19- ആം വയസ്സില്‍ വിധവ; ഭര്‍ത്താവ് മരിക്കുമ്പോള്‍ മകളുടെ പ്രായം 3 മാസം; ഇന്ന് ഇന്ത്യ മുഴുവന്‍ ബൈക്കില്‍ ചുറ്റിക്കറങ്ങിയ വനിത; അംബിക കൃഷ്ണ ഒരു പാഠപുസ്തകമാണ്

by Reporter

അംബിക കൃഷ്ണയ്ക്ക് വിശേഷണങ്ങൾ അനവധിയാണ്,  രാജ്യം മുഴുവൻ തനിച്ച് ബുള്ളറ്റിൽ യാത്ര ചെയ്ത വനിത, ആകാശവാണിയിലെ ആർജെ,  ഫോട്ടോഗ്രാഫർ അങ്ങനെ അനവധി. 1996 ലാണ് അംബിക വിവാഹിത ആകുന്നത്. തൊട്ടടുത്ത വര്ഷം ഭർത്താവ് ശിവരാജ് ഹരിഹരൻ ഒരു ബൈക്ക് അപകടത്തില്‍ മരിക്കുമ്പോള്‍ അവരുടെ പ്രായം 19 വയസ്സ് മാത്രം. 3 മാസം മാത്രം പ്രായമുള്ള കുട്ടിയെയും കൊണ്ട് ആരംഭിച്ച ജീവിതയാത്ര ഇന്നും സധൈര്യം തുടരുന്നു.

ആരെയും ആശ്രയിക്കാതെ ജീവിതം മുന്നോട്ടു നയിക്കണമെന്ന് അംബികയുടെ ഉറച്ച തീരുമാനമാണ് പ്രതിസന്ധികളെ പൊരുതി മുന്നേറാൻ അവരെ പ്രാപ്ത ആക്കിയത്.  ഏതാനും ആഴ്ചകൾക്കു മുമ്പാണ് വീരമൃത്യുവരിച്ച സൈനികരുടെ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും സമർപ്പിച്ചിട്ടുകൊണ്ട് ഡ്രീം ലോഡഡ് ബുള്ളറ്റ് എന്ന നൂറു ദിന ഇന്ത്യൻ യാത്ര അവർ പൂർത്തിയാക്കിയത്.  17 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച 12,000 കിലോമീറ്റർ ആണ് തൻറെ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചത്.  ഈഏ യാത്രയില്‍ 33 ആകാശവാണി കേന്ദ്രങ്ങളാണ് അവർ സന്ദര്‍ശിച്ചത്.

ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ സ്ത്രീകൾക്ക് പ്രചോദനമാവണം തന്‍റെ ജീവിതം എന്നതാണ് അംബികയുടെ ആഗ്രഹം.  ഒറ്റപ്പെടൽ മൂലം സമൂഹത്തിൽ നിന്ന് വരുന്ന എല്ലാ കുറ്റപ്പെടുത്തലുകളും വേണ്ടുവോളം അവര്‍ അനുഭവിച്ചിട്ടുണ്ട്. സമൂഹം എത്രയൊക്കെ കുറ്റപ്പെടുത്തിയാലും വര്‍ദ്ധിത വീര്യത്തോടെ മുന്നോട്ട് കുതിക്കുകയായിരുന്നു അവര്‍.  ബൈക്ക് റൈഡിംഗ് പഠിക്കാന്‍ ഇറങ്ങിയപ്പോഴും,  ഫോട്ടോഗ്രാഫിയുടെ പഠിക്കാൻ ഇറങ്ങി പുറപ്പെട്ടപ്പോഴുമൊക്കെ സമൂഹം കുറ്റപ്പെടുത്തി. എന്നാൽ അതൊന്നും തൻറെ സ്വപ്നങ്ങളെ പിന്തുടരാൻ അവർക്ക് തടസ്സമായി തടസ്സമായി അവര്‍ കണ്ടില്ല.

സ്ത്രീയെന്ന നിലയിലും അഭിമാനം മാത്രമാണ് ഈ തൃപ്പൂണിത്തുറക്കാരിക്ക് ഉള്ളത്. ഡല്ഹി സെന്‍ട്രല്‍ എയര്‍മാന്‍ സെലക്ഷൻ ബോർഡിൽ എയര്‍മനനായി ജോലി ചെയ്യുന്നതിനിടെയാണ് ഭർത്താവ് ശിവരാജ് മരണപ്പെടുന്നത്. ടിക്കറ്റ് റിസർവ് ചെയ്യാൻ പോയപ്പോള്‍ ഉണ്ടായ അപകടത്തിലാണ് ഭര്‍ത്താവ് മരിച്ചത്. പക്ഷേ തളരാതെ അംബിക മുന്നോട്ട് പോയി. ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്തുകൊണ്ട് അംബിക ബീ കോം പൂർത്തിയാക്കി. പിന്നീട് കൊച്ചി ചാപ്റ്ററില്‍ നിന്നും കോസ്റ്റ് അക്കൗണ്ടിൽ ഇന്‍ററും പൂര്‍ത്തിയാക്കി. അതേവർഷം തന്നെ അവർ ആകാശവാണിയില്‍ ജോയിൻ ചെയ്തു. അസോസിയേറ്റ് ഡയറക്ടറായി സിനിമ മേഖലയിലും അംബിക കഴിവ് തെളിയിച്ചിട്ടുണ്ട്.  ‘എന്നെ ഞാനാക്കി മാറ്റിയത് ആകാശവാണിയാണെന്ന്’ അംബിക അഭിമാനത്തോടെ പറയുന്നു.


 2018ലാണ് അംബിക സ്വന്തമായി ബുള്ളറ്റ് വാങ്ങുന്നത് പിന്നീട് ബുള്ളറ്റിൽ ആയി അവരുടെ യാത്ര ജോലിയുടെ ഭാഗമായും അല്ലാതെയും കേരളം മുഴുവൻ സഞ്ചരിച്ചു. ഈ യാത്രയിൽ നിന്നും ലഭിച്ച ആത്മവിശ്വാസം വളരെ വലുതാണ്,  യാത്രകളാണ് എന്നും തന്റെ ഊർജ്ജം എന്നു അംബിക ആത്മാഭിമാനത്തോടെ പറയുന്നു.

Leave a Comment