ഡൌണ്‍ സിന്‍ഡ്രത്തെ തോല്പ്പിച്ച സിറിലിന്‍റെ കഥ….

by Reporter

കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു  ഡൌണ്‍സിന്‍ഡ്രോം ബാധിച്ച സിറിലിന്‍റെ ഫോട്ടോഷൂട്ട്.  അച്ഛന്‍ സേവ്യറും   അമ്മ ലിന്‍സിയും ചേച്ചി ജെന്നിഫറും അവനൊപ്പം നിന്നതാണ് ഇത്തരം രോഗാവസ്ഥയുള്ള ഒരു  കുട്ടിയെ ഈ രീതിയില്‍ മാറ്റിയെടുക്കാന്‍ കഴിഞ്ഞത്.  ഈ അസുഖം ഉള്ള കുട്ടികളോടൊപ്പം നമ്മള്‍ എപ്പോഴും നില്‍ക്കേണ്ടതുണ്ട് ഇവര്‍ പറയുന്നു. ഇന്ന് സ്വന്തം ഭക്ഷണക്രമം പിന്തുടരുന്ന ഈ കുട്ടിക്ക് ഒരു നടന്‍ അല്ലങ്കില്‍ മോഡല്‍ ആകണമെന്നാണ് ആഗ്രഹം.  കവടിയാറിലെ സാൽവേഷൻ ആർമി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഇപ്പോള്‍ സിറിള്‍.

സാമ്പത്തികമായി നല്ല നിലയിലുള്ള പല കുടുംബങ്ങളിലും ഇത്തരം കുട്ടികളുണ്ട്. എന്നാല്‍ ഇത്തരം പ്രശ്നങ്ങളുള്ള കുട്ടികളെ  പുറത്തിറക്കിയാല് അവര്‍ക്കെന്തെങ്കിലും പറ്റുമെന്നുള്ള ഭയം ഉള്ളതിനാല്‍ വീടിനുള്ളില്‍ തന്നെ നിര്‍ത്തുന്നു. ഇത് ശരിയല്ല, കുട്ടികള്‍ക്ക് ഡൌണ്‍സിന്‍ട്രോം ഉണ്ടെന്ന് മനസിലായാല്‍ അവരെ വീട്ടിനുള്ളിലിരുത്താതെ സമൂഹവുമായി ഇടപഴകാനുള്ള അവസരമൊരുക്കുകയാണ് വേണ്ടത്. ഇതുവഴി ക്രമേണ കാര്യങ്ങള്‍ മനസിലാക്കാനുമുള്ള കഴിവ് നേടിയെടുക്കുകയും അവരുടെ ഭാവി കൂടുതല്‍ മികവുറ്റതാക്കാന്‍ കഴിയുകയും ചെയ്യും.  ലോക്ഡൌണിന്‍റെ കാലത്ത് ഈ മാതാപിതാക്കള്‍ സിറിലിനായി വീട്ട് മുറ്റത്ത് ഒരു പൂന്തോട്ടം ഒരുക്കി. പൂന്തോട്ടം ഒരുക്കാന്‍ തുടങ്ങിയത് മുതല്‍ ഒപ്പമുണ്ടായിരുന്ന സിറില്‍ തന്നെയാണ് ഇപ്പോള്‍ അവയെ പരിപാലിക്കുന്നതും.

ഡൗൺസ്സിൻഡ്രോമുള്ള കുട്ടികളെ  വീട്ടിനുള്ളില്‍ നിര്‍ത്താതെ സമൂഹവുമായി ഇടപഴകാന്‍ ശ്രമിക്കുക, അതുവഴി കുട്ടികള്‍ വളരുമ്പോള്‍ അവര്‍ക്ക് കാര്യങ്ങളെ പെട്ടെന്ന് ഗ്രഹിക്കാന്‍ കഴിയും. അവര്‍ പറയുന്നു.സിറിലിനെ കുറിച്ച് കേട്ടറിഞ്ഞാണ് ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയും മേക്കപ്പ് ആര്‍ട്ടിസ്റ്റ് നരസിംഹ സ്വാമിയും ചൂഴമ്പാലയിലെ വീട്ടിലെത്തുന്നത്. അപ്പോള്‍ സിറില്‍ അവരോട് പൂര്‍ണമായും സഹകരിച്ചു.

ഇത്തരം രോഗാവസ്ഥയുള്ള കുട്ടികളെ നമ്മള്‍ പരിപാലിക്കുകയും സ്നേഹിക്കുകയും ചെയ്താൽ മാത്രമേ അവരെ മാറ്റിയെടുക്കാന്‍ കഴിയൂ എന്ന് ഈ മാതാപിതാക്കള്‍ പറയുന്നു. അവരുടെ ജീവിതത്തിൽ ചെറിയ കാര്യങ്ങൾ ആഘോഷിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. ഇന്ന് സിറിലിന് ലാപ്ടോപ്പുകള്‍ മൊബൈല്‍ ഫോണ്‍ എന്നിവ അത്യാവശ്യത്തിന് ഉപയോഗിക്കാനും കഴിവുണ്ട്.  ഇവര്‍ സിറിലിന്‍റെ പേരില്‍  ‘സിറിള്‍സ് ഹണി’ ഡീലര്‍ഷിപ്പ് തുടങ്ങിയിരുന്നു .  ഭാവിയില്‍ ഈ സംരംഭം ഒറ്റയ്ക്ക് നടത്താന്‍ സിറിലിനെ പ്രാപ്തനാക്കുകയാണ് ലക്ഷ്യം. ശ്രീചിത്രയിലെ ചികിത്സയ്ക്ക് ശേഷം അമ്പലമുക്കിലെ ഹോമിയോ റിസര്‍ച്ച് സെന്‍ററിലെ ഡോ.അജയകുമാറാണ് സിറിലിനെ നേരത്തെ ചികിത്സിച്ചിരുന്നത്. മൂന്നാല് വര്‍ഷം മുമ്പ് വരെ ഹോമിയോ മരുന്നുകളാണ് കൊടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ കുറേയേറെ നാളായി വ്യായാമങ്ങളും മാനസീകോല്ലാസത്തിനുള്ള ചില വര്‍ക്കൌണ്ടുകളും മാത്രമാണ് ചെയ്യുന്നത്.

Leave a Comment