Site icon Malayali Online

ജീവിതത്തിലുടനീളം ദുരന്തങ്ങള്‍ വേട്ടയാടി; പ്രിയപ്പെട്ടവര്‍ ഒന്നൊന്നായി മരണപ്പെട്ടു; ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ വ്യക്തി ജീവിതത്തെ കുറിച്ച് അധികമാര്‍ക്കും അറിയാത്തത്

ഇന്ത്യയുടെ 15-ആമത്തെ രാഷ്ട്രപതിയായി ദ്രൗപതി മുർമു തിരഞ്ഞെടുക്കപ്പെട്ടതു പുതിയ ചരിത്രമായി മറിയിരിക്കുകയാണ്. ദ്രൗപതി മുർമു 2015 മുതൽ 2021 വരെ ജാർഖണ്ഡിന്റെ ഒമ്പതാമത്തെ ഗവർണറായിയിരുന്നു. ഇന്ത്യയിലെ ഒഡീഷയില്‍ നിന്നുമുള്ള പട്ടികവർഗ്ഗ സമുദായത്തില്‍ നിന്നുമാണ് രാജ്യത്തെ സര്‍വ്വ സൈന്ന്യാധിപയുടെ സ്ഥാനത്തേക്ക് മുര്‍മു എത്തുന്നത്. കൂടാതെ  അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന ജാർഖണ്ഡിലെ ആദ്യത്തെ ഗവർണറും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യ ഗോത്രവർഗക്കാരിയുമാണ് മുര്‍മൂര്‍.

ദ്രൗപതി മുര്‍മുവിനെ രാഷ്ടപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം പല വിമര്‍ശനങ്ങളും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ ജീവിതം തുടങ്ങുന്നതിന് മുമ്ബ് ദ്രൗപതി മുര്‍മുവിന് വ്യക്തി ജീവിതത്തില്‍ പലവിധ ദുരനുഭവങ്ങളും അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. മുര്‍മുവിന്റെ കുടുംബത്തെക്കിറിച്ച്‌ പൊതുവേ അധികമാര്‍ക്കും അറിയാത്ത കുറച്ചു കാര്യങ്ങള്‍ നമുക്കൊന്ന് മനസ്സിലാക്കാം.

തന്റെ വ്യക്തി ജീവിത്തില്‍ പലവിധ ദുരന്തങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് ദ്രൗപതി മുര്‍മു. 2009 ല്‍ ഇവര്‍ക്ക് തന്റെ അമ്മയെയും സഹോദരനെയും നഷ്ടപ്പെട്ടു. 2009ല്‍ത്തന്നെ മകന്‍ ലക്ഷ്മണ്‍ മുര്‍മു ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. 2012ല്‍ രണ്ടാമത്തെ മകന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. 2014 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ശ്യാം ചരം മുര്‍മു മരിച്ചു. ഇദ്ദേഹം ഒരു ബാങ്കര്‍ ആയിരുന്നു. മുര്‍മുവിന്റെ മകള്‍ ഇതിശ്രീ മുര്‍മു ഇപ്പോള്‍ ബാങ്കില്‍ ജോലി ചെയ്യുന്നു. ഇതിശ്രീയുടെ ഭര്‍ത്താവ് റഗ്‌ബി പ്ലേയറായ ഗണേഷ് ഹെംബ്രാമിനാണ്. തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നതിന് മുന്പ് ദ്രൗപതി മുര്‍മു ഒഡീഷയിലെ റൈരംഗ്‌പൂരിലുള്ള ശ്രീ അരബിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ സെന്ററില്‍ അദ്ധ്യാപികയായി ജോലി നോക്കിയിരുന്നു.

Exit mobile version