ദിവസം 40 മുട്ടയുടെ വെള്ളയും ഒരു കിലോ കോഴി ഇറച്ചിയും ഭക്ഷണം; മിസ്റ്റര്‍ ഏഷ്യയാകാന്‍ തയ്യാറെടുക്കുന്ന അന്‍പത്തിയൊമ്ബതുകാരന്റെ ജീവിതം

by Reporter

മി​സ്റ്റ​ര്‍​ ​ഏ​ഷ്യാ​ ​പ​ട്ടം​ രാജ്യത്തേക്ക് ​കൊ​ണ്ടു​വ​രാ​നു​ള്ള​ കഠിന പരിശ്രമത്തിലാണ് 59​കാ​ര​നാ​യ​ ​ബോ​ഡി​ ​ബി​ല്‍​‌​ഡ​ര്‍​ ​എ.​സു​രേ​ഷ് ​കു​മാ​ര്‍. ​ഇദ്ദേഹം കൊ​ല്ലം​ ​സ്വ​ദേ​ശിയാണ്. ​ ​ 2020​ ​-​ 21​ ​ല്‍​ ​പോ​ണ്ടി​ച്ചേ​രി​യി​ല്‍​ ​വച്ച് ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ല്‍​ ​മി​സ്റ്റര്‍​ ​ഇ​ന്ത്യയായി ​തിരഞ്ഞെടുക്കപ്പെട്ട ​സു​രേ​ഷ് ​കു​മാ​‌​ര്‍​ ​​മാ​ലി​ദ്വീ​പി​ല്‍​ ​ന​ട​ക്കു​ന്ന​ ​മി​സ്റ്റ​ര്‍​ ​ഏ​ഷ്യ​ ​ചാ​മ്ബ്യ​ന്‍​ഷി​പ്പി​ലാണ്​ ​മ​ത്സ​രിക്കാനൊരുങ്ങുന്നത്. ​

1987​ ​ല്‍​ ​കെ.​എ​സ്.​ആ​‌​ര്‍.​ടി.​സി.​യിലെ ​ക​ണ്ട​ക്ട​റായി ജോലിയില്‍ കയറിയതിന് ശേ​ഷം​ ​മി​സ്റ്റ​ര്‍​ ​ഇ​ര​വി​പു​രം,​ ​മി​സ്റ്റ​ര്‍​ ​കൊ​ല്ലം,​മി​സ്റ്റ​ര്‍​ ​കേ​ര​ള​ ​എ​ന്നീ​ ​പ​ട്ട​ങ്ങ​ള്‍​ അദ്ദേഹം നേടിയിട്ടുണ്ട്. 2020​ ​ല്‍​ ​ഇ​ന്‍​സ്പെ​ക​ട​റാ​യിട്ടാണ് ​​വി​ര​മി​ച്ചതിന് ​ ​ശേ​ഷ​മാ​ണ് ​അദ്ദേഹം മി​സ്റ്റ​ര്‍​ ​ഇ​ന്ത്യ​യാ​കു​ന്നു​ത്.​ ​ഒരു ദിവസം ​ 2​ ​മ​ണി​ക്കൂ​ര്‍​ ​ആണ് ഇദ്ദേഹം ജി​മ്മി​ല്‍​ ​ചി​ല​വ​ഴി​ക്കുന്നത്. എന്നാല്‍ ​മ​ത്സ​രം​ ​അ​ടു​ക്കു​ന്ന​തോ​ടെ​ ​ദി​വ​സ​വും​ 6​ ​മ​ണി​ക്കൂ​ര്‍​ ​വ​ര്‍​ക്കൗ​ട്ട് ​ചെ​യ്യും. ഈ ദിവസ്സങ്ങളില്‍ ​ 40​ ​മു​ട്ട​യു​ടെ​ ​വെ​ള്ള​യും​ ​ഒരു കിലോ ​ ​കോ​ഴി​ ​ഇ​റ​ച്ചി​യും​ ​ക​ഴി​ക്കും.

ആദ്യ നാളുകളില്‍ ​ക​ന​മു​ള്ള​ ​ഇ​രു​മ്ബ് ​ക​മ്ബി​ക​ള്‍​ ഉപയോഗിച്ചാണ് ഇദ്ദേഹം ​വ​ര്‍​ക്കൗ​ട്ട് ​ചെയ്തിരുന്നത്. അന്ന് ഒപ്പം കൂടിയ  ​സു​ഹൃ​ത്തു​ക്ക​ള്‍​ പതിയെ അവസാനിപ്പിച്ചെങ്കിലും സു​രേ​ഷ് തന്‍റെ ഉദ്യമത്തില്‍ നിന്നും ​പി​ന്മാ​റി​യി​ല്ല.​ 1985​ ​മു​ത​ല്‍​ 2022​ ​വ​രെ​യു​ള്ള​ ​കാ​ലയളവില്‍ ​ ​ജി​മ്മു​ക​ളും​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​വ​ര്‍​ക്കൗ​ട്ട് ​രീ​തി​യിലുമൊക്കെ ​വ​ലി​യ മാറ്റമാണ് ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു. മാത്രവുമല്ല ​ക​ഴി​ഞ്ഞ​ ​അ​ഞ്ചു​ ​വ​ര്‍​ഷത്തിനിടെ ​ബോ​ഡി​ ​ബി​ല്‍​ഡിം​ഗ് ​മേ​ഖ​ല​യി​ല്‍​ ​സ്ത്രീ​ക​ളു​ടെ​ ​സാ​ന്നി​ദ്ധ്യം​ വലിയ തോതില്‍ ​വ​ര്‍​ദ്ധി​ച്ച​താ​യും​ ​സു​രേ​ഷ് ​ചൂണ്ടിക്കാട്ടുന്നു.​ ​കൊ​വി​ഡ് ​കാ​ല​ത്തു പോലും അദ്ദേഹം ​ ​വ​ര്‍​ക്കൗട്ടിന് മുടക്കം വരുത്തിയില്ല. ഭാ​ര്യ​ ​മി​നി​യും​ ​മ​ക്ക​ളാ​യ​ ​അ​ന​ന്ത​കൃ​ഷ്ണ​നും​ ​ശ്രു​തി​യും​ ​വ​ലി​യ​ ​ പിന്തുണയാണ് ന​ല്‍​കു​ന്ന​തെന്ന് സുരേഷ് പറയുന്നു. മകന്‍ ​ അ​ന​ന്ത​കൃഷ്ണന്‍ ​ ​ദു​ബാ​യി​ല്‍​ ​ബോ​ഡി​ ​ബി​ല്‍​‌​ഡിം​ഗ് ​ട്രെ​യി​ന​റാ​ണ്. ചിട്ടയായ പ​രി​ശീ​ല​ന​വും​ ​കൃത്യമായ ​ആ​ഹാ​ര​ രീതിയുമാണ് തന്‍റെ ആരോഗ്യ രഹസ്യമെന്ന് ​സുരേഷ് കുമാര്‍ പറയുന്നു .

Leave a Comment