നിങ്ങള്‍ ഏത് ബ്ലഡ് ഗ്രൂപ്പില്‍ പെട്ട ആളാണ് …. കോവിഡ് രോഗം മൂര്‍ച്ഛിക്കുന്നതിനും പകരുന്നതിനും ഒരു പങ്ക് രക്ത ഗ്രൂപ്പിനും ഉണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്..

by Reporter

ഈ നൂറ്റാണ്ടില്‍ മനുഷ്യന്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ചൈനയുടെ ഉള്‍നാടന്‍ പ്രവിശ്യയില്‍ ഉത്ഭവിച്ച് ലോകത്താകമാനം നാശം വിതച്ചുകൊണ്ടിരിക്കുന്ന കോവിഡ് വയറസ്. മനുഷ്യന്‍ ഇത്രത്തോളം പകച്ചു പോയൊരു ജീവിത സന്ധി വേറെ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ലോകത്തിന്‍റെ വിവിധ കോണുകളിലുള്ള പരീക്ഷണശാലകളില്‍ ഇതിനെക്കുറിച്ചിട്ടുള്ള നിരവധി പഠനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്നോളം ഇത് ചെറുക്കാനുള്ള മാര്‍ഗം കണ്ടെത്തനായിട്ടില്ല. പക്ഷേ ഈ വയറസിനെക്കുറിച്ചുള്ള പുതിയ പഠനങ്ങള്‍ ഓരോന്നായി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്.

ഇതിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍  കുറ്റമറ്റതാക്കുകയാണ് ഈ പഠനങ്ങളുടെ ലക്ഷ്യം. ഇപ്പോള്‍ കണ്ടെത്തിയ ഒരു ഗവേഷണത്തില്‍ കോവിഡ് ബാധിക്കുന്നതില്‍ ബ്ലഡ് ഗ്രൂപ്പുകള്‍ക്കും പങ്കുണ്ടെന്നാണ് ഗവേഷകര്‍  പറയുന്നത്. ബി പോസിറ്റീവ് രക്ത ഗ്രൂപ്പിലുള്ളവരിലാണ് ഈ വയറസ് കൂടുതലയി ബാധിക്കുന്ന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. മാത്രവുമല്ല കോവിഡ് രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യത ഈ ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് മറ്റ് ഗ്രൂപ്പുകളെ അപേക്ഷിച്ച് കൊടുതലാണെന്നും പഠനത്തില്‍ പറയുന്നു. ജനറല്‍ മെഡിക്കല്‍ കോളേജ്  സൂര്യപേട്ടിലെ ഗവേഷകരാണ് ഈ പുതിയ പഠനത്തിന് പിന്നില്‍. ബ്ലഡ് ഗ്രൂപ്പുകളും രോഗ ബാധിതരിലെ ലിംഫോഫീനിയ അളവിലുണ്ടാകുന്ന വ്യത്യാസവും പരിഗണിച്ചു നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ ഇങ്ങനെ പറയുന്നത്.

ഈ പഠനത്തിനായി നിരീക്ഷണത്തില്‍ വച്ച  രോഗികളില്‍ 39.5 ശതമാനം പേരും ബി പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പില്‍പെട്ടവരായിരുന്നു. 39 ശതമാനം ആളുകള്‍ ഒ ബ്ലഡ് ഗ്രൂപ്പുള്ളവരും 18.5 ശതമാനം പേര്‍ എ ബ്ലഡ് ഗ്രൂപ്പുകാരും മൂന്ന് ശതമാനം എബി ബ്ലഡ് ഗ്രൂപ്പുകാരുമായിരുന്നു.എന്നാല്‍ രക്തഗ്രൂപ്പുകളെ മാത്രം ആശ്രയിച്ച് ഭയപ്പെടേണ്ടത്തില്ല എന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌  ഗവേഷകനായ ഡോ. കിരണ്‍ മദാലയുടെ അഭിപ്രായപ്പെടുന്നത്. കോവിഡ് അണുബാധയേല്‍ക്കുന്നവരില്‍  പ്രായം, രോഗങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Comment