Site icon Malayali Online

ഒടുവില്‍ ആ വാര്‍ത്തയെത്തി; 30 വർഷമായി എച്ച്ഐവി ബാധിതനായിരുന്ന രോഗിയുടെ രോഗം പൂര്‍ണ്ണമായും ഭേദമായി; മനുഷ്യന്‍ എയ്ഡ്സിനെയും പിടിച്ചു കെട്ടുമ്പോള്‍

എയ്ഡ്സ് രോഗ ബോധനായ 66 കാരൻറെ രോഗം പൂർണമായി ഭേമായതായി റിപ്പോർട്ട്.  എച്ച്ഐവി രോഗബാധിതന്റെ രക്താർബുദമുള്‍പ്പടെയാണ് ഭേദമായത്. അർബുദം ബാധിച്ച ഇയാളുടെ ശരീരത്തിലെ സെല്ലുകൾ മറ്റൊരാളിൽ നിന്നും മാറ്റിവച്ചാണ് സ്റ്റംസെൽ ട്രാൻസ്പ്ലാൻറ് നടത്തിയത്. കാലിഫോര്‍ണിയയിലുള്ള ഒരുകൂട്ടം ഡോക്ടർമാരാണ് ഈ ചികിത്സയുടെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.  കഴിഞ്ഞ 30 വർഷമായി എച്ച്ഐവി രോഗബാധിതനായിരുന്ന  ഇയാൾ ആന്റി റിട്രോവൈറല്‍ തെറാപ്പി (ART) ചികിത്സയിലൂടെയാണ് ജീവന്‍ നില നിര്‍ത്തിയിരുന്നത്. ഒടുവില്‍ മറ്റ് മാർഗ്ഗമില്ലാതെ സ്റ്റെൻസെൽ ട്രാൻസ്പ്ലാന്റ് ചികിത്സയ്ക്ക് വിധേയനാവുകയായിരുന്നു.  ബോൺമാരോ ട്രാൻസ്പ്ലാൻറ് എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്.

ഇത്തരത്തിൽ മുൻപും ബോൺമാരോ ട്രാൻസ്പ്ലാന്റേഷൻ നടത്തി എയ്ഡ്സ് രോഗം ഭേദമായിട്ടുണ്ട്. ബെര്‍ലിനില്‍ നിന്നുള്ള ഒരു രോഗിയാണ് ഇത്തരത്തിൽ സുഖപ്പെട്ടത്. അദ്ദേഹത്തിന് 31 വർഷത്തോളമായി എച്ച്ഐവി രോഗം ഉണ്ടായിരുന്നു.  ബോൺമാരോ ട്രാൻസ്പ്ലാന്റേഷൻ നടത്തുമ്പോള്‍ അദ്ദേഹത്തിൻറെ പ്രായം 63 വയസ്സ് ആയിരുന്നു.  എന്നാൽ രക്താർബുദ രോഗ ബാധിതന്‍ കൂടി ആയ ഇയാളിൽ ബോൺമാരോ നടത്തിയപ്പോൾ ഒരേസമയം രണ്ട് രോഗങ്ങളും പൂർണമായും ഭേദപ്പെട്ടു.  ഇതോടെ എച്ച്ഐവിയിൽ നിന്നും പൂര്‍ണമായും സുഖം പ്രാപിക്കുന്ന ലോകത്തിലെ ആദ്യവ്യക്തിയായി ഇദ്ദേഹം മാറി.

ഏതായാലും ലോകത്താകമാനം ഉള്ള മുഴുവൻ ആരോഗ്യ വിദഗ്ധര്‍ക്കും അതേ പോലെ തന്നെ എയ്ഡ്സ് രോഗികൾക്കും ഇതൊരു ആശ്വാസ വാർത്തയാണ്.  അതേസമയം താൻ രോഗത്തിൽ നിന്ന് ഭേദമായി ഒരു ദിവസം പോലും ജീവിക്കുമെന്ന് കരുതിയതല്ലന്ന് 66 കാരന് പിന്നീട് പ്രതികരിച്ചു.  1988 എയ്ഡ്സ് സ്ഥിരീകരിച്ചപ്പോൾ അത് വധശിക്ഷ വിധിച്ചതിന് തുല്യമായി തോന്നിയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരത്തിൽ ബോണ്‍ മാരോ ട്രാൻസ്പ്ലാൻറ് വഴി എയ്ഡ്സ് പൂർണമായും ഭേദമാകുന്ന നാലാമത്തെ വ്യക്തിയാണ് ഈ 66 കാരൻ.

Exit mobile version