Site icon Malayali Online

ഭാര്യമാര്‍ ആറ്; അടുത്തടുത്തു താമസ്സിച്ചിരുന്നവര്‍ ആരും പരസ്പരം അറിഞ്ഞില്ല; 33 വയസുകാരന്റെ സിനിമയെ വെല്ലുന്ന തട്ടിപ്പ് ജീവിതം

മുപ്പത്തിമൂന്നു വയസുകാരന് ആറ് ഭാര്യമാര്‍. ഇവര്‍ ആര് പേരും ഒരേ നാട്ടുകാര്‍ ആയിരുന്നിട്ടും ഇവര്‍ ആരും തന്നെ പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഒടുവില്‍ യുവാവ് കുടുങ്ങി. ഒരു തട്ടിപ്പ് ചിത്രത്തെ അനുസ്മരിപ്പിക്കുന്ന ഈ സംഭവം നടന്നത് ആന്ധ്രാപ്രദേശില്‍ ആണ്. മംഗളഗിരി സ്വദേശി അടപ ശിവശങ്കര ബാബുവാണ് ഏവരെയും ഞെട്ടിച്ച ഈ വിവാഹ തട്ടിപ്പു വീരന്‍.

പരാതി നല്കിയത് ഇയാളുടെ ഭാര്യമാരില്‍ ഒരാളാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ തട്ടിപ്പ് വീരന്‍ പോലീസ് പിടിയിലാകുന്നത്. ഒരേ നാട്ടുകാര്‍ ആയിരുന്നിട്ടും ഇയാളുടെ ഭാര്യമാര്‍ക്കാര്‍ക്കും തന്നെ പരസ്പരം അറിയില്ലായിരുന്നു. മാട്രിമോണിയല്‍ സൈറ്റ് മുഖേനയാണ് ബാബു തന്‍റെ ഇരകളെ കണ്ടെത്തിയിരുന്നത്. ഒരു മള്‍ട്ടിനാഷണല്‍ കമ്ബനിയില്‍ സോഫ്ട് വെയര്‍ എന്‍ജിനീയര്‍ ആണെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഉയര്ന്ന ധനസ്ഥിതി ഉള്ള യുവതികളായിരുന്നു ഇരകള്‍. അസാമാന്യമായ വാക് ചാതൂര്യമാണ് ഇയാളുടെ കൈ മുതല്‍. ആരെയും സമര്‍ത്ഥമായി സംസാരിച്ച്‌ വീഴ്ത്താനുള്ള കഴിവുണ്ട് ഇയാള്‍ക്ക്. അതുകൊണ്ട് തന്നെ  പെണ്‍കുട്ടികളുടെ വീട്ടുകാര്‍ ഇയാളുടെ വാക്കുകള്‍ വിശ്വസിച്ചാണ് വിവാഹം നടത്തിക്കൊടുത്തത്. വിവാഹം കഴിയുന്നതോടെ തന്ത്രപരമായി സ്വര്‍ണവും പണവും കൈവശപ്പെടുത്തി രക്ഷപ്പെടുകയാണ് ഇയാളുടെ രീതി. വിവാഹം കഴിഞ്ഞു ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് സംഭവിക്കുകയും ചെയ്യും.

തന്‍റെ ഇരുപതുലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച് കടന്നു കളഞ്ഞു എന്ന പരാതിയിന്മേലാണ് ബാബു പോലീസ് പിടിയിലാകുന്നത്. എന്നാല്‍ പരാതി നല്‍കിയ യുവതിക്കു പോലും ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നതായി അറിയില്ലായിരുന്നു. ഇയാള്‍ കബളിപ്പിച്ച സ്ത്രീകളില്‍  ഒരാള്‍ ഇത്തരത്തിലുള്ള ഒരു  പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നുവെങ്കിലും അവര്‍ അത് അവഗണിക്കുക ആയിരുന്നു എന്ന പരാതിയും ഉയരുന്നുണ്ട്.

ഇയാള്‍ക്കെതിരെ വിശ്വാസ വഞ്ചന, മോഷണം തുടങ്ങിയ വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. കൂടുതല്‍ വിശദമായി അന്വേഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

Exit mobile version