Site icon Malayali Online

വിദേശത്തു നിന്നും നാട്ടില്‍ അവധിക്കെത്തി; ഉണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍  റമ്മി കളിച്ചു തീര്‍ത്തു; പട്ടാപ്പകല്‍ വീട്ടമ്മയുടെ മാല പൊട്ടിച്ച് 23 കാരന്‍

ഓൺലൈനിൽ റമ്മി കളിക്കുന്നതിന് ആവശ്യമായ പണത്തിന് വേണ്ടി വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് കടന്നു കളഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തിന്റെ  സി സി ടി വി ദൃശ്യങ്ങൾ അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് വലയിലായത്. 23 കാരനായ പുത്തൻ വീട്ടിൽ അനീഷ് ആണ് പോലീസ് പിടിയിലായത്.

ഈ  മോഷണം നടന്നത് കൊല്ലം ജില്ലയിലെ അഞ്ചലിലാണ്.  ഓൺലൈൻ കളിക്കുന്നതിന് ആവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് താൻ മാല മോഷ്ടിച്ച് കടന്നു കളഞ്ഞതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.  ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. പട്ടാപ്പകള്‍ അഞ്ചലിലെ വൃന്ദാവന്‍ ജംഷനില്‍ നില്‍ക്കുക ആയിരുന്ന അജിതകുമാരിയുടെ മാലയാണ് അനീഷ് പൊട്ടിച്ച് കടന്നു കളഞ്ഞത്.

അജിത കുമാരി റോഡരുകില്‍ നില്‍ക്കുക ആയിരുന്നു. ഇതേ സമയം  കാറിൽ എത്തിയ അനീഷ് വീട്ടമ്മയുടെ കയ്യില്‍ ഒരു വിലാസം നല്കി സ്ഥലം പറഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടു. അജിത കുമാരി ഈ മേല്‍വിലാസം നോക്കി പറയുന്നതിനിടയിൽ യുവാവ് കഴുത്തില്‍ കിടന്നിരുന്ന മാലയില്‍ പിടുത്തമിട്ടു. മാല വലിച്ചു പൊട്ടിക്കാന്‍ ശ്രമം നടത്തിയ അനീഷിനെ വീട്ടമ്മ തടുത്തു നിര്‍ത്താന്‍ ശ്രമിച്ചു. ഇതോടെ ഇയാള്‍ അജിതയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. പിന്നീട് മാലയും പൊട്ടിച്ച് കടന്നു കളയുക ആയിരുന്നു. തുടര്‍ന്നു വീട്ടമ്മ പോലീസ്സില്‍ പരാതി നല്കി. സീ സീ ടീ വീ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസ് പിടിയിലായത്. വിദേശത്ത്  ജോലി ചെയ്തു വരിക ആയിരുന്ന ഇയാള്‍  നാട്ടിൽ അവധിക്ക് എത്തിയപ്പോള്‍ ഉണ്ടായിരുന്ന പണം മുഴുവന്‍ റമ്മി കളിച്ചു നഷ്ടപ്പെടുത്തുക ആയിരുന്നെന്ന് പോലീസ് പറഞ്ഞു.

Exit mobile version