മെറ്റല്‍ ഡിടക്ടര്‍ കുട്ടിയുടെ ചെസ്റ്റിന്റെ അടുത്തേക്ക് എത്തിയപ്പോള്‍ തന്നെ  ബീപ് സൗണ്ട് കേട്ടു. അത്  അടിവസ്ത്രത്തിന്റെ ഹുക്കാണ്, പ്ലാസ്റ്റിക് ആണെന്ന് പറഞ്ഞു. പ്ലാസ്റ്റിക് ആണെന്ന്  കണ്ട് ബോധ്യപ്പെട്ടിട്ടും, അടിവസ്ത്രം അഴിക്കണമെന്ന് അധികൃതര്‍ പറഞ്ഞു; ഗുരുതര ആരോപണങ്ങളുമായി നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനിയുടെ അച്ഛന്‍.   

by Reporter

കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രമഴിപ്പിച്ച്‌ വപ്പിച്ചതിന് ശേഷം പരീക്ഷ എഴുതിച്ച സംഭവത്തില്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോഴിതാ തന്‍റെ മകള്‍ക്കു നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് മാധ്യമങ്ങളുടെ വിശദീകരിക്കുകയാണ് പരാതിക്കാരിയുടെ അച്ഛന്‍. നീറ്റ് പരീക്ഷയ്ക്കായി എത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിച്ചു മാറ്റിയ സംഭവത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.

ഇപ്രാവശ്യം വിജയിച്ചില്ലങ്കില്‍പ്പോലും മകള്‍ ഇനി ഒരിക്കലും നീറ്റ് പരീക്ഷ എഴുതാന്‍ വരില്ലന്നു പറഞ്ഞതായി കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. നിറ കണ്ണുകളോടെയാണ് അദ്ദേഹം ഇത്തരം ഒരു നിലപാടെടുത്തത്.

കഴിഞ്ഞ വര്‍ഷവും തന്‍റെ മകള്‍  നീറ്റ് പരീക്ഷ എഴുതിയതായിരുന്നു. ഇത്തവണ റിപ്പീറ്റ് ചെയ്യുക ആയിരുന്നതുകൊണ്ട് മാനദണ്ഡങ്ങള്‍ കുട്ടിക്ക് അറിയാമായിരുന്നു. മെറ്റല്‍ ഡിറ്റക്ടര്‍ കുട്ടിയുടെ ചെസ്റ്റിന്റെ അടുത്തേക്ക് എത്തിയപ്പോള്‍ തന്നെ  ബീപ് സൗണ്ട് കേട്ടു. അപ്പോള്‍ത്തന്നെ മകള്‍ അത്  അടിവസ്ത്രത്തിന്റെ ഹുക്കാണ്, പ്ലാസ്റ്റിക് ആണെന്ന് പറഞ്ഞു. പക്ഷേ  എന്നിട്ടും ബീപ് സൗണ്ട് കേട്ടു. പ്ലാസ്റ്റിക് ആണെന്ന്  കണ്ട് ബോധ്യപ്പെട്ടിട്ടും, അടിവസ്ത്രം അഴിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. പിന്നീട് വസ്ത്രം മാറ്റുന്നതിന്നു  ഒരു ഇടുങ്ങിയ മുറിയിലേക്കാണ് കൊണ്ടുപോയത്.

ഒരേ സമയം പത്ത്-പന്ത്രണ്ട് കുട്ടികളായിരുന്നു അവിടെ ഉണ്ടായിരുന്നത്. പല കുട്ടികളും വസ്ത്രം അഴിച്ച്‌ മാറ്റാന്‍ കഴിയാതെ നിസഹായരായി നിന്നു കരയുകയായിരുന്നു. അതേ സമയം ചില കുട്ടികളാകട്ടെ വസ്ത്രം അഴിച്ചതിന്  ശേഷം പുറത്തേക്ക് ഇറങ്ങാന്‍ പറ്റാതെ നില്‍ക്കുക ആയിരുന്നു. നീറ്റിന്റെ ചട്ടം അനുസരിച്ച പുതിയ വസ്ത്രമാണ് തന്‍റെ മകള്‍ ധരിച്ചിരുന്നതെന്ന് പിതാവ് പറയുന്നു. പരീക്ഷാ ഹാള്‍ രണ്ടാം നിലയിലായിരുന്നു ഉണ്ടായിരുന്നത്. ആ ഹാളില്‍ പുരുഷന്മാരായിരുന്നു ഇന്‍വിജിലേറ്റേഴ്സ്. പരീക്ഷ കഴിഞ്ഞെത്തിയ മകള്‍ പറഞ്ഞത് ഇത്തവണ അവസരം ലഭിച്ചില്ലെങ്കില്‍ ഇനി നീറ്റ് പരീക്ഷ ഒരിയ്ക്കലും എഴുതില്ലെന്നാണെന്ന് അച്ഛന്‍ പറയുന്നു.

അതേ സമയം ഈ സംഭവത്തില്‍ കോളജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കോളജ് പ്രിന്‍സിപ്പല്‍ പറയുന്നത്. നാഷണല്‍ ടെറ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷയുടെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമാണെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

Leave a Comment