അടിമാലിയിലെ ഹണിട്രാപ്പിന്‍റെ കഥ ഇങ്ങനെ; യുവാക്കളെ തേന്‍ കെണിയില്‍ വീഴ്ത്താന്‍ ഉപയോ​ഗിക്കുന്നത് പ്രായപൂര്‍ത്തിയാക്കാത്ത മകളെ

by Reporter

പ്രായപൂര്‍ത്തിയാവാത്ത മകളും അമ്മയും പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാക്കളില്‍ നിന്നും പണം തട്ടുന്നതായി പരാതി. നിരവധിപേരാണ് ഇവരുടെ വലയില്‍ അകപ്പെട്ടിരിക്കുന്നത്. കേസ്സില്‍ കുടുക്കാതിരിക്കാന്‍ ലക്ഷണങ്ങള്‍ ആണ് ഇവര്‍ ആവശ്യപ്പെടുന്നത്. അടിമാലിയിലും മറ്റു പരിസര പ്രദേശങ്ങളിലും ഉള്ള നിരവധി യുവാക്കളില്‍ നിന്നും ഈ അമ്മയും മകളും ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. സാമ്ബത്തിക ഭദ്രതയുള്ള കുടുംബത്തിലെ യുവാക്കളുടെ ജീവിത പശ്ചാത്തലം എല്ലാം മനസിലാക്കിയതിന് ശേഷമാണ് അമ്മയും മകളും തട്ടിപ്പ് നടത്തുന്നത്. വൈദീകര്‍ പോലും ഈ അമ്മയുടെയും മകളുടെയും കെണിയിലായിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

മകളാണ് ആദ്യം ‘ഇര’യെ സമീപിക്കുക. വീട്ടിലെ ദുരിതം നിരത്തി അടുപ്പം സ്ഥാപിച്ചെടുക്കും. തന്‍റെ ശരീരഘടന വെളിവാകുന്ന വേഷമായിരിക്കും ആളെ പിടിക്കാന്‍ എത്തുമ്പോള്‍ ധരിച്ചിട്ടുണ്ടാവുക. വീട്ടു വാടക കൊടുത്തിട്ടില്ല, അരി വാങ്ങാന്‍ പണമില്ല, രോഗിയായ പിതാവിന്റെ ചികിത്സ മുടങ്ങി തുടങ്ങിയ ദുരിതക്കഥയാണ് പൊതുവേ പറയാറുള്ളത്. കേള്‍ക്കുന്നവരില്‍ മിക്കവരും ചെറിയ തുകകള്‍ നല്‍കും, പോകാന്‍ നേരം നമ്ബര്‍ വാങ്ങിയാകും പെണ്‍കുട്ടി പോവുക.

രാത്രിയാകുന്നതോടെ തട്ടിപ്പിന്റെ മറ്റൊരു മുഖം തെളിഞ്ഞു വരും. പണം നല്‍കിയ ആളിന്റെ വാട്‌സാപ്പിലേയ്ക്ക് പെണ്‍കുട്ടിയുടെ നമ്ബറില്‍ നിന്നും ഒരു ഹായ് അയക്കും. വൈകാതെ പരിചയപ്പെടുത്തലും കുശലാന്വേഷണവും സ്‌നേഹപ്രകടനവുമൊക്കെ ഉണ്ടാകും. ആള് വീണു എന്ന് മനസ്സിലായാല്‍  മെസേജിന്റെ ഭാവം മാറും. പുതിയ തലങ്ങളിലേക്ക് ചാറ്റിങ് നീളും, എന്തിനും ഏതിനും തയ്യാറാണെന്ന് ബോധ്യപ്പെടുത്തും. എരിവും പുലിയും ഉള്ള മെസേജുകളാണ് പെണ്‍കുട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുക. 

പിന്നേടങ്ങോട്ട് പല കാരണങ്ങള്‍ പറഞ്ഞ് ഇരയില്‍ നിന്നും പെണ്‍കുട്ടി പണം കൈക്കലാക്കും. ഇനിയാണ് അമ്മ ഇവരുടെ ഇടയിലേക്ക് കടന്നു വരുന്നത്. നിശ്ചിത തക നല്‍കണമെന്നും ഇല്ലങ്കില്‍ പോക്‌സോ കേസില്‍ കുരുക്കുമെന്നുമായിരിക്കും ഇവരുടെ ഭീഷണി. ഇതോടെ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായവര്‍ തങ്ങള്‍ കുരുക്കിലകപ്പെട്ടത് തിരിച്ചറിയും. ഒടുവില്‍ അഭിമാനം ഓര്‍ത്തു എങ്ങിനെയെങ്കിലും ഇവര്‍ ആവശ്യപ്പെട്ട പണം നല്കി തലയൂരും. ഇവരുടെ വലയില്‍ നിന്നും കഷ്ടിച്ചു രക്ഷപെട്ട യുവാവ് ഇടുക്കി എസ് പിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

Leave a Comment