28 വര്‍ഷം മോഹന്‍ലാലിന്റെ കുടുംബ ഡ്രൈവര്‍ ആയിരുന്ന മോഹനന്‍ നായര്‍ ഇപ്പോള്‍ വിശ്രമത്തിലാണ്; തന്നെ കാണാന്‍ ലാല്‍ എത്തുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം

by Reporter

28 വര്‍ഷത്തോളം മോഹനന്‍ നായരുടെ കുടുംബത്തിന്റെ ഡ്രൈവര്‍ ആയിരുന്നു മോഹനന്‍ നായര്‍ . ഇപ്പോള്‍ പ്രായാധിഖ്യം മൂലം അദ്ദേഹത്തിന്റെ ഓര്‍മകള്‍ മങ്ങി തുടങ്ങിയെങ്കിലും മോഹന്‍ലാല്‍ എന്നു കേള്‍ക്കുന്നതോടെ ആ മുഖത്തു പ്രകാശം നിറയും. 

മലയാളത്തിന്റെ തരരാജാവ് ആയ മോഹന്‍ലാലിന്റെ പിതാവ് വിശ്വനാഥന്‍ നായരുടെ ഡ്രൈവറായിട്ടാണ് പള്ളിച്ചല്‍ പാരൂര്‍ക്കുഴി മണ്ണാറക്കല്‍വിള വീട്ടില്‍ മോഹനന്‍ നായര്‍ മുടവന്‍മുഗളിലെ വീട്ടില്‍ എത്തുന്നത്. പിന്നീട് അദ്ദേഹം ലാലിന്റെ സിനിമാ യാത്രകളുടെ ഭാഗമായി മാറി .

ആദ്യ കാലത്ത് മോഹന്‍ലാലിനെ ഷൂട്ടിംഗ് സെറ്റില്‍ കൊണ്ട് പോയി വിടുന്നതും തിരികെ  വീട്ടില്‍ എത്തിക്കുന്നതും മോഹനന്‍ നായര്‍ ആയിരുന്നു. അതുകൊണ്ട് തന്നെ നന്നേ ചെറുപ്പം മുതല്‍ തന്നെ അദ്ദേഹത്തിന് മോഹന്‍ലാലിനെയും കുടുംബത്തെയും വളരെ അടുത്ത് അറിയാം.  മോഹന്‍ലാലിന്റെ വളര്‍ച്ച വളരെ അടുത്ത് നിന്ന് കണ്ട വ്യക്തിയാണ് അദ്ദേഹം. മോഹന്‍ലാലിനെ തന്റെ പരിചയത്തിലുള്ള പള്ളിച്ചല്‍ പാരമ്ബര്യ മര്‍മ്മ കളരിയില്‍ കളരി അഭ്യസിക്കാന്‍ ആദ്യമായി കൊണ്ട് പോയതും മോഹനന്‍ നായരായിരുന്നു. പ്രശസ്തമായ എട്ടുവീട്ടില്‍ പിള്ളമാരിലൊരാളായ പള്ളിച്ചല്‍ പിള്ളയുടെ തലമുറയില്‍പ്പെട്ട വ്യക്തി ആണ് മോഹനന്‍ നായര്‍.

മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കളായ എം. ജി.  ശ്രീകുമാറും,  പ്രിയദര്‍ശനും​, നിര്‍മ്മാതാവ് സുരേഷ്‌കുമാറുമൊക്കെ മോഹനന്നായരുടെ വീട്ടിലെത്തിയിട്ടുണ്ട്.

മോഹനന്‍ നായര്‍ക്ക് ശാരീരികമായ അസ്വാസ്ഥ്യങ്ങളും ടൈഫോയിഡും ഭാഗികമായ പക്ഷാഘാതവും വന്നതോടെയാണ് ആന്റണി പെരുമ്ബാവൂര്‍ മോഹന്‍ലാലിന്റെ ഡ്രൈവറുടെ റോളിലേക്കെത്തുന്നത്. പഴയ അംബാസഡര്‍ കാറിന്റെ താക്കോല്‍ ആന്റണി പെരുമ്ബാവൂരിനെ ഏല്‍പ്പിക്കുന്നതും മോഹനന്‍ നായരാണ്.  ഇപ്പ്ല് 82 വയസ്സുണ്ട്. പെണ്‍മക്കളുടെയും മകന്റെയും വിവാഹം കഴിഞ്ഞ് ഭാര്യ വിജയകുമാരിയോടൊപ്പം തന്‍റെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ്  

Leave a Comment