വർഷങ്ങൾ നീണ്ട പ്രണയം; ഒടുവിൽ വിവാഹം കഴിഞ്ഞ് നാല് മാസത്തിനു ശേഷം ഭാര്യയെ കൊന്ന് വെള്ളച്ചാട്ടത്തിൽ ഉപേക്ഷിച്ചു; ഭര്‍ത്താവ് പോലീസ് പിടിയില്‍

by Reporter

ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി വെള്ളച്ചാട്ടത്തിൽ എറിഞ്ഞ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ചെന്നൈ പുഴൽ കതിർ വീട് സ്വദേശി തമിഴ് സെൽവിയാണ് ഭർത്താവിൻറെ കൈകളാൽ അതി ക്രൂരമായി കൊല്ലപ്പെട്ടത്. വിശദമായി അന്വേഷണങ്ങൾക്കൊടുവിൽ ഭർത്താവ് മദനനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചു.

വളരെ വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ആണ് തമിഴ് സെൽവിയും മദനനും വിവാഹാരാകുന്നത്. നാലുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം രണ്ടാളും കൂടി ഹണിമൂൺ യാത്രയ്ക്ക് പുറപ്പെട്ടു. യാത്രയിൽ വച്ച് ഇരുവർക്കും ഇടയിൽ തർക്കം രൂക്ഷമായി. കലിപൂണ്ട ഭർത്താവ് മദനൻ ഭാര്യയെ കയ്യില്‍ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയതിനു ശേഷം വെള്ളച്ചാട്ടത്തിലേക്ക് മൃതദേഹം തള്ളി ഇടുകയായിരുന്നു.

ഏതാണ്ട് ഒരു മാസം മുൻപാണ് യുവതിയെ കാണാതാകുന്നത്.  ഇതേക്കുറിച്ച് ഭർത്താവ് പറഞ്ഞത് ആന്ധ്രപ്രദേശിലെ കോണിയ പാലസ് സന്ദർശിക്കുന്നതിനിടെ ഭാര്യ കടന്നു കളഞ്ഞു കളഞ്ഞു എന്നാണ്. ഇയാൾ യുവതിയുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇങ്ങനെ തന്നെ ആയിരുന്നു പറഞ്ഞു ധരിപ്പിച്ചിരുന്നത്.

 നിരവധി തവണ മകളെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് തമിഴ് സെൽവിയുടെ മാതാപിതാക്കളാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ചെന്നൈ പോലീസ് ആന്ധ്ര പോലീസിന്റെ സഹായത്തോടെയാണ് കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ടുവന്നത്. മദൻ ഭാര്യയുടെ ഒപ്പം വെള്ളച്ചാട്ടത്തിന് അടുത്തേക്ക് പോകുന്നതും തിരികെ തനിച്ച് മടങ്ങി പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത  പോലീസിനോട് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

Leave a Comment