ഭീകരര്‍ ഒളിച്ചിരുന്ന മുറിയിലേക്ക് ഓടിക്കയറിയ അക്സല്‍ വീര മൃത്യൂ വരിച്ചു; വിട നല്കി സൈന്യം

by Reporter

ഭീകരരെ കണ്ടെത്തുന്നതിന് പ്രത്യേകമായി പരിശീലനം ലഭിച്ച സൈന്യത്തിന്‍റെ നായയാണ് അക്സല്‍. കഴിഞ്ഞ ദിവസം ഭീകരരെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിനിടയിൽ അവന്‍ വെടിയേറ്റ് മരിച്ചു.  കാശ്മീരിലെ ബാരാമുല്ലയിലെ വാണിംഗബാലയിൽ ഭീകരര്‍ക്ക് വേണ്ടി തിരച്ചിൽ നടത്തുന്നതിനിടെയാണ് അവന്‍ കൊല്ലപ്പെടുന്നത്.

ഭീകരര്‍ ഉണ്ടെന്ന് സംശയം തോന്നിയ കെട്ടിടത്തിൽ മണം പിടിക്കാൻ ആദ്യം അക്സലിന്റെ ട്രയിനര്‍ ആയ ബാലാജി പോയി വാതിലിന്‍റെ മറവില്‍ നിന്നു. പിന്നാലെ ആക്സൽ മണം പിടിച്ച് കെട്ടിടത്തിനുള്ളിലെ മുറിയിൽ ഓടിക്കയറി.  ആദ്യത്തെ മുറിയിൽ ഭീകരർ ഇല്ലെന്നു ഉറപ്പു വരുത്തി ആക്സൽ രണ്ടാമത്തെ മുറിയില്‍ കയറിയതും അവിടെ ഒളിച്ചിരുന്ന ഭീകരന്‍ വെടി ഉതിര്‍ക്കുക ആയിരുന്നു. ഉള്ളിലേക്ക് കയറാതിരുന്നതിനാല്‍  അക്സലിന്റെ ട്രെയിനർ ബാലാജി രക്ഷപ്പെട്ടു. വെടിയേറ്റ് 15 സെക്കൻഡ് സെക്കന്റിനകം അഫ്സൽ ജീവന്‍ വെടിഞ്ഞു. അഫ്സലിന്റെ ശരീരത്ത് മൂന്നു വെടിവകൾ തുളച്ചു കയറി.
പിന്നാലെ മുറിയിൽ കയറി ഒളിച്ചിരുന്ന ഭീകരരെ സൈന്യം വധിച്ചു. 2 സൈനിക കുറച്ചു പോലീസുകാർക്കും പരിക്കുപറ്റി.

അക്സൽ ബെൽജിയം മലിനോയിസ് വിഭാഗത്തിൽപ്പെടുന്ന നായയാണ്.  ഉസാമ ബില്ലാദിനെ പിടികൂടാൻ അമേരിക്ക ഉപയോഗിച്ചത് ഈ വിഭാഗത്തിൽപ്പെടുന്ന നായയെയാണ്.  ലോകത്താകമാനം നിരവധി ആരാധകരുള്ള വിഭാഗമാണ് ബെൽജിയം മലിനോയിസ്.  സൈന്യത്തിലും പോലീസ് സേനയിലും ഏറ്റവും കൂടുതൽ ഉപയോഗപ്പെടുന്നത് ഉപയോഗിക്കപ്പെടുന്നത് ഈ നായകളാണ്.

അക്സലിന് രണ്ടു വയസ്സാണ് പ്രായം,  ഭീകരവിരുദ്ധ പ്രവർത്തനം നടത്തുന്ന ഇന്ത്യൻ സൈന്യത്തിലെ 26 രാഷ്ട്രീയ റൈഫിൾ യൂണിറ്റിലെ നായയാണ് അക്സല്‍.  നിരവധി തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് അവന്‍ നിർണായക പങ്കു വഹിച്ചിട്ടുണ്ട്.  ആർമി ഡോഗ് അക്സലിന് സൈന്യം ആദരാഞ്ജലികൾ അർപ്പിച്ചു. ഇപ്പൊഴും അക്സലിന്റെ വേര്‍പാടില്‍ ഉള്ള വിഷമത്തിലാണ് അവന്റെ  പരിശീലകൻ.

Leave a Comment