നേരം വെളുക്കുമ്പോൾ മുതൽ ഇരുട്ടുന്നത് വരെ സുരേഷ് ഗോപിയെ ചാണകം വാഴ അടിമ എന്നൊക്കെ അടച്ചാക്ഷേപിച്ചു ലൈക്കും കമന്റും  വാങ്ങിക്കൂട്ടിയവർ അവസാന രക്ഷയ്ക്ക് വിളിക്കുന്നത് സുരേഷ് ഗോപി തന്നെയാണ്.മാറ്റാരുടെ സിനിമ വിജയിച്ചില്ലങ്കിലും സുരേഷ് ഗോപിയുടെ സിനിമ വിജയിക്കണം; അഞ്ചു പാർവതി പ്രബീഷ് 

by Reporter

കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഇരയായ ഒരു കുടുംബത്തിനു സഹായവുമായി സുരേഷ് ഗോപി എത്തിയെന്ന വാർത്ത കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിലൂടെ പുറത്തു വന്നിരുന്നു. തൃശ്ശൂർ സ്വദേശികളായ ജോസഫിനും അദ്ദേഹത്തിൻറെ രോഗികളായ മക്കൾക്കുമുള്ള ചികിത്സ സഹായം സുരേഷ്ഗോപി  വാക്ദാനം ചെയ്തിരുന്നു. ഇതോടെ  നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ സോഷ്യൽ മീഡിയ നിരീക്ഷക അഞ്ചു പാർവതി പ്രബീഷ്. അവർ സമൂഹ മാധ്യമത്തിൽ പങ്കു വച്ച കുറിപ്പ് ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റി

എന്തുകൊണ്ടാണ് സുരേഷ് ഗോപി എന്ന മനുഷ്യൻറെ സിനിമകൾ ഹിറ്റാക്കണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി ഹൃദയം നിറഞ്ഞു പ്രാർത്ഥിക്കുകയും ചെയ്യുന്നത് എന്നതിനുള്ള ഉത്തരം വളരെ ലളിതമാണെന്ന് അവർ പറയുന്നു. മറ്റു താരങ്ങളുടെ സിനിമ സൂപ്പർ ഹിറ്റ് ആകുമ്പോൾ അവരുടെ ശേഖരത്തിൽ മുന്തിയ ഒരു വാഹനം കൂടി അതിഥിയായി എത്തും. അല്ലെങ്കിൽ കുടുംബവുമൊത്ത്  അടിപൊളി യൂറോപ്യൻ ട്രിപ്പ്,ഒപ്പം  പാർട്ടി, കഴിഞ്ഞു. എന്നാൽ സുരേഷ് ഗോപി എന്ന മനുഷ്യൻ ഒരു സിനിമയ്ക്ക് കരാർ ഒപ്പിടുമ്പോൾ തന്നെ അതിന്റെ ഒരു വിഹിതം തൊഴിലില്ലാതെ വിഷമിക്കുന്ന മിമിക്രി കലാകാരന്മാരുടെ പക്കൽ എത്തും.

അഭിനയ തിരക്കിനിടയിൽ പോലും അദ്ദേഹത്തിന്റെ മനസ്സ് തൻറെ സഹായം പ്രതീക്ഷിച്ചിരിക്കുന്ന നിസ്സഹായ മനുഷ്യരെ കുറിച്ചായിരിക്കും. എന്തിനധികം,സ്വന്തം സിനിമയുടെ റിലീസിങ് ഡേറ്റിൽ പോലും അദ്ദേഹം പരിചയക്കാരോട് തിരക്കുന്നത് സിനിമയെ കുറിച്ചുള്ള വിശേഷങ്ങൾ ആയിരിക്കില്ല, മറിച്ച് രോഗാവസ്ഥയിൽ കഷ്ടപ്പെടുന്ന കുട്ടികൾക്ക് ഒരിറ്റ് സാന്ത്വനം പകരുന്ന കാര്യത്തെക്കുറിച്ച് ആയിരിക്കും.

സുരേഷ് ഗോപി എന്ന ദൈവാംശമുള്ള മനുഷ്യൻറെ ഒരു സിനിമ വിജയിച്ചാൽ അതിൻറെ വലിയൊരു പങ്കും എത്തുക   പാവപ്പെട്ടവരുടെയും  കണ്ണീരോഴുക്കുന്നവരുടെയും കൈകളിലാണ്.    കുറേയധികം കുടുംബങ്ങളുടെ സ്വാന്തനസ്പർശമാണ്. പാവപ്പെട്ടവരുടെ വിയർപ്പിന്റെയും അധ്വാനത്തിന്റെയും ഫലം നിക്ഷേപങ്ങളായി അവർ സഹകരണ സ്ഥാപനങ്ങൾ നിക്ഷേപിക്കുമ്പോൾ അധികാരത്തിന്റെ കസേരയിലിരുന്ന് അത് അടിച്ചുമാറ്റുന്നവർ അറിയുന്നില്ല അവർ കാരണം കഷ്ടപ്പെടുന്നവരുടെ അവസ്ഥ. അവരുടെ കണ്ണീർഒപ്പാനും   ഇവിടെ ഈ ഒരു  മനുഷ്യനെ ഉള്ളൂ. എന്നും  നേരം വെളുക്കുമ്പോൾ മുതൽ ഇരുട്ടുന്നത് വരെ സുരേഷ് ഗോപിയെ ചാണകം വാഴ അടിമ എന്നൊക്കെ അടച്ചാക്ഷേപിച്ചു ലൈക്കും കമന്റും  വാങ്ങിക്കൂട്ടിയവർ അവസാന രക്ഷയ്ക്ക് വിളിക്കുന്നത് സുരേഷ് ഗോപി തന്നെയാണ്. അപ്പോൾ ചാണകം പഞ്ചഗവ്യം പോലെ ഔഷധ യോഗ്യമാകുന്നുണ്ട്. അതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്.   കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ചതിന്റെ പേരിൽ വഴിയാധാരമായ മനുഷ്യനെ സഹായിക്കാനും ഇപ്പോൾ ആ മനുഷ്യനെ ഉള്ളൂ.

കരുണ, നന്മ, സഹജീവി സ്നേഹം, മാനവികത എന്നീ ഈശ്വരീയ വര പ്രസാദങ്ങൾ സുരേഷ് ഗോപിക്ക് ഇല്ലായിരുന്നെങ്കിൽ ഇന്ന് ഏത് മലയാളം താര രാജാവിനെക്കാളും വലിയ മൾട്ടി മില്ലിയണറായി മാറുമായിരുന്നു അദ്ദേഹം. ഒരുകാലത്ത് സിനിമാലോകം അദ്ദേഹത്തിന് ചുറ്റും കറങ്ങിയിരുന്നു. പക്ഷേ കറകളഞ്ഞ നന്മ  മുതൽക്കൂട്ടായി കരുതിയ ആ മനുഷ്യൻ പണത്തിന് സ്വത്തിനും അപ്പുറം മനുഷ്യരെയാണ് കണ്ടത്. അതുകൊണ്ടുതന്നെ മറ്റ് ഏത് സിനിമ വിജയിച്ചില്ലെങ്കിലും സുരേഷ് ഗോപിയുടെ സിനിമ വിജയിക്കണമെന്ന്,ചിന്തയിൽ മതവും രാഷ്ട്രീയവും തീണ്ടാത്ത സാധാരണ മനുഷ്യൻ ആഗ്രഹിക്കുന്നു. ആ ആഗ്രഹം സർവശക്തൻ സാധിപ്പിച്ചു തരുന്നുവെന്ന്  അഞ്ചു സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിൽ പറയുന്നു.

Leave a Comment