വേദന സഹിക്കാൻ വയ്യാതെ നിലവിളിച്ച് കരഞ്ഞ നിമിഷങ്ങൾ പോലും തന്റെ ജീവിതത്തിൽ ഉണ്ടായെന്ന് മങ്കി പോക്സ് രോഗ ബാധിതന്‍; ഈ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക

by Reporter

ലോകത്താകമാനം കടുത്ത ആശങ്ക സൃഷ്ടിച്ചു വ്യാപിച്ചുകൊണ്ടിരിക്കുകയാണ് മങ്കി പോക്സ്. ഇത് വരെ  75 രാജ്യങ്ങളിൽ ഈ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  കഴിഞ്ഞദിവസം കേരളത്തിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു.  പതിനാറായിരത്തോളം പേരിലാണ് മങ്കി ബോക്സ് ഇതിനോടകം തന്നെ കണ്ടെത്തിയിരിക്കുന്നത്.  രോഗപ്രതിരോധശേഷി കുറവുള്ളവരിൽ അതീവ ഗുരുതരമായ അധ്യാഘാതം ആയിരിക്കും ഈ രോഗം ഉണ്ടാക്കുക.  കൂടുതൽ പേരിലേക്ക് ഈ രോഗം പടർന്നു പിടിക്കുന്നതിനിടെ മങ്കി ബോക്സ് ബാധിച്ച ഒരു രോഗി പങ്കുവെച്ച വാക്കുകൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്.

39 വയസ്സുള്ള സെബാസ്റ്റ്യൻ കോഹനാണ് താൻ അനുഭവിച്ച വേദനാജനകമായ അവസ്ഥയെക്കുറിച്ച് ലോകത്തോട് തുറന്നുപറഞ്ഞത്.  ഇദ്ദേഹം ന്യൂയോർക്ക് പ്രൈഡ് ഫെസ്റ്റിവൽ പങ്കെടുത്ത ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് മങ്കി പൊക്സിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയത്.  ആദ്യകാലങ്ങളിൽ ക്ഷീണവും പിന്നീട് പനിയും വിറയലും ശരീര വേദനയും അനുഭവപ്പെട്ടു എന്നു ഇദ്ദേഹം പറയുന്നു.  

സാധാരണയായി കുരങ്ങ് പനിയുടെ ആദ്യ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് അഞ്ച് മുതൽ 21 ദിവസം വരെ വേണ്ടി വന്നേക്കാം.  ലക്ഷണങ്ങൾ പ്രകടമായ അധികം വൈകാതെ തന്നെ ശരീരത്ത് ചുണങ്ങുകൾ പ്രത്യക്ഷപ്പെടും.  തൻറെ മലദ്വാരത്തിൽ അടക്കം ഇത്തരത്തിൽ ചുണങ്ങുകൾ വന്നുവെന്ന് ഇദ്ദേഹം പറയുന്നു. ദേഹമാസകലം ചൊറിച്ചിൽ രൂക്ഷമായി. മറ്റു ശാരീരിക പ്രശ്നങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ വളരെ വേഗം ഈ അസുഖം ഭേദമാകും എന്ന് ഇദ്ദേഹം ധരിച്ചിരുന്നുവെങ്കിലും രോഗം മൂർച്ഛിക്കുകയും ശരീരമാസകലം കടുത്ത വേദന അനുഭവപ്പെടുകയും ചെയ്തുവെന്ന് സെബാസ്റ്റ്യൻ പറയുന്നു.  തലവേദനയും ശരീരം വേദനയും ആയിരുന്നു അസഹനീയം.  രോഗം മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോൾ 50ലധികം ചുണങ്ങുകളാണ് ശരീരത്ത് ഉണ്ടായത്.  വേദന സഹിക്കാൻ വയ്യാതെ നിലവിളിച്ച് കരഞ്ഞ നിമിഷങ്ങൾ പോലും തന്റെ ജീവിതത്തിൽ ഉണ്ടായെന്ന് സബാസ്റ്റ്യൻ പറയുന്നു.

കുരങ്ങ് പനി ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന ടി പി ഓ എക്സ് എക്സ് ആണ് ഇയാള്‍ക്ക് നൽകിയത്. മരുന്ന് ശരീരത്തിൽ പിടിച്ചു തുടങ്ങിയതോടെ മുറിവുകൾ ഉണങ്ങി തുടങ്ങി.  ഇതോടെയാണ് ഇദ്ദേഹത്തിൻറെ ശാരീരിക സ്ഥിതി മെച്ചപ്പെട്ടു തുടങ്ങിയത്.

സാധാരണ വസൂരി രോഗത്തിന് ഉണ്ടാകുന്ന ലക്ഷണങ്ങൾ തന്നെയാണ് കുരങ്ങ് വസൂരിക്കും ഉണ്ടാകാറുള്ളത്.  പനി തലവേദന ഗ്രന്ഥി വീക്കം നടുവേദന വേദന ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.  രോഗിയുടെ മുഖത്ത് ചെറിയ കുരുക്കൾ പ്രത്യക്ഷപ്പെടുകയും പിന്നീട് അത് ശരീരത്തിൽ ആഗമനം ആകമാനം വ്യാപിക്കുകയും ചെയ്യുന്നു.

Leave a Comment