Site icon Malayali Online

ലാദന് ശേഷം സവാഹിരിയെയും അതി വിദഗ്ദമായി അമേരിക്ക കൊലപ്പെടുത്തി; സവാഹിരിയെ അമേരിക്കന്‍ സൈന്യം ലൊക്കേറ്റ് ചെയ്തത് ഇങ്ങനെ

ബിൻ ലാദന് ശേഷം ഖൊയ്ദ എന്ന തീവ്രവാദ പ്രസ്ഥാനത്തെ മുന്നോട്ടു നയിച്ചത് ഐമൻ അൽ സവാഹിരിയായിരുന്നു. ഇയാളുടെ മരണം ലോകം ആശ്വാസത്തോടെയാണ് കേട്ടത്.  ഇദ്ദേഹം ഈജിപ്ഷ്യന്മാർ വംശജനാണ്.  ഇത്രനാളും ഇയാൾ എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് കണ്ടെത്തുവാൻ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നില്ല.  പലപ്പോഴും ഇദ്ദേഹം മരണപ്പെട്ടു എന്ന് വാർത്തകൾ വന്നെങ്കിലും അധികം വൈകാതെ സവാഹിരിയുടെ ഒരു വീഡിയോ പുറത്തു വരികയാണ് ചെയ്യാറുള്ളത്.

ജൂലൈ 30ന് രാത്രിയാണ് കാബൂളിലുള്ള വീട്ടിൽ വച്ച് അമേരിക്കൻ സൈന്യം ഈ തീവ്രവാദിയെ കൊലപ്പെടുത്തത്. അപ്പോൾ അവിടെ അദ്ദേഹത്തിൻറെ ഭാര്യ,  മകൾ,  മകളുടെ കുടുംബം എന്നിവരും ഉണ്ടായിരുന്നു.  മറ്റ് ആർക്കും ഒരു പരിക്കും പറ്റാതെയാണ് സവാഹിരിയെ യുഎസ് സേന വദിച്ചത് എന്നാണ് ലഭിക്കുന്നത് റിപ്പോർട്ട്.


ഡ്രോൺ മുഖേന ആക്രമണം നടത്തിയാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്.  2011 ന് ശേഷം അൽ ഖോയ്ഡയെ നേരിട്ടു നിയന്ത്രിച്ചിരുന്നത് സവാഹിരിയായിരുന്നു.  വളരെ വർഷങ്ങളായി ഇയാളെ കൊലപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമത്തിലായിരുന്നു അമേരിക്ക.
കഴിഞ്ഞ ഏപ്രിൽ ആണ് സവാരിയെ കുറിച്ച് അമേരിക്കൻ സൈന്യത്തിന്
വിവരം ലഭിക്കുന്നത്. തൻറെ വീട്ടിൽ ഇദ്ദേഹം എത്താറുണ്ടെന്നായിരുന്നു ലഭിച്ച വിവരം.  ഇത് ശരിയാണോ എന്ന് അമേരിക്കക്ക് അറിയണമായിരുന്നു. അതായിരുന്നു ആദ്യത്തെ പടി.  വളരെ വർഷങ്ങളായി ഒളിവ് ജീവിതം നയിച്ചു പോന്നിരുന്ന ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കിട്ടുക എന്നത് വളരെ പ്രയാസകരമായ കാര്യമായിരുന്നു.  പാക്കിസ്ഥാനിലുള്ള ഗോത്ര മേഖലയിലാണ് സവാഹിരി  താമസിച്ചിരുന്നത് എന്നായിരുന്നു ആദ്യം യുഎസ് സൈന്യത്തിന് ലഭിച്ച വിവരം. അഫ്ഗാനിസ്ഥാനിൽ ഇയാൾ വരാറുണ്ടെന്നും വിവരം കിട്ടി.

സവാഹിരിയുടെ കുടുംബം കാബൂളിലുള്ള ഒരു വീട്ടിൽ ഉണ്ടെന്ന് യുഎസ് സൈന്യം മനസ്സിലാക്കി. ഇവരെ വളരെ നാളുകൾ രഹസ്യമായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് സവാഹിരിയും ഇതേ പ്രദേശത്ത് തന്നെ ഉണ്ടെന്നുള്ള അറിവ് യു എസ് സേനയ്ക്ക് ലഭിച്ചത്.  കാബൂളിൽ സവാഹിരി താമസിക്കുമെന്ന് ഒരിക്കലും യു എസ് സൈന്യം പ്രതീക്ഷിച്ചിരുന്നില്ല.  ഇക്കാര്യത്തിൽ ഉറപ്പു വരുത്തുക എന്നതായിരുന്നു അമേരിക്കയുടെ അടുത്ത ഉദ്യമം.  തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജൂലൈയിൽ സവാരി കാബൂളിലുള്ള വീട്ടിലെത്തുമെന്ന് സൈന്യം കണ്ടെത്തി.  ഇതോടെ നിരീക്ഷണം ശക്തമാക്കി.  ഈ വീടിൻറെ ബാൽക്കണിയിൽ അവർ ഇയാളെ കാണുകയും ചെയ്തു.  സവാഹിരി താമസിച്ചിരുന്ന വീടിൻറെ ഘടന വിശദമായി പഠിച്ചു. മറ്റാർക്കും ഒരു പരിക്കും പറ്റരുതെന്ന് പ്രത്യേക നിർദ്ദേശം നല്കിയിരുന്നു. ഇങ്ങനെയാണ് ജൂലൈ 30 രാത്രി 10 മണിയോടെ സവാഹിരിയെ ഡ്രോണിൽ നിന്നുള്ള ഹെൽപ്പ് ഫയർ മിസൈലുകൾ വർഷിച്ചു സൈന്യം കൊലപ്പെടുത്തിയത്.

Exit mobile version