ഇനീ മുതല്‍ ലോട്ടറി അടിച്ചാല്‍ ക്ലാസ്സിലിരിക്കണം; ഓണം ബംബര്‍ വിജയികളെ കാത്ത് പുത്തന്‍ പാഠ്യപദ്ധതി

by Reporter

കോടികളുടെ ലോട്ടറി അടിച്ചിട്ടും ജീവിതത്തിൽ രക്ഷപ്പെടാൻ കഴിയാത്ത നിരവധി പേരുടെ കഥകൾ ഓരോ ദിവസവും സമൂഹ മാധ്യത്തിലൂടെ പുറത്തു വരാറുണ്ട്.  പലപ്പോഴും ലോട്ടറി അടിച്ച തുക എങ്ങനെ കാര്യക്ഷമായി വിനിയോഗിക്കണമെന്നും എങ്ങനെ ബുദ്ധിപൂർവ്വമായി ചെലവാക്കണമെന്നും പലർക്കും അറിയില്ല .  അതുകൊണ്ടുതന്നെ ലോട്ടറി അടിച്ച പലരും തട്ടിപ്പിന് ഇരയാകുന്നതും നമ്മൾ കാണാറുണ്ട്.  എന്നാൽ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനായി ഭാഗ്യശാലികൾക്ക് പ്രത്യേക ബോധവൽക്കരണം നല്കാന്‍ ലോട്ടറി വകുപ്പ് തയ്യാറെടുക്കുകയാണ് ഇപ്പോള്‍.

സമ്മാനമായി ലഭിക്കുന്ന ഭീമമായ തുക എങ്ങനെ പ്രയോജനപ്രദമായി ഉപയോഗിക്കാൻ കഴിയും എന്നതിനുള്ള ബോധവൽക്കരണം നല്കാന്‍ ആണ് സര്ക്കാര്‍ ഉദ്ദേശിക്കുന്നത്.  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ആയിരിക്കും ഈ ക്ലാസുകൾ സംഘടിപ്പിക്കുക.  ഒരു ദിവസത്തെ ക്ലാസ് ആയിരിയ്ക്കും ഉണ്ടാവുക. ഇത്തരത്തിൽ നടത്തപ്പെടുന്ന ആദ്യത്തെ ക്ലാസ്സ് ഓണം ബമ്പർ വിജയികൾക്ക് നൽകാനാണ് ഇപ്പോൾ ലോട്ടറി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.  

പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ ഓണം ബമ്പറിന്റെ സമ്മാനത്തുക 25 കോടിയായി വർദ്ധിപ്പിച്ചിരുന്നു.  കൂടാതെ നിരവധി ആകർഷകമായ സമ്മാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം ലോട്ടറി വകുപ്പ് എടുത്തിരിക്കുന്നത്. ഇത്തവണത്തെ ഓണം ബംബർ വിജയികൾക്ക് ക്ലാസ് എടുക്കുന്നതിനായുള്ള പാഠ്യപദ്ധതികൾ ഉടൻതന്നെ ലോട്ടറി വകുപ്പ് ആവിഷ്കരിക്കും.

 പ്രധാനമായും ഇവർക്ക് നല്‍കുന്ന ക്ലാസുകളിൽ നിക്ഷേപ പദ്ധതിയെക്കുറിച്ചും നികുതിയെ കുറിച്ചും വിശദമായ വിവരണം ഉണ്ടായിരിക്കും.  കൂടാതെ വിജയികൾക്ക് കാര്യക്ഷമമായ മാര്‍ഗ നിർദ്ദേശങ്ങൾ നൽകി പണം എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയും എന്നതിന് പ്രാപ്തരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ എബ്രഹാം റെന്‍ അറിയിച്ചു.

Leave a Comment