക്കുമോ ? അറിയേണ്ടതെല്ലാം

by Reporter

രാജ്യത്ത് ആദ്യമായി കുരങ്ങ് പനി സ്ഥിരീകരിച്ചത് കേരളത്തിലാണ്. അതുകൊണ്ട് തന്നെ ഏറെ ജാഗ്രതയോടെയാണ് സംസ്ഥനത്തെ ആരോഗ്യ വിദഗ്ധര്‍ ഇത് കാണുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലന്നു  സര്ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

കുരങ്ങ് പനിയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വാര്‍ത്തകളും മാത്രമാണ് ഇതേക്കുറിച്ച് പലര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍. വാനര വസൂരി, അല്ലങ്കില്‍ കുരങ്ങ് പനി എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. ഇത് ബാധിച്ചാല്‍ എന്തൊക്കെ സംഭവിക്കുമെന്നോ എങ്ങനെ  ഭേദമാകുമെന്നോ പൊതുജനങ്ങള്‍ക്ക് വലിയ ധാരണയില്ല. അതുകൊണ്ട് തന്നെ ഈ പനിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.

കുരങ്ങ് പനി ആദ്യമായി കണ്ടെത്തിയത് ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലാണ്. 1970-ല്‍ ആണ് ആദ്യത്തെ വാനരവസൂരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒന്‍പത് വയസ്സുള്ള കുട്ടിയിലാണ് ആദ്യമായി കണ്ടെത്തിയത്. പിന്നീട് ആഫ്രിക്കയുടെ പല ഭാഗങ്ങളിളിലും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അധികം വൈകാതെ ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് ഈ രോഗം വ്യാപിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളായ ബെനിന്‍, കാമറൂണ്‍,സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, കോട്ട് ഡി ഐവയര്‍, ലൈബീരിയ, നൈജീരിയ, എന്നിവിടങ്ങളിലും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

2003-ലാണ് ഈ രോഗം ആദ്യമായി ആഫ്രിക്കയ്ക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയിലായിരുന്നു ആദ്യത്തെ കേസ്. ഘാനയില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്ത അണ്ണാനും, എലികളുമായിരുന്നു വൈറസ് വാഹകര്‍. 2018 ആയപ്പോഴേക്കും ഇസ്രായേലിലും ലണ്ടനിലും വ്യാപിച്ച ഈ രോഗം അധികം വൈകാതെ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം അനുസരിച്ച് കുരങ്ങ് പനി ബാധിക്കുന്നവരില്‍ അഞ്ച് ശതമാനം പേര്‍ മാത്രമാണ് മരിക്കാനുള്ള സാധ്യത. മികച്ച പരിചരണം വിശ്രമം, പോഷകാഹാരം തുടങ്ങിയവയാണ് ഇതിനെ അതിജീവിക്കാനുള്ള വഴി. കുരങ്ങ് പനിക്കു വേണ്ടി മാത്രമായി ഒരു വാക്സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ചിക്കന്‍ പോക്സിന് നല്‍കുന്ന മരുന്ന് തന്നെയാണ് ഇതിനും നല്‍കുന്നത്. ഇത് ഫലപ്രദമെന്നാണ് ഇതുവരെയുള്ള അനുഭവം. അതുകൊണ്ട് തന്നെ ഭയക്കേണ്ട യാതൊരു സാഹചര്യവും ഇപ്പോള്‍ നിലവിലില്ല. 

Leave a Comment