തന്റെ നാല് മക്കളും സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ച സന്തോഷത്തിലാണ് ആ പിതാവ്; ഇത് രാജ്യത്തു തന്നെ അത്യപൂര്‍വം

by Reporter

അനിൽ പ്രകാശ് മിശ്ര എന്ന ഗ്രാമീൺ ബാങ്ക് മാനേജരുടെ നാലു മക്കളും സിവിൽ സർവീസ് പരീക്ഷ വിജയിച്ചവരാണ്.  തനിക്ക് ഇതിൽ കൂടുതൽ എന്താണ് വേണ്ടത് എന്ന് അഭിമാനത്തോടുകൂടി ആ പിതാവ് ചോദിക്കുന്നു.  ഉത്തർപ്രദേശിലെ ലാല്‍ഗഞ്ചിലുള്ള ഈ സഹോദരങ്ങൾ നാലുപേരും സിവിൽ സർവീസ് പരീക്ഷ വിജയിച്ചത് ഏവര്‍ക്കും പ്രചോദനമാണ്.

അനിൽ പ്രകാശ് മിശ്രയ്ക്ക് നാല് മക്കളാണ് ഉള്ളത്.  രണ്ടാണും രണ്ട് പെണ്ണും.  വളരെയധികം പ്രതിസന്ധികൾ നിറഞ്ഞ ഒരു ബാല്യമായിരുന്നു അവർക്ക് ഉണ്ടായിരുന്നത്.  എങ്കിലും തന്റെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പിതാവ് എന്ന നിലയിൽ അദ്ദേഹം വരുത്തിയിട്ടില്ല. അവർക്ക് നല്ല ജോലി ലഭിക്കണം അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. മക്കള്‍ നാല് പേരും പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് അനിൽ പ്രകാശ് പറയുന്നു.

ഏറ്റവും മൂത്തയാൾ യോഗേഷ് മിശ്ര ലാൽ ഗഞ്ചിൽ ആയിരുന്നു അദ്ദേഹത്തിൻറെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്.  അത് പൂർത്തിയാക്കിയതിനു ശേഷം എൻജിനീയറിങ് മേഖലയാണ് യോഗേഷ് തെരഞ്ഞെടുത്തത്. മോത്തിലാൽ നെഹ്റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ആണ് അദ്ദേഹം പഠിച്ചത്.  പിന്നീട് ഡല്ഹി നോയിടയില്‍ ജോലി നോക്കി.  2013 ലാണ് യോഗേഷ് യു പി എസ് സി പരീക്ഷ വിജയിച്ചത്.

 യോഗേഷിന്റെ തുടർന്ന് സഹോദരി ക്ഷമാ മിശ്രയും ജേഷ്ഠന്റെ പാതയിൽ സിവിൽ സർവീസ് പരീക്ഷക്കായുള്ള തയ്യാറെടുപ്പ് തുടങ്ങി.  എന്നാൽ ആദ്യത്തെ മൂന്നു തവണയും ആ കടമ്പ മറികടക്കാൻ ക്ഷമയ്ക്ക് കഴിഞ്ഞില്ല.  എങ്കിലും പിന്മാറാൻ ഒരുക്കമായിരുന്നില്ല.  സഹോദരൻറെ എല്ലാവിധ സഹായവും നിർദ്ദേശവും ഒപ്പം ഉണ്ടായിരുന്നു.  ഒടുവിൽ നാലാം തവണയാണ് ആ സ്വപ്നം ക്ഷമ സാക്ഷാത്കരിക്കുന്നത്.  ക്ഷമ ഐപിഎസ് ഓഫീസറാണ്.

മൂന്നാമത്തെയാൾ മാധുരി മിശ്ര സഹോദരങ്ങളെപ്പോലെ ലാല്‍ഗെഞ്ചിൽ നിന്നും ബിരുദം പൂർത്തിയാക്കിയതിനു ശേഷം മാസ്റ്റേഴ്സ് ചെയ്യുന്നതിന് അലഹബാദിലേക്ക് പോയി.  2014 ലാണ് യു പി സി പരീക്ഷ മാധുരി വിജയിക്കുന്നത്. പിന്നീട് ജാർഖണ്ഡ് കേഡറിൽ ഐഎഎസ് ഓഫീസർ ആയി ചുമതലയേറ്റു.

  ഏറ്റവും ഇളയ ആളാണ് ലൊകേഷ്. തൻറെ കുടുംബത്തിലെ മറ്റു മൂന്നു പേരെയും പോലെ യുപിസി പരീക്ഷ വലിയ കടമ്പ ലോകേഷും മറികടന്നു. 2015 നടന്ന യുപിഎസ്സി പരീക്ഷയിൽ 44 ആം റാങ്കോടുകൂടിയാണ് ലോകേഷ് സിവിൽ സർവീസ് വിജയിച്ചത്.  ബീഹാർ കേഡറിലാണ് അദ്ദേഹം ജോലി നോക്കുന്നത്.

Leave a Comment