അന്യഗ്രഹ പേടകം വീടിന് മുകളില്‍; വീഡിയോ പുറത്തു വിട്ട് ഡോക്ടര്‍; ഗവേഷകര്‍ പുതിയ വഴിത്തിരിവില്‍

by Reporter

ഭൂമിക്ക് പുറത്ത് ജീവൻ ഉണ്ടോ എന്നത് ഇപ്പോഴും മനുഷ്യന് ഉത്തരം കിട്ടാത്ത ചോദ്യമാണ്.  അന്യഗ്രഹ ജീവികളെ പലരും പലയിടത്ത് വച്ച് കണ്ടിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഇതൊന്നും തന്നെ ഇതുവരെ ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. എന്നുകരുതി ശാസ്ത്രം ഇതിനെ പരിപൂർണ്ണമായി തള്ളിക്കളഞ്ഞിട്ടുമില്ല.  അന്യ ഗ്രഹജീവികൾ ഉണ്ടാകാം എന്നാണ് വിഖ്യാത ശാസ്ത്രകാരൻ സ്റ്റീഫൻ ഹോക്കിങ്സ് അഭിപ്രായപ്പെട്ടത്.

ലോകത്തിൻറെ പലകോണുകളിൽ നിന്നും പലരും തങ്ങൾ അന്യഗ്രഹ ജീവികളെയും അവയുടെ പേടകത്തെയും കണ്ടിട്ടുണ്ടെന്ന അവകാശവാദവുമായി മുന്നോട്ടു വന്നിട്ടുണ്ട്.  അത്തരത്തിൽ ഒരു
വാർത്ത കഴിഞ്ഞ ദിവസം ഇൻറർനാഷണൽ മാധ്യമങ്ങൾ ആഘോഷമാക്കി. തന്‍റെ വീടിന്‍റെ മുകളിൽ ഒരു ആകാശ പേടകം കണ്ടെന്ന അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത് ബ്രിട്ടനിലെ ബര്‍മിങ് ഹാമില്‍ താമസിക്കുന്ന ഡോക്ടർ മുഹമ്മദ് സലാമ. ഈ ദൃശ്യം തൻറെ ഫോണിൽ ഷൂട്ട് ചെയ്തു തെളിവായി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട് ഇയാള്‍.  38 സെക്കൻഡ് ദൈർഘ്യമാണ് ഈ വീഡിയോയ്ക്ക് ഉള്ളത്.  ആകാശത്ത് അടുത്തടുത്ത് രണ്ട് പ്രകാശഗോളങ്ങൾ നിന്നതിന് ശേഷം ഇവ അകന്നു മാറുന്നതും അല്പസയത്ത് സമയത്തിനകം ഇത് മേഘങ്ങൾക്കിടയിൽ പറന്നകലുന്നതും വീഡിയോയില്‍ കാണാം.

ഹാർബോണിൽ നിന്നുമാണ് സലാമ ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.  വീടിന് പുറത്ത് മാലിന്യം കളയുന്നതിന് വേണ്ടി എത്തിയപ്പോഴാണ് ആകാശത്ത് ഈ അത്ഭുത പ്രതിഭാസം താൻ കണ്ടതെന്നും ഉടൻതന്നെ ഫോൺ എടുത്തു ഷൂട്ട് ചെയ്യുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു.  ഡ്രോൺ,  വിമാനം തുടങ്ങിയവ ഒന്നുമല്ല താൻ കണ്ടതെന്ന് നിസംശയം ഇയാൾ അവകാശപ്പെടുന്നു. വളരെ വേഗത്തിലാണ് ഈ പേടകം അവിടെ നിന്നും അപ്രത്യക്ഷമായതെന്നും സഞ്ചാരത്തിനിടെ പേടകം സ്വയം കറങ്ങുന്നുണ്ടായിരുന്നുവെന്നുമാണ് ഡോക്ടറുടെ വാദം. ഇത് എത്രത്തോളം ശരിയാണെന്ന് കാര്യത്തിൽ വ്യക്തത വരുത്താൻ വിദഗ്ധ പരിശോധനകൾക്ക് ശേഷം മാത്രമേ കഴിയൂ എന്നാണ് ഈ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

Leave a Comment