അന്ന് ചത്ത കണ്ണുള്ളവള്‍ എന്നു കളിയാക്കി; ഇന്ന് സ്വര്‍ണക്കണ്ണ് സ്വന്തമാക്കി; ഡാനി സോഷ്യല്‍ മീഡിയയില്‍ താരം

by Reporter

ശരീരത്തിൽ ഉണ്ടാകുന്ന വൈകല്യത്തിന്റെ പേരിൽ സ്കൂൾ കാലഘട്ടത്തിൽ വലിയ കളിയാക്കലുകള്‍ നേരിട്ടിട്ടുള്ള നിരവധിപേരെ നമുക്കറിയാം.  അത്തരത്തിൽ ചെറുപ്പകാലത്ത് കണ്ണുപൊട്ടിയും ഒറ്റക്കണ്ണിയെന്നും നിരവധി പരിഹാസങ്ങള് കൊണ്ട് മുറിവേൽപ്പിച്ചവരെ അമ്പരപ്പിച്ചു സ്വർണ്ണക്കണ്ണ് സ്വന്തമാക്കിയിരിക്കുകയാണ് ലിവർപൂര്‍ സ്വദേശി ആയ ഡാനി. ഇവര്‍ ഒരു ബാറില്‍ ജീവനക്കാരിയാണ്.

ആറ്  മാസം മാത്രം പ്രായമുള്ളപ്പോൾ അർബുദ രോഗം ബാധിച്ചതോടെ ഒരു കണ്ണ് നഷ്ടമായ 25 കാരി ഡാനി വിൻഡോയാണ് സ്വർണ്ണക്കണ്ണ് സ്വന്തമാക്കിയാണ് സമൂഹ മാധ്യമങ്ങളില്‍ താരമായത്.  ക്യ്രന്‍സരിന്റെ വകഭേദമായ റേറ്റിനോ ബ്ലാസ്‌റ്റോമ എന്ന അപൂർവ രോഗമാണ് ഡാനിക്ക് ഒരു കണ്ണ് നഷ്ടമാകാന്‍ ഇടയാക്കിയത്. അപൂര്‍വ്വമായ അർബുദമായതുകൊണ്ട് തന്നെ ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് ഇത് പകരാതിരിക്കാൻ വലത് കണ്ണ് നീക്കം ചെയ്യുക അല്ലാതെ മറ്റു മാർഗ്ഗമുണ്ടായിരുന്നില്ല. പിന്നീട്  ആ സ്ഥാനത്ത് ഒരു കൃത്രിമ കണ്ണ് വച്ചുപിടിപ്പിച്ചു.

ഇതോടുകൂടി ഡാനിയുടെ ജീവിതം മറ്റുള്ളവർക്ക് കളിയാക്കുന്നതിനുള്ള ഉപാധിയായി മാറി. കുട്ടിക്കാലത്ത് സ്കൂളിൽ പഠിക്കുമ്പോൾ ഒപ്പം ഉണ്ടായിരുന്ന സഹപാഠികൾ ആണ് ഡാനിയേ ആദ്യമായി കളിയാക്കാൻ തുടങ്ങിയത്.  അത് ജീവിതത്തിലുടനീളം തുടർന്നു.  പിന്നീട് ബാറിൽ വെച്ച് ജോലി ലഭിച്ചു കഴിഞ്ഞിട്ടും അതിന് മാറ്റമുണ്ടായില്ല.  മുതിർന്നവരുടെ പരിഹാസങ്ങൾ അവൾ നിരവധി തവണ കേൾക്കുന്നുണ്ട്.  പലതരത്തിലും അവൾക്ക് അപമാനിതയാകേണ്ടി വന്നു.  ഒരിക്കൽ ഒരാൾ 20 പൌണ്ട് ടിപ്പായി നൽകിയിട്ട് ‘നീ പോയി നിൻറെ ചത്ത കണ്ണ് ശരിയാക്കി വാ’ എന്നു  പറഞ്ഞ അനുഭവവും അവൾക്കുണ്ട്.  ഏതായാലും തനിക്ക് ലഭിച്ച പണവും ടിപ്പും ഒക്കെ ശേഖരിച്ചുവച്ചാണ് ഡാനി ഈ സ്വർണക്കണ്ണ് സ്വന്തമാക്കിയിരിക്കുന്നത്. 165 പൗണ്ട് മുടക്കിയാണ് ഇവൾ സ്വര്‍ണ്ണം കൊണ്ടുള്ള കണ്ണ് വാങ്ങിയത്. സ്വർണക്കണ്ണ് സ്വന്തമാക്കിയതിന് ശേഷമുള്ള നിരവധി ചിത്രങ്ങൾ ഇവര്‍ സമൂഹ മാധ്യമത്തിൽ പങ്ക് വയ്ക്കുകയും ചെയ്തു.

Leave a Comment