അത് ഒരു അത്ഭുത മരുന്നാണ്, രോഗം മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല; കാന്‍സര്‍  ഭേദമായവരില്‍ ഒരു ഇന്ത്യാക്കാരിയും

by Reporter

കാന്‍സര്‍ രോഗം പൂര്‍ണമായും ചികിത്സിച്ച്‌ ഭേദമാക്കാന്‍ പറ്റുമെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെ ലോകം കേട്ടത്. ഇത് ലോകത്തിന് തന്നെ ഒരു പുതിയ ഉണര്‍വായിരുന്നു.  മലാശയ കാന്‍സര്‍  ബാധിച്ച 18 പേരെയാണ് ഡോസ്റ്റര്‍ലിമാബ് എന്ന മരുന്നിന്റെ ട്രയലിനായി തിരഞ്ഞെടുത്തത്.

അക്കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്നും നിഷ വര്‍ഗീസെന്ന യുവതിയും പരീക്ഷണത്തിന് വിധേയയായിരുന്നു. ആറ് മാസ്സത്തോളം ഓരോ മൂന്നാഴ്ചത്തെ ഇടവേളകളില്‍ ഈ മരുന്ന് കഴിച്ചതോടെ എല്ലാവരിലെയും കാന്‍സര്‍ ട്യൂമറുകള്‍ പാടേ അപ്രത്യക്ഷമായി. ഇത് ശരിക്കും ഒരു വലിയ അത്ഭുതമാണ്. ഒരു ദിവസ്സം നോക്കിയപ്പോള്‍ ആ ട്യൂമര്‍ കണ്ടില്ല. അത് എവിടെ പോയെന്ന് ഒരുപാട് ചിന്തിച്ചു. അത് എവിടെയെങ്കിലും മറഞ്ഞിരിക്കുകയാണെന്നാണ് കരുതിയത്. പക്ഷേ ഞെട്ടിച്ചുകൊണ്ട്  ട്യൂമര്‍ പൂര്‍ണമായും ഭേദമായി എന്ന സന്തോഷ വാര്‍ത്ത തന്നോട് ഡോക്ടര്‍ പറഞ്ഞുവെന്ന് നിഷ പറഞ്ഞു.

എന്‍ഡോമെട്രിയല്‍ കാന്‍സര്‍ ചികിത്സയിലുപയോഗിക്കുന്ന ഡോസ്റ്റര്‍ലിമാബ് റെക്ടല്‍ കാന്‍സര്‍ ട്യൂമറുകള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗികനാകുമോ എന്നു അറിയുന്നതിന്  നടത്തിയ ആദ്യത്തെ ക്ലിനിക്കല്‍ ട്രയലാണിത്. ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് കാന്‍സര്‍ വ്യാപിച്ചിട്ടില്ലാത്തവരാണ് ഇവരെല്ലാവരും തന്നെ .  മനുഷ്യശരീരത്തില്‍ ആന്റിബോഡികളായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഡോസ്റ്റര്‍ലിമാബ്,  ലബോറട്ടറിയില്‍  നിര്‍മ്മിച്ച പ്രത്യേക തന്മാത്രകളടങ്ങിയ മരുന്നാണ്. ഡോസ്റ്റര്‍ലിമാബ് ഡോസ് ഒന്നിന് 11,000 ഡോളറാണ് വില വരുന്നത്.

18 പേരിലും ഒരേ അളവില്‍ തന്നെയാണ് മരുന്ന് നല്‍കിയത്. പിന്നീട് വിശദമായി പരിശോധിച്ചപ്പോള്‍ ഈ 18 പേരുടെയും കാന്‍സര്‍ ഭേദമായെന്ന് കണ്ടെത്തി. ഇത് ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. ഈ മരുന്നിന്‍റെ ട്രയലില്‍ പങ്കെടുത്ത ആര്‍ക്കും മരുന്നിന്റെ ഒരു സൈഡ് എഫ്ഫക്റ്റും ഉണ്ടായിട്ടില്ല. എന്നാല്‍ കൂടുതല്‍ രോഗികളില്‍ ഈ മരുന്ന് ഫലവത്താകുമോയെന്നു എന്നറിയാന്‍ വലിയ ട്രയലുകള്‍ ഇനിയും നടത്തി നോക്കണമെന്ന് ഗവേഷകര്‍ പറയുന്നു

Leave a Comment