Site icon Malayali Online

ദുബായില്‍ നിന്നും 5 ലക്ഷം ദിര്‍ഹം മോഷ്ടിച്ച്  നാട്ടിലെത്തിയ പ്രവാസി വീട്ടിലെത്താതെ പണവുമായി മുങ്ങി; ഇനീ തന്റെ കാര്യത്തില്‍ ഇടപെടരുതെന്ന് സഹോദരനു വാട്സാപ്പ് കോള്‍ ചെയ്തതിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു; കാണാതായ പ്രവാസിക്കെതിരെ ദുബായ് കമ്പനി കേരള പോലീസില്‍ പരാതി നല്കി

ജോലി ചെയ്തിരുന്ന ദുബായിലെ കമ്പനിയിൽനിന്നും 5 ലക്ഷം ദിർഹം മോഷ്ടിച്ച് നാട്ടിലെത്തിയ 25 കാരൻ വീട്ടിലെത്താതെ പണവുമായി മുങ്ങി. നാട്ടിലെത്തിയ ഇയാള്‍ സഹോദരന്‍ റഹ്മത്തുള്ളയെ വാട്ട്സാപ് കാള്‍  ചെയ്ത്  ഇനി തന്റെ കാര്യത്തിൽ ഇടപെടരുതെന്നും അറിയിച്ചു.  അതിനു ശേഷം ഇയാൾ ഈ ഫോൺ നമ്പർ ഒഴിവാക്കി.  മലപ്പുറം വാഴക്കാട് സ്വദേശി ആഷിക് എന്ന 25 കാരനെയാണ് കാണാതായിരിക്കുന്നത്.

ദുബായിലെ യാക്കൂബ് റിയൽ എസ്റ്റേറ്റ് എന്ന സ്ഥാപനത്തിൽ നിന്നും 5 ലക്ഷം ദിർഹവുമായി കടന്നു കളഞ്ഞു എന്ന് ചൂണ്ടിക്കാട്ടി വാഴക്കാട് പോലീസ് സ്റ്റേഷനിൽ കമ്പനി അധികൃതര്‍ പരാതി നല്കിയിരുന്നു. കഴിഞ്ഞ മാസം 17 തീയതിയാണ് കമ്പനി ഇയാളുടെ കയ്യിൽ പണം ഏൽപ്പിച്ചത് എന്നാണ് പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്.  ഇപ്പോൾ ആഷിക്കിനെ കുറിച്ച് ഒരു വിവരവുമില്ല ഫോൺ വിളിച്ച നമ്പറിനെ ആസ്പദമാക്കി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ദുബായിൽ ജോലി ചെയ്തു വന്നിരുന്ന ആഷിക് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തുന്നത്.   എന്നാൽ നാട്ടിലെത്തിയ ആഷിക് വീട്ടിലേക്ക് വരികയോ ഫോണിൽ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. തുടർന്ന് ഒരു സംഘം ആളുകൾ ആഷിക്കിന്റെ വീട്ടിലെത്തി ആഷിക് കൊണ്ടുവന്ന കവർ ആവശ്യപ്പെട്ടുവെന്ന് വീട്ടുകാർ പറയുന്നു. ആഷിഖ് വീട്ടിലെത്തിയിട്ടില്ലെന്നും തങ്ങൾക്ക് ഇത്തരം ഒരു കവറിനെ കുറിച്ച് ഒന്നുമറിയില്ലെന്നും വീട്ടുകാർ പറഞ്ഞു.  തുടർന്ന് ഈ സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തി. കവര്‍  തിരികെ തരാത്ത പക്ഷം പ്രശ്നം കൂടുതൽ സങ്കീർണമാകുമെന്നും എത്രയും വേഗം  കവർ കണ്ടെത്തി തരണമെന്നും ഭീഷണിപ്പെടുത്തി. ഈ വീട്ടില്‍ ആഷിക്കിന്റെ ഭാര്യയും മൂന്ന് പെൺമക്കളും ഭാര്യാ മാത്രമാണ് താമസ്സിക്കുന്നത്. ഇവര്‍ നിരന്തരം വീട്ടില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നതായി വീട്ടുകാര്‍ പറയുന്നു. ഇത് മൂന്നാം തവണയാണ് ആഷിഖ് വിദേശത്തു പോയതിന് ശേഷം ലീവിന് വരുന്നത്. നാട്ടിലെത്തിയ  ആഷിക് ആകെ സംസാരിച്ചത് സഹോദരനായ റഹ്മത്തുള്ളയുമായി മാത്രമാണ്.

Exit mobile version