‘ എന്‍റെ നാട്ടില്‍ രാത്രി ഒരു മണിക്ക് പോലും സുരക്ഷിതയായി പുറത്തിറങ്ങി നടക്കാന്‍ പറ്റും; കേരളം ഒട്ടും സുരക്ഷിതമല്ല.” ബിന്ദു അമ്മിണി

by Reporter

പൊതു ജന മധ്യത്തില്‍ തനിക്കെതിരെ നിരന്തരമായി ഉയര്‍ന്നു വരുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിലപാട് വ്യക്തമാക്കി പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ബിന്ദു അമ്മിണി രംഗത്ത്. കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് ബിന്ദു അമ്മിണി ശാരീരികായി ആക്രമിക്കപ്പെട്ടിരുന്നു. ഇത് വലിയ വിവാദമായി മാറി. എന്നാല്‍ താന്‍  മുന്‍ വൈരാഗ്യത്തിന്റെ പുറത്ത് അല്ല ബിന്ദു അമ്മിണിയെ ആക്രമിച്ചതെന്ന് അക്രമി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചപ്പോള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും ഇയാള്‍ കൂട്ടിച്ചെര്ത്തു. 

തന്നെ രൂപപ്പെടുത്തിയത് തന്‍റെ അനുഭവങ്ങള്‍ ആണെന്ന് ബിന്ദു അമ്മിണി ഒരു സ്വകാര്യ മാധ്യമത്തില്‍ പ്രതികരിക്കവേ പറഞ്ഞു. തനിക്ക് വെറും അഞ്ച് വയസു മാത്രം പ്രായം ഉള്ളപ്പോള്‍ തന്നെയും ചേച്ചിയെയും കൊണ്ട് അമ്മ നാടുവിട്ട് പോന്നതാണ്. അതിനു ശേഷം, അമ്മക്കൊപ്പം ജോലി ചെയ്താണ് ജീവിച്ചത്. ജീവിതത്തിലെ യാഥാര്‍ഥ്യങ്ങളിലൂടെയാണ് കടന്നു വന്നിട്ടുള്ളത്.
ഒരു ചെറിയ ഒരു ജോലി എങ്കിലും മതി എന്നായിരുന്നു അമ്മയ്ക്ക് ആഗ്രഹം ഉണ്ടായിരുനത്. അമ്മയാണ് തന്നെയും ചേച്ചിയേയും സംരക്ഷിച്ചത്. എല്‍.എല്‍.ബി ചെയ്യുന്നത് വളരെ കഷ്ടപെട്ടണെന്നു ബിന്ദു അമ്മിണി പറയുന്നു. പിന്നീട് കുട്ടി ഉണ്ടായതിനു ശേഷമാണ് എല്‍.എല്‍.എം ചെയ്തത്. കുട്ടിയേയും കൊണ്ടാണ് ക്ലാസില്‍ പോയിരുനത്. അറിയാവുന്ന ഒരുപാട് പേര്‍ പിന്തുണ നല്‍കി. തന്‍റെ നാട്ടില്‍ രാത്രി ഒരു മണിക്ക് പോലും സുരക്ഷിതയായി പുറത്തിറങ്ങി നടക്കാന്‍ പറ്റുമായിരുന്നെന്നു ബിന്ദു അമ്മിണി പറയുന്നു. തനിക്കെതിരെ സ്ഥിരമായി ഉണ്ടാകുന്ന ആക്രമണത്തെ തുടര്‍ന്ന് കേരളം തീരെ സുരക്ഷിതമല്ലെന്നും രാജ്യം തന്നെ വിട്ടു പോകാന്‍ ആണ് തന്‍റെ തീരുമാനം. തന്നെ അക്രമിക്കുന്നവര്‍ക്ക് പൊലീസ് സംരക്ഷണം ഒരുക്കുകയാണെന്നും  ബിന്ദു അമ്മിണി പ്രതികരിച്ചിരുന്നു. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് താന്‍ നിരന്തരമായി ആക്രമിക്കെപ്പട്ടു. എന്നാല്‍  പൊലീസ് പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നതെന്നും ബിന്ദു അമ്മിണി വിമര്ശിച്ചിരുന്നു.

Leave a Comment