മരണത്തിലേക്ക് വഴുതി വീണ അനുജൻറെ ജീവൻ രക്ഷിച്ചത് ജേഷ്ഠന്റെ കൈകള്‍

by Reporter

വീട് വൃത്തിയാക്കുന്നതിനിടെ ടെറസിന് മുകളിൽ നിന്ന് താഴേക്ക് വീണ അനിയനെ രക്ഷിച്ച ജ്യേഷ്ഠന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായി മാറിയിരിരിക്കുകയാണ്. ജ്യേഷ്ഠന്റെ മനസാന്നിധ്യം കൊണ്ട് അനുജന്‍റെ ജീവന്‍ രക്ഷിക്കാനായത്. ഈ വീഡിയോക്കു ആസ്പദമായ  സംഭവം നടന്നത് മലപ്പുറം ചങ്ങരംകുളത്താണ്.   കുറുപ്പത്ത് വീട്ടിൽ ഷെഫീക്കിനെയാണ് ജ്യേഷ്ഠന്‍ സാദിക്ക് അത്ഭുതകരമായി രക്ഷപ്പെടുത്തിയത് .  ഇവരുടെ വീടിന്‍റെ മുന്നില്‍ സ്ഥാപിച്ചിരുന്ന സീ സീ റ്റീവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയായില്‍ വൈറലായി മാറി.

തങ്ങളുടെ വീട് വൃത്തിയാക്കുന്നതിനു വേണ്ടി ടെറസ്സിന് മുകളിൽ കയറിയതായിരുന്നു ഷഫീഖ്.  അതേസമയം താഴെ വീടിൻറെ മുറ്റത്തു നിന്ന് പൈപ്പിലൂടെ വെള്ളം എത്തിച്ചു കൊടുക്കുകയായിരുന്നു ജേഷ്ഠൻ സാദിഖ്.  എന്നാൽ ടറസിന് മുകളിൽ നിന്ന് വീട് വൃത്തിയാക്കുന്നതിനിടെ വളരെ അപ്രതീക്ഷിതമായി ഷഫീഖ് കാലു വഴുതി താഴേക്ക് വീഴുക ആയിരുന്നു. തല കുത്തനെ ആണ് ഷഫീഖ് താഴേക്കു വീണത്. ഇത് കണ്ട സാദിഖ് ഉടന്‍ തന്നെ തന്‍റെ കയ്യില്‍ ഉണ്ടായിരുന്ന പൈപ്പ് അകലേക്ക് വലിച്ചെറിഞ്ഞു അനിയനെ പിടിക്കുകയായിരുന്നു.  ഭാരം കാരണം ഇരുവരും നിലത്ത് വീണെങ്കിലും രണ്ടു പേർക്കും കാര്യമായ പരിക്കുകൾ ഒന്നും തന്നെ  പറ്റിയില്ല.  സാദിഖ് അല്‍പ്പ സമയം ഒന്ന് ഭയന്നു പോയെങ്കിലും കാര്യമായ കുഴപ്പങ്ങളൊന്നും ഇരുവര്‍ക്കും പറ്റിയില്ല . തല കീഴായി വീണ ഷെഫീക്കിന് ഇതോടെ പുതുജീവൻ ലഭിക്കുകയായിരുന്നു.  വൻ ദുരന്തമാണ് സാധിഖിന്റെ മനസ്സാന്നിധ്യം ഒന്നു കൊണ്ടു വഴി മാറിയത് .  നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു .

Leave a Comment