ഇത് കാലി 2 ദിവസം 3 കിലോ അരിയുടെ ചോറ്, 3 കിലോ ഇറച്ചി, ഉച്ചക്ക് 30 മുട്ട എന്നിവയാണ് ഇദ്ദേഹത്തിന്റെ ആഹാരക്രമം; പരിചയപ്പെടാം ആസാമിലെ കാലിയെ

by Reporter

ഡബ്ലിയു ഡബ്ലിയു ഡബ്ലിയു ഈ ഇഷ്ടപ്പെടുന്ന എല്ലാവരുടെയും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദി ഗ്രേറ്റ് കാലി. അദ്ദേഹത്തിൻറെ ആകാര വലുപ്പം ആരെയും ആകർഷിക്കുന്നതാണ്.  7 അടിയിൽ അധികമുള്ള ഹിമാചൽ പ്രദേശുകാരൻ ദിലീപ് സിംഗ് റാണയാണ് ഇന്ത്യൻ പ്രൊഫഷണൽ റസിലര്‍ ദി  ഗ്രേറ്റ് കാലി എന്ന പേരിൽ പിന്നീട് പ്രശസ്തനായത്.

ഇപ്പോഴത്തെ സോഷ്യൽ മീഡിയ കാലി രണ്ടാമനെ കണ്ടെത്തിയിരിക്കുകയാണ്.   ആസാമിലെ ദേമാജി ജില്ലയിലെ ജോനായിയില്‍ നിന്നുള്ള ജിതിൻ ഡോളി എന്ന ആളാണ് സമൂഹ മാധ്യമം കണ്ടെത്തിയിരിക്കുന്ന കാലി 2.   49 വയസ്സു പ്രായമുള്ള ഇദ്ദേഹത്തിന് ആറടി എട്ടിഞ്ച് ഉയരമാണ് ഉള്ളത്.  180 കിലോ ഭാരം ഉള്ള ഇദ്ദേഹത്തിൻറെ ആഹാരക്രമം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ദിവസം രണ്ട് മുതൽ മൂന്ന് കിലോ അരി വരെ അരിയുടെ ചോര് തന്നെ വേണം ഇദ്ദേഹത്തിന് എന്നാണ് വീട്ടുകാർ പറയുന്നത്. കൂടാതെ  ദിവസേന മൂന്ന് കിലോ വരെ മാംസമോ മത്സ്യമോ വേണം.  ഉച്ചഭക്ഷണത്തിന്‍റെ ഒപ്പം 30 ഓളം മുട്ടകളും നിര്‍ബന്ധമാണ്.

ഒരു വെറ്റില കർഷകനായ ജിതിനെ ആസാമിന്റെ സ്വന്തം കാലി എന്നാണ് സുഹൃത്തുക്കൾ പോലും വിളിക്കുന്നത്. ജിതിന്‍  ഗ്രാമവാസികൾക്ക് ഒരു അനുഗ്രഹമാണെന്ന് സുഹൃത്തുക്കൾ എല്ലാവരും ഒരേപോലെ പറയുന്നു. ഒരു വാഹനം ചെളിയിൽ കുടുങ്ങിയാല്‍ നാട്ടുകാർ ആദ്യം വിളിക്കുന്നത് ക്രെയിൻ ഓപ്പറേറ്ററെ അല്ല മറിച്ച് ജിതിനെയാണ്.  വളരെ നിസ്സാരമായി തന്റെ മോട്ടോർ ബൈക്ക് തോളില്‍  വച്ചു കൊണ്ട് പോകാനും നാല് ചാക്ക് സിമൻറ് വരെ ജോലി സ്ഥലത്തേക്ക് ഒറ്റയ്ക്ക് ചുമന്നു കൊണ്ട് പോകാനും ജിതിന്  കഴിയും.

കാലിയെപ്പോലെ തന്നെ ലോക പ്രശസ്തനാവുക എന്നതാണു ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം. സമൂഹ മാധ്യമത്തില്‍ തരംഗമായി മറിയതോടെ തന്റെ സ്വപ്നം പൂവണിയാനുള്ള അവസരം വന്നു ചേരുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.

Leave a Comment