12 വര്‍ഷത്തിന് ശേഷം ദുബായില്‍ നിന്നും മടങ്ങിയെത്തിയ പ്രവാസിയായ ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് വാടക കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തി’; ഭാര്യ പറഞ്ഞ കള്ളക്കഥ പൊലീസ് പൊളിച്ചടുക്കിയത് ഇങ്ങനെ

by Reporter

ദുബായില്‍ നിന്നും തിരിച്ചു നാട്ടിലെത്തിയ പ്രവാസിയായ ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് വാടക കൊലയാളിയെ ഉപയോഗിച്ച്‌ കൊലപ്പെടുത്തി. സംഭവം നടന്നത് പഞ്ചാബിലെ അമൃത്സറിലാണ്.

പിന്നീട് പോലീസ്സില്‍ നിന്നും രക്ഷപ്പെടുന്നതിനായി ഭാര്യ ഒരു കള്ളക്കഥ പറഞ്ഞെങ്കിലും ആ കഥയ്ക്ക് 12 മണിക്കൂറിന്‍റെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനോടകം തന്നെ ആ പോലീസ് നിജ സ്ഥിതി കണ്ടെത്തി.  കൊല ചെയ്യപ്പെട്ട ഹരീന്ദര്‍ സിംഗിന്റെ ഭാര്യ സത്നം കൗര്‍, ഇവരുടെ കാമുകന്‍ അര്‍ഷ്ദീപ് സിംഗ്, ഇരുവരും ചേര്‍ന്ന് കൃത്യം നടത്താന്‍ ഉപയോഗിച്ച വാടക കൊലയാളി വരീന്ദര്‍ സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല ചെയ്യാന്‍ ഉപയോഗിച്ച പിസ്റ്റളും പോലീസ് കണ്ടെടുത്തു.

കഴിഞ്ഞ ഞായറാഴ്ച രാവിലെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. കാലേ ഗ്രാമവാസി ആയ ഹരീന്ദര്‍ സിംഗ് നീണ്ട 12 വര്‍ഷത്തെ വിദേശ വാസത്തിന് ശേഷം  ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് ദുബായില്‍ നിന്നും തിരികെ എത്തിയത്. നാട്ടിലെത്തിയ ഇദ്ദേഹം തന്റെ ഭാര്യ സത്നം കൗറിന് നാട്ടുകാരനായ അര്‍ഷ്ദീപ് സിങ്ങുമായി അടുപ്പമുണ്ടെന്ന് മനസിലാക്കി . അതുകൊണ്ട് തന്നെ ഇയാള്‍ ഭാര്യയെ രഹസ്യമായി നിരീക്ഷിച്ചു കൊണ്ടിരുന്നു.

അതേ സമയം സത്‌നം കൗറും അര്‍ഷ്ദീപ് സിംഗും ചേര്‍ന്ന് ഹരീന്ദറിനെ കൊലപ്പെടുത്തുന്നതിനുള്ള തന്ത്രം മെനയുക ആയിരുന്നു. ഇതിനായി അവര്‍ ഇരുവരും ചേര്‍ന്ന് വരീന്ദര്‍ സിംഗിന് 2.70 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കി. ഞായറാഴ്ച രാവിലെയോടെ ഹരീന്ദറും  ഭാര്യ സത്‌നം കൗറിനും കുട്ടികള്‍ക്കുമൊപ്പം ബൈക്കില്‍ ശ്രീ ദര്‍ബാര്‍ സാഹിബിനെ വണങ്ങാന്‍  പോയി. ഇവരെ പിന്‍തുടര്‍ന്നു വന്ന അര്‍ഷ്ദീപും വരീന്ദര്‍ സിങ്ങും ഹര്‍കൃഷ്ണ നഗറിലെ ദഷ്‌മേഷ് ഗണ്‍ ഹൗസിന് അടുത്ത് വച്ച് ഹരീന്ദറിനെ വെടിവെച്ച്‌ കൊന്നു. കൊല നടത്തിയതിന് ശേഷം ഹരീന്ദറിന്റെ മൊബൈല്‍ ഫോണും പഴ്സും ഉള്‍പ്പടെ എടുത്ത് പ്രതികള്‍ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. ആക്രമികള്‍ ഭര്‍ത്താവിനെ വെടിവച്ചു കൊലപ്പെടുത്തിയതിന് ശേഷം മോഷണം നടത്തി കടന്നു കളഞ്ഞതായി സത്നം കൗര്‍ പൊലീസിനോട് പറഞ്ഞു. ആദ്യം തന്നെ സത്നം കൗറിന്റെ മൊഴിയില്‍ വൈരുധ്യം തോന്നിയ പൊലീസ് അജ്ഞാത സംഘത്തിനെതിരെ കേസെടുത്തു അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഒരിക്കല്‍ക്കൂടി സത്നം കൗറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ രഹസ്യങ്ങളെല്ലാം മണി മണി പോലെ അവര്‍ പറഞ്ഞു.

Leave a Comment