തലയ്ക്ക് മീതെ കുന്നു കൂടിയ കടം വീട്ടാന്‍ വീട് വില്‍ക്കാന്‍ തീരുമാനിച്ചു; കരാര്‍ ഉറപ്പിക്കുന്നതിന് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ മു​മ്ബ് ബാ​വ​യെ തേ​ടിയെത്തിയത്  ഒ​രു കോ​ടി​യു​ടെ ഭാഗ്യം

by Reporter

ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പെടാപ്പാട് പെടുന്നതിനിടെ എടുത്താല്‍ പൊങ്ങത്ത കട​​​ബാ​​​ധ്യ​​​തയും, ഒടുവില്‍ മറ്റ് മാര്‍ഗമില്ലാതെ വീ​​​ടും സ്ഥ​​​ല​​​വും വിറ്റു കടം വീട്ടാന്‍ അയാള്‍ തീരുമാനിച്ചു. എന്നാല്‍ എഗ്രിമെന്‍റ് എഴുതുന്ന ദിവസം ഒ​​​രു കോ​​​ടി രൂ​​​പ ലോ​​​ട്ട​​​റി​​​യ​​​ടിച്ചു എന്ന വാര്‍ത്തയാണ് അയാളെ തേടി എത്തുന്നത്. സിനിമകളില്‍ മാത്രം കേട്ടു കേഴ്വി ഉള്ള ഈ കാര്യം സ്വ​​​ന്തം ജീ​​​വി​​​ത​​​ത്തി​​​ല്‍ സം​​​ഭ​​​വി​​​ച്ച​​​തി​​​ന്‍റെ അ​​​മ്ബ​​​രപ്പിലാണ് മ​​​ഞ്ചേ​​​ശ്വ​​​രം പാ​​​വൂ​​​ര്‍ ഗ്യാ​​​ര്‍​​​ക്ക​​​ട്ട​​​യി​​​ലെ മു​​​ഹ​​​മ്മ​​​ദ് ബാ​​​വ​​.

ബാവ ഒരു പെ​​​യി​​​ന്‍റിം​​​ഗ് തൊ​​​ഴി​​​ലാ​​​ളിയാണ്. ഭാ​​​ര്യ​​​യും നാ​​​ലു പെ​​​ണ്‍​​​മ​​​ക്ക​​​ളും ഒ​​​രു മ​​​ക​​​നു​​​മടങ്ങുന്നതാണ് ഈ 53 കാരന്‍റെ കുടുംബം. രണ്ട് പെ​​​ണ്‍​​മക്കള്‍ വി​​​വാ​​​ഹി​​​ത​​​രാ​​​യി.​ മറ്റ് ര​​​ണ്ടു​​​പേ​​​ര്‍ പ​​​ഠിച്ചു കൊണ്ടിരിക്കുകയാണ്. ര​​​ണ്ടു ​​​മാ​​​സം മു​​​മ്ബാ​​​ണു ഒരു ജോ​​​ലി ല​​​ഭി​​​ച്ചതിനെത്തുടര്‍ന്നു മകന്‍ ഖ​​​ത്ത​​​റി​​​ലേ​​​ക്കു പോ​​​യ​​​ത്. ര​​​ണ്ടാ​​​മ​​​ത്തെ മ​​​ക​​​ളു​​​ടെ വി​​​വാ​​​ഹ​​​വും വീടിന്റെ ​​​പ​​​ണി​​​യും ​​കൂ​​​ടി ആയതോടെ വലിയ ക​​​ട​​​ബാ​​​ധ്യ​​​ത ​ഉണ്ടായി. ഇ​​​തോ​​​ടെ വീ​​​ടു ​വി​റ്റുകടം വീട്ടാന്‍ തീരുമാനിച്ചു.  വാ​​​ട​​​ക​​​യ്ക്ക് താ​​​മ​​​സിക്കാമെന്നതായിരുന്നു തീരുമാനം. വീട് പ​​​ണി പൂര്‍ത്തിയായി ഒ​​​രു വ​​​ര്‍​​​ഷം പിന്നിടുന്നതിന് മുന്പ് 43 ല​​​ക്ഷം രൂ​​​പ​​​യ്ക്കു വീട് വി​​​ല്‍​​​ക്കാ​​​ന്‍ വാക്കാല്‍ ധാ​​​ര​​​ണ​​​യാ​​​യി. വീടിന്‍റെ എ​​​ഗ്രി​​​മെന്‍റ് എഴുതുന്നതിനും മ​​​റ്റു നടപടിക്രമങ്ങള്‍ക്കുമായി ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കിട്ടോടെ എ​​​ത്താ​​​മെ​​​ന്നാ​​​ണു വീ​​​ട് വാ​​​ങ്ങാ​​​ന്‍ നിശ്ചയിച്ചിരുന്നവര്‍ അ​​​റി​​​യി​​​ച്ച​​​ത്.

ആ ​​​ദി​​​വ​​​സം രാ​​​വി​​​ലെ 9.30ന് ​​​ഹൊ​​​സ​​​ങ്ക​​​ടി​​​യി​​​ലെ എം.​​​ഗ​​​ണേ​​​ശ​​​ന്‍റെ ‘അ​​​മ്മ’ ലോ​​​ട്ട​​​റി ഏ​​​ജ​​​ന്‍​​​സി​​​യില്‍ നിന്ന് കേ​​​ര​​​ള സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ 50 – 50 ലോ​​​ട്ട​​​റി​​​യു​​​ടെ 50 രൂ​​​പ വി​​​ല​​​യു​​​ള്ള നാ​​​ലു ടി​​​ക്ക​​​റ്റു​​​ക​​​ള്‍ ബാവ എടുത്തിരുന്നു. ഉ​​​ച്ച​​ക്കു ശേഷം 3.30 നു ഫ​​​ലം വ​​​ന്ന​​​പ്പോ​​​ള്‍ എ​​​ഫ് 537904 എ​​​ന്ന ടി​​​ക്ക​​​റ്റ് ബാ​​​വ​​​യെ കോ​​​ടീശ്വരനാക്കി മാറ്റി. മണിക്കൂറുകള്‍ക്കുള്ളില്‍ ബാവയുടെ പ്രയാസങ്ങളൊക്കെ അവസാനിച്ചു.  വീ​​​ട് വി​​​ല്‍​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നവും അദ്ദേഹം  ഉ​​​പേ​​​ക്ഷിച്ചു. സ്ഥിരമായി ലോ​​​ട്ട​​​റി എടുക്കാറുണ്ടെങ്കിലും 5000 രൂ​​​പ​ക്കു മുകളിലുള്ള സമ്മാനം ഇതുവരെ ലഭിച്ചിട്ടില്ല.

തനിക്ക് ലഭിക്കുന്ന തു​​​ക​​​യി​​​ല്‍ 50 ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ ക​​​ടം വീട്ടാന്‍ തന്നെ വേണം. ബാക്കി തുക കൊണ്ട് ഇ​​​നി​​​യു​​​ള്ള കാ​​​ലം സ​​​മാ​​​ധാ​​​ന​​​ത്തോ​​​ടെ ജീ​​​വി​​​ക്കണമെന്നാണ് ​​​ ബാ​​​വയുടെ ആഗ്രഹം.

Leave a Comment