കള്ളനാണെന് സ്വയം പരിചയപ്പെടുത്തിയിട്ടും ഫേസ്ബുക്കിലൂടെ റിയാദിന് ലഭിച്ചത് നാല് കാമുകിമാരെ; പോലീസ് പിടിച്ചാല്‍ സത്യം മാത്രമേ പറയൂ; കഞ്ചാവ് വീക്‍നെസ്സ് ആണ്; കവര്‍ച്ചക്ക് പോകുമ്ബോള്‍ കാമുകിയെയും  ഒപ്പം കൂട്ടും; റിയാദ് വ്യത്യസ്തനാണ്

by Reporter

മോഷണത്തിന് ഇറങ്ങിപ്പുറപ്പെടുംമ്പോള്‍  കാമുകിയെ ഒപ്പം കൂട്ടുന്ന കൊരട്ടി സ്വദേശി റിയാദിനെ കുറിച്ച്‌ പുറത്തു വരുന്ന വിവരങ്ങള്‍ വളരെ വ്യത്യസ്തവും രസകരവുമാണ്. തന്‍റെ ഒപ്പം ഉള്ളത് സമൂഹ മാധ്യമം വഴി പരിചയപ്പെട്ട നാലാമത്തെ കാമുകി ആണെന്ന് റിയാദ് പോലീസിനോട് പറഞ്ഞു. മാത്രവുമല്ല താന്‍ ഒരു മോഷ്ടാവാണെന്ന 4 പേരോടും റിയാദ് പറയുകയും ചെയ്തിരുന്നു. കാമുകിയുടെ അറിവോടെ ആണ് കഞ്ചാവ് ഉപയോഗിച്ചിരുന്നതും.

നേരത്തെ പട്രോള്‍ പമ്ബില്‍ കയറി മോഷ്ടിച്ച സംഭവത്തില്‍ റിയാദ് ഉള്‍പ്പെടെ മൂന്നു പേരടങ്ങുന്ന സംഘത്തെ പോലീസ് പിടികൂടിയപ്പോഴാണ് തന്‍റെ ഒപ്പം കാമുകിയും ഉണ്ടായിരുന്ന വിവരം റിയാദ് തുറന്നു പറഞ്ഞത്. പിന്നീട് സിസിടിവി പരിശോധിച്ചപ്പോള്‍ ഇത് സത്യമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ എറണാകുളം സ്വദേശി ആയ ജ്യോത്സന മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലെ 12 ഓളം പെട്രോള്‍ പമ്ബുകളില്‍ നിന്നു മോഷണം നടത്തിയ കേസില്‍ പ്രതികളായ മാമ്ബ്ര ചെമ്ബട്ടില്‍ റിയാദ് (20), മലപ്പുറം താനൂര്‍ സ്വദേശി റഫീക്ക് എന്ന ശിഹാബ്  (32), അരീക്കോട് തെരാട്ടുമ്മല്‍  നൗഫാന്‍ (27) എന്നിവരെ തൃശൂരിലെ ഒരു ഹോട്ടലില്‍ നിന്നും പോലീസ് പിടി കൂടിയിരുന്നു. ഇവര്‍ ഹോട്ടലില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നു അവിടേയെക്കെയ്ത്തിയ പൊലീസ് സംഘം കണ്ടത് കഞ്ചാവു വലിച്ചു കൊണ്ടിരിക്കുന്ന പ്രതിയെയാണ്. കഞ്ചാവു വലിക്കുന്നതിന് സാക്ഷിയായി കാമുകിയും ഉണ്ടായിരുന്നു. എന്നാല്‍ മോഷണത്തിന് പോകുമ്പോള്‍ കാമുകിയെ കൂടെ കൂട്ടിയതിനു പിന്നിലെ കാരണം റിയാദ് വെളിപ്പെടുത്തിയില്ല.

ഇതിനോടകം 4 ബൈക്കുകള്‍, 3 കാറുകള്‍ എന്നിവ  റിയാദ് മോഷ്ടിച്ചിട്ടുണ്ട്. മറ്റ് ചില കേസുകളില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ ആയിരുന്ന റിയാദ് കുറച്ചു മാസ്സങ്ങള്‍ക്ക് മുന്‍പാണു പുറത്തിറങ്ങുന്നത്. പട്ടാമ്ബിയിലെ ഒരു പമ്ബില്‍ നിന്ന് 3.5 ലക്ഷവും കാണിപ്പയ്യൂര്‍ മാള ഫ്യൂവല്‍സില്‍ നിന്ന് 12,000 രൂപയും മോഷ്ടിച്ച കേസിലാണു ഇപ്പോള്‍ ഇയാളെ  പൊലീസ് അറസ്റ്റ് ചെയ്തത്. ഓരോ മോഷണത്തിനു ശേഷവും ആഡംബര ജീവിതമായിരുന്നു തന്‍റെ രീതിയെന്ന് പ്രതി പൊലീസിനോടു പറഞ്ഞു. ആ പണം തീരുമ്പോള്‍ അടുത്ത മോഷണത്തിനു തയ്യാറെടുക്കുന്നതാണ് റിയാദിന്റെ രീതി.

Leave a Comment