രണ്ടു വയസ് മാത്രം പ്രായമുള്ളപ്പോള്‍ അമൂലിന്റെ മുഖമായി; ഇപ്പോള്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ്; കേരള രാഷ്ട്രീയത്തിലെ ഈ പ്രമുഖന്‍റെ സഹോദരിയെ നിങ്ങള്‍ അറിയും

by Reporter

ഇത്തവണത്തെ ദേശീയ ചലചിത്ര പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അത് മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാവുന്ന ഒന്നായി മാറി. നിരവധി പുരസ്കാരങ്ങളാണ് മലയാളത്തെ തേടി എത്തിയത്. അതുകൊണ്ട് തന്നെ കേരളത്തിന് എന്നും അഭിമാനിക്കാവുന്ന ഒന്നായി ദേശീയ ഇപ്രാവിശ്യത്തെ ദേശീയ പുരസ്കാരങ്ങള്‍ മാറി. ദേശീയ പുരസ്കാരം ലഭിച്ച എല്ലാവരും തന്നെ ജനമനസുകളില്‍ നിറയുകയും ചെയ്തു.

എന്നാല്‍ അവരുടെ കൂട്ടത്തില്‍ എത്രയോ പതിറ്റാണ്ടുകളായി നമുക്കെല്ലാവര്‍ക്കും പരിചിത ആയ ഒരു മലയാളി കൂടി ഉണ്ടായിരുന്നു. അമൂലിന്റെ പരസ്യങ്ങളില്‍ വെണ്ണ വെച്ച്‌ നീട്ടുന്ന ആ കൊച്ചു കുറുമ്പി ഒരു മലയാളിയാണ്. ശോഭാ തരൂര്‍ വിശ്വ പൌരന്‍ ആയ  ശശി തരൂര്‍ എം പിയുടെ സഹോദരി.

ശോഭയ്‌ക്ക് മികച്ച ശബ്ദ വിവരണത്തിനുള്ള ദേശീയ പുരസ്‌കാരമാണ് കിട്ടിയത്.  ശോഭ തരൂര്‍ അമേരിക്കയില്‍ സ്ഥിര താമസമാണ്. അവര്‍ അവിടെ അഭിഭാഷകയും എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമാണ് . കേരള ടൂറിസത്തിന് വേണ്ടി ഇന്‍വിസ് മള്‍ട്ടിമീഡിയ നിര്‍മ്മിച്ച്‌ സിറാജ് ഷാ സംവിധാനം നിര്‍വഹിച്ച റാപ്‌സഡി ഓഫ് റെയിന്‍സ് – മണ്‍സൂണ്‍സ് ഓഫ് കേരള എന്ന ഡോക്യുമെന്ററിക്ക് ശബ്ദം നല്‍കിയതിനാണ് ശോഭയെ തേടി  പുരസ്‌കാരം എത്തുന്നത്.

ശോഭയുടെ പിതാവ് ചന്ദ്രന്‍ തരൂരിന്റെ വളരെ അടുത്ത സുഹൃത്തും രാജ്യത്തെ അറിയപ്പെടുന്ന പരസ്യ ഏജന്‍സിയുടെ ഉടമയുമായ സില്‍വസ്റ്റര്‍ കുന്‍ഹയിലൂടെയാണ് ശോഭ തരൂര്‍ അമൂലിന്റെ മുഖമായി മാറിയത്. ശോഭയ്ക്ക് ശേഷം അവരുടെ ഇളയ സഹോദരി സ്മിത തരൂര്‍ അമൂലിന്റെ ആദ്യത്തെ കളര്‍ഫുള്‍ ബേബിയായി മാറുകയും ചെയ്തു.

Leave a Comment