രാജകീയ ജീവിതം നയിച്ച സുല്‍ത്താന്‍ എന്ന പോത്ത് ഒടുവില്‍ മരണത്തിന് കീഴടങ്ങി …

by admins

മുന്തിയ ഇനം വിസ്കി ഇഷ്ടപ്പെടുന്ന,  ഏവരെയും അമ്പരപ്പിക്കുന്ന ആകാര വലുപ്പവും ആഹാരക്രമവും ആണ് സുല്‍ത്താന്‍ എന്ന പോത്തിനെ സമൂഹ മാധ്യമത്തില്‍ പ്രശസ്തനാക്കിയത്…..  ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാഹനങ്ങളില്‍ ഒന്നായ റോള്‍സ് റോയിസിനെക്കാള്‍ വില, സ്വന്തമായി ഫാന്‍ ഫോളോയിംഗ് പേജ് , രാജ്യം ഒട്ടുക്ക് ആരാധകര്‍, ഹരിയാനയിലുള്ള സുല്‍ത്താന്‍ എന്ന പോത്തിന് അങ്ങനെ വിശേഷണങ്ങള്‍ അനവധിയാണ്. പെട്ടന്നുള്ള ഹൃദയാഘാദത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം ഈ പോത്ത് കുഴഞ്ഞുവീണു മരിച്ചു.

ഒട്ടനവധി പുരസ്‌കാരങ്ങള്‍ നേടിയ ആജാനുബാഹുവായ ഈ പോത്ത് സമൂഹ മാധ്യമത്തില്‍ താരമായിരുന്നു.  21 കോടി രൂപയാണ് ഇവന്‍റെ മതിപ്പ് വില. സുല്‍ത്താന്‍ ജോടെ എന്നാണ് മുഴുവന്‍ പേര്.

അഖിലേന്‍ഡ്യാ അനിമല്‍ ബ്യൂട്ടി മത്സരത്തില്‍ ഹരിയാന സൂപെര്‍ ബുള്‍ ജജ്ജാര്‍, കര്‍ണാല്‍, ഹിസാര്‍ തുടങ്ങിയ പുരസ്‌ക്കാരങ്ങള്‍ നേടിയ സുല്‍ത്താന്‍ ആറടി നീളവും ഒരു ടണ്‍ ഭാരവും ഉണ്ട്. ഹരിയാനയിലെ കൈത്ത ബുരാഖേര ഗ്രാമത്തിലെ നരേഷ് ബെനിവാലയാണ്  സുല്‍ത്താന്‍റെ ഉടമ. 14 വര്‍ഷത്തോളമായി ഇദ്ദേഹത്തിനു സുല്‍ത്താനെ കയ്യില്‍ കിട്ടിയിട്ട്.


സുല്‍ത്താന്റെ ആഹാരക്രമം തന്നെ ഏവരെയും അമ്പരപ്പിക്കുന്നതാണ്. ദിവസവും 10 ലിറ്റര്‍ പാലും 20 കിലോ കാരറ്റും 10 കിലോ പച്ചിലയും, 12 കിലോ വൈക്കോലുമൊക്കെ ആയിരുന്നു സുല്‍ത്താന്‍റെ ഭക്ഷണം. ഇതൊന്നും പോരാഞ്ഞിട്ട് കിലോക്കണക്കിന് ആപ്പിളും. ആള്‍ക്ക് മദ്യത്തോടും ഭ്രമം ഉണ്ടായിരുന്നു. മിക്ക വൈകുന്നേരങ്ങളിലും മദ്യവും വീഞ്ഞുമൊക്കെ സുല്‍ത്താന്‍ അകത്താക്കുമായിരുന്നു. സുല്‍ത്താന്‍ വിസ്‌കി കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ താംഗമായിരുന്നു.

രാജസ്ഥാനിലെ പുസ്‌കര്‍ കന്നുകാലി മേളയില്‍ വച്ച് അജാനുബാഹുവായ ഈ പോത്തിന് മതിപ്പ് വിലയായ  21 കോടി നാല്‍കാമെന്ന് പറഞ്ഞിട്ടും വില്‍ക്കാന്‍ ഉടമയായ നരേഷ് തയ്യാറായിരുന്നില്ല. തനിക്ക് സ്വന്തം കുട്ടിയെ പോലെ ആയതുകൊണ്ട് തന്നെ എത്ര കോടി ലഭിച്ചാലും താന്‍ സുല്‍ത്താനെ വില്‍ക്കില്ല എന്നായിരുന്നു നരേഷ് അന്ന് പറഞ്ഞത്.

Leave a Comment